Kerala

ലൈഫ് മിഷന്‍: അന്വേഷണവുമായി സിബി ഐ മുന്നോട്ട്; യൂണിടാക് എംഡിയെ വീണ്ടും ചോദ്യം ചെയ്യുന്നു

കൊച്ചിയിലെ സിബി ഐ ഓഫിസില്‍ വിളിച്ചു വരുത്തിയാണ് സിബി ഐ സന്തോഷ് ഈപ്പനെ ചോദ്യം ചെയ്യുന്നത്. നേരത്തെയും സിബി ഐ സന്തോഷ് ഈപ്പനെ ചോദ്യം ചെയ്തിരുന്നു.ലൈഫ് മിഷന്‍ പദ്ധതിയില്‍ ക്രമക്കേട് എഫ്‌സിആര്‍എ ലംഘനം അടക്കം ക്രമക്കേട് നടന്നുവെന്നാരോപിച്ച് നേരത്തെ സിബി ഐ കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ നല്‍കിയ ഹരജിയില്‍ ലൈഫ് മിഷന്‍ സിഇഒയ്‌ക്കെതിരെയുള്ള അന്വേഷണം രണ്ടു മാസത്തേക്ക് സ്റ്റേ ചെയ്തിരിക്കുകയാണ്

ലൈഫ് മിഷന്‍: അന്വേഷണവുമായി സിബി ഐ മുന്നോട്ട്; യൂണിടാക് എംഡിയെ വീണ്ടും ചോദ്യം ചെയ്യുന്നു
X

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് യുണിടാക് എം ഡി സന്തോഷ് ഈപ്പനെ സിബി ഐ വീണ്ടും ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ സിബി ഐ ഓഫിസില്‍ വിളിച്ചു വരുത്തിയാണ് സിബി ഐ സന്തോഷ് ഈപ്പനെ ചോദ്യം ചെയ്യുന്നത്. നേരത്തെയും സിബി ഐ സന്തോഷ് ഈപ്പനെ ചോദ്യം ചെയ്തിരുന്നു.ലൈഫ് മിഷന്‍ പദ്ധതിയില്‍ എഫ്‌സിആര്‍എ ലംഘനം അടക്കം ക്രമക്കേട് നടന്നുവെന്നാരോപിച്ച് നേരത്തെ സിബി ഐ കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. യൂണിടാക് എം ഡി സന്തോഷ് ഈപ്പന്‍,സെയിന്‍ വെഞ്ചേഴ്‌സ്,ലൈഫ് മിഷന്‍ പദ്ധതി ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയായിരുന്നു സിബി ഐയുടെ എഫ് ഐ ആര്‍ ഇതേ തുടര്‍ന്ന് സിബി ഐ അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.

എഫ്‌സിആര്‍എ ലംഘനം നടന്നിട്ടില്ലെന്നും സിബി ഐ യുടെ എഫ് ഐ ആര്‍ നിയമവിരുദ്ധമാണെന്നും ഇത് റദ്ദു ചെയ്യണമെന്നും ആവശ്യപ്പെട്ട് ലൈഫ് മിഷന്‍ സിഇ ഒ ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു.തുടര്‍ന്ന് ഇരുവിഭാഗത്തിന്റെയും വാദം കേട്ട കോടതി ലൈഫ് മിഷന്‍ സിഇഒയ്‌ക്കെതിരെയുള്ള അന്വേഷണം രണ്ടു മാസത്തേക്ക് സ്‌റ്റേ ചെയ്യുകയും യൂണിടാക് എംഡി സന്തോഷ് ഇപ്പനെതിരെയുള്ള അന്വേഷണം തുടരാമെന്ന് ഉത്തരവിടുകയും ചെയ്തിരുന്നു.എന്നാല്‍ ഭാഗിഗമായ സ്റ്റേ അന്വേഷണത്തെ ബാധിക്കുന്നുവെന്ന് ചൂണ്ടികാട്ടി ഇന്നലെ സിബി ഐ ഹൈക്കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്.

എഫ്‌സിആര്‍എ നിയമത്തിന്റെ ലംഘനം നടന്നിട്ടുണ്ടോ എന്ന കാര്യത്തില്‍ ലൈഫ് മിഷനെ ഒഴിച്ചുനിര്‍ത്തി മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും ഹരജിയില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്നുമാണ് സിബിഐയുടെ ആവശ്യം.കേസ് എത്രയും പെട്ടെന്ന് പരിഗണിച്ച് ഇക്കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാക്കണമെന്നാണ് സിബിഐ ആവശ്യപ്പെടുന്നത്.സിബി ഐയുടെ ഹരജി തിങ്കളാഴ്ച കോടതി പരിഗണിക്കും.

Next Story

RELATED STORIES

Share it