മന്ത്രി കെ ടി ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യും; തിങ്കളാഴ്ച ഹാജരാകണം
വിദേശത്ത് നിന്നും കോണ്‍സുലേറ്റ് വഴി മതഗ്രന്ഥം എത്തിച്ച് വിതരണം ചെയ്തതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആരായുന്നതിനാണ് മന്ത്രി കെ ടി ജലീലിനോട് ഹാജരാകാന്‍ കസ്റ്റംസ് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നാണ് വിവരം. മന്ത്രിയുടെ ഗണ്‍മാനെയും കസ്റ്റംസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തുവെന്ന റിപോര്‍ടും പുറത്തുവന്നിട്ടുണ്ട്

കൊച്ചി: മന്ത്രി കെ ടി ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യും.കൊച്ചിയിലെ ഓഫിസില്‍ തിങ്കാളാഴ്ച ഹാജരാകണമെന്ന് നിര്‍ദേശിച്ച് കസ്റ്റംസ് മന്ത്രിക്ക് നോട്ടീസ് നല്‍കി.വിദേശത്ത് നിന്നും കോണ്‍സുലേറ്റ് വഴി മതഗ്രന്ഥം എത്തിച്ച് വിതരണം ചെയ്തതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആരായുന്നതിനാണ് മന്ത്രി കെ ടി ജലീലിനോട് ഹാജരാകാന്‍ കസ്റ്റംസ് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നാണ് വിവരം. മന്ത്രിയുടെ ഗണ്‍മാനെയും കസ്റ്റംസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തുവെന്ന റിപോര്‍ടും പുറത്തുവന്നിട്ടുണ്ട്.നേരത്തെ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റും പിന്നീട് എന്‍ ഐ എയും മന്ത്രി കെ ടി ജലീലിനെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു.മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് എന്‍ഫോഴ്‌സ്‌മെന്റിനു മുന്നില്‍ രഹസ്യമായി ചോദ്യം ചെയ്യലിനായി മന്ത്രി എത്തിയത് എറെ ചര്‍ച്ചയായിരുന്നു.
എന്‍ഫോഴ്‌സമെന്റിന്റെ ചോദ്യം ചെയ്യലിനു ശേഷമാണ് എന്‍ ഐ എ ചോദ്യം ചെയ്തത്.ഇതിനു ശേഷമാണ് ഇപ്പോള്‍ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ മന്ത്രിക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്‌ന സുരേഷുമായുള്ള ബന്ധം സംബന്ധിച്ചാണ് പ്രധാനമായും എന്‍ ഐ എ യും ഇ ഡി യും മന്ത്രിയില്‍ നിന്നും തേടിയതെന്നാണ് വിവരം.കോണ്‍സുലേറ്റ് ഓഫിസിലെ ജീവനക്കാരിയെന്ന നിലയിലുള്ള അറിവുമാത്രമെ സ്വപ്‌ന സുരേഷിനെക്കുറിച്ച് തനിക്കുള്ളുവെന്നാണ് ജലീല്‍ അന്വേഷണ ഏജന്‍സികളോട് പറഞ്ഞിരുന്നതെന്നാണ് അറിയുന്നത്.മതഗ്രന്ഥം,ഈന്തപ്പഴം എന്നിവ വിദേശത്ത് നിന്നും എത്തിച്ച് വിതരണം നടത്തിയതായി അന്വേഷണ ഏജന്‍സികള്‍ നേരത്തെ കണ്ടെത്തിയിരുന്നു.17,000 കിലോയോളം ഈന്തപ്പഴം എത്തിച്ചതായാണ് പുറത്തു വന്ന റിപോര്‍ടുകള്‍ ഇതിന്റെയെല്ലാം മറവില്‍ സ്വപ്ന സുരേഷും സംഘവും സ്വര്‍ണ്ണക്കടത്ത് നടത്തിയോ എന്നത് സംബന്ധിച്ചാണ് അന്വേഷണ ഏജന്‍സികള്‍ പ്രധാനമായും അന്വേഷണം നടത്തുന്നത്.
RELATED STORIES
ഇസ്രായേല് വടക്കന് ഗസയില് ആക്രമണം തുടങ്ങി
1 Dec 2023 6:01 AM GMTഗസയില് വെടിനിര്ത്തല് രണ്ടുദിവസം കൂടി നീട്ടിയതായി ഇസ്രായേലും ഹമാസും
30 Nov 2023 10:09 AM GMTഗസയില് താത്കാലിക വെടിനിര്ത്തല് തുടരും; 10 ഇസ്രായേല് പൗരന്മാരെയും...
30 Nov 2023 5:45 AM GMTഫലസ്തീന് അനുകൂല ഫേസ്ബുക്ക് പോസ്റ്റ്; സി ഐഎ ഉന്നത ഉദ്യോഗസ്ഥന്...
29 Nov 2023 12:26 PM GMTവെടിനിര്ത്തല് ലംഘിച്ച് ഇസ്രായേല്, തിരിച്ചടിച്ച് അല്ഖസ്സാം; സിഐഎ,...
28 Nov 2023 3:42 PM GMTഹമാസിനെ പുകഴ്ത്തി ഇസ്രായേലി ബന്ദിയുടെ കത്ത്
28 Nov 2023 11:47 AM GMT