Top

You Searched For "will "

പൊതുമരാമത്ത് ഭൂമിയിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കും :മന്ത്രി പി എ മുഹമ്മദ് റിയാസ്

9 Aug 2021 11:28 AM GMT
സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കും വകുപ്പിന്റെ പദ്ധതികളുടെ നിര്‍വ്വഹണത്തില്‍ കാലതാമസം പൂര്‍ണമായും ഒഴിവാക്കുമെന്നും മന്ത്രി പറഞ്ഞു

ഇന്ധന വില വര്‍ധനവ്:ഇന്ധന ടാങ്കറുകള്‍ നാളെ തെരുവില്‍ തടയുമെന്ന് എസ്ഡിപിഐ

7 July 2021 7:54 AM GMT
ജനജീവിതം നരകതുല്യമാക്കിയ ഇന്ധന കൊള്ളക്കെതിരെ നടക്കുന്ന സമരത്തിന് മുഴുവന്‍ ജനാധിപത്യ വിശ്വാസികളുടെയും പിന്തുണ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.ആറു മാസത്തിനുള്ളില്‍ 55 തവണയും കഴിഞ്ഞ 7 വര്‍ഷം കൊണ്ട് 300 ശതമാനവും വളര്‍ച്ച സംഭവിച്ചത് രാജ്യത്തു പെട്രോള്‍ ഡീസല്‍ നികുതിക്കു മാത്രമാണ്

കൊവിഡ്: എറണാകുളത്ത് ഓക്‌സിജന്‍ ഉല്‍പാദനം വര്‍ധിപ്പിക്കും

26 April 2021 8:47 AM GMT
ബിപിസിഎല്ലില്‍ നിന്നും ഉല്‍പാദിപ്പിക്കുന്ന ഓക്‌സിജന്‍ മൂന്ന് ടണ്ണാക്കി ഉയര്‍ത്താനും നിര്‍ദ്ദേശം നല്‍കി. നിലവില്‍ രണ്ട് ടണ്ണാണ് ബിപിസിഎല്ലിന്റ ഉല്‍പാദനം. പുതിയ പ്ലാന്റുകളില്‍ നിന്നുമുള്ള ഓക്‌സിജന്‍ ഉല്‍പാദനം ഒരാഴ്ചക്കുള്ളില്‍ ആരംഭിക്കും

ഇഡിക്കെതിരായ ക്രൈംബാഞ്ച് കേസ് : അന്വേഷണത്തിന് സ്റ്റേയില്ല ;30 ന് വീണ്ടും പരിഗണിക്കും

24 March 2021 9:25 AM GMT
30 വരെ ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ക്കശമായ നടപടി പാടില്ലെന്ന് ക്രൈംബ്രാഞ്ചിനും സര്‍ക്കാരിനും കോടതി നിര്‍ദ്ദേശം നല്‍കി.ഇരു വിഭാഗം ശക്തമായ വാദമാണ് ഹരജിയില്‍ കോടതിയില്‍ നടത്തിയത്.കേസ് അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്ന ആവശ്യമാണ് ഇ ഡിക്കു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ അടക്കമുള്ള അഭിഭാഷകര്‍ കോടതിയ്ക്കു മൂന്നില്‍ ഉയര്‍ത്തിയത്.എന്നാല്‍ കേസില്‍ സ്‌റ്റേ അനുവദിക്കരുതെന്ന ആവശ്യമാണ് സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകര്‍ ഉയര്‍ത്തിയത്

കൊവിഡ്: ആലപ്പുഴ ജില്ലയില്‍ 15 മുതല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ആര്‍ ടി പി സി ആര്‍ പരിശോധന

9 Feb 2021 11:49 AM GMT
നിലവില്‍ ജില്ലയിലെ സ്‌കൂളുകളില്‍ കൊവിഡ് വ്യാപന സാഹചര്യം ഉണ്ടായിട്ടില്ലെങ്കിലും ശക്തമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് യോഗം നിര്‍ദേശം നല്‍കി.സ്‌കൂളുകളില്‍ രക്ഷകര്‍ത്താക്കളുടെ അനുമതിയോടെ മാത്രമേ ആര്‍ടിപിസിആര്‍ പരിശോധന കുട്ടികള്‍ക്ക് നടത്തൂ.എല്ലാ അധ്യാപകര്‍ക്കും ആര്‍ടിപിസിആര്‍ പരിശോധന നടത്താനും യോഗം തീരുമാനിച്ചു

സിനിമാ തീയ്യറ്ററുകള്‍ 13 മുതല്‍ തുറക്കും

11 Jan 2021 4:53 PM GMT
മലയാള സിനിമകള്‍ മുന്‍ഗണന അടിസ്ഥാനത്തില്‍ റിലീസ് ചെയ്യുമെന്ന് ഫിലിം ചേമ്പര്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിജയ് ചിത്രം മാസ്റ്റര്‍ തന്നെയാകും തിയേറ്ററില്‍ ആദ്യമെത്തുന്ന സിനിമ. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും പ്രേക്ഷകരെ തീയ്യറ്ററില്‍ പ്രവേശിപ്പിക്കുക

കാത്തിരിപ്പിന് വിരാമം;വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ ശനിയാഴ്ച നാടിന് സമര്‍പ്പിക്കും

7 Jan 2021 12:44 PM GMT
പാലങ്ങളുടെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.പൂര്‍ണ്ണമായും കിഫ്ബി ധനസഹായത്തോടെ നിര്‍മാണം പൂര്‍ത്തീകരിച്ച പാലങ്ങളാണിവ. ഓണ്‍ലൈന്‍ ആയാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വ്വഹിക്കുക

പക്ഷിപ്പനി: ആലപ്പുഴയില്‍ താറാവുകള്‍ ചത്തത് എച്ച്-5 എന്‍-8 വിഭാഗം വൈറസ് ബാധിച്ച് ; പക്ഷികളെ നാളെ മുതല്‍ നശിപ്പിക്കും

4 Jan 2021 12:16 PM GMT
രോഗബാധയുണ്ടായ ഒരു കിലോമീറ്റര്‍ ചുറ്റളവിലെ പക്ഷികളെ കൊന്ന് നശിപ്പിക്കും .നെടുമുടി , തകഴി പള്ളിപ്പാട,കരുവാറ്റ പഞ്ചായത്തുകളിലാണ് രോഗ ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. നെടുമുടിയില്‍ രോഗബാധയുണ്ടായ പ്രദേശത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള 5975 പക്ഷികളെയും തകഴിയില്‍ 11250 ഉം പള്ളിപ്പാട് 4627 ഉം കരുവാറ്റയില്‍ 12750 ഉം പക്ഷികളെ ഇത്തരത്തില്‍ നശിപ്പിക്കേണ്ടതായി കണ്ടെത്തിയിട്ടുണ്ട്.

കുട്ടനാട്ടില്‍ ജലനിരപ്പ് ഉയരുന്നു; തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ അടയ്ക്കും

17 Dec 2020 11:38 AM GMT
ആകെ 90 ഷട്ടറുകളാണ് തണ്ണീര്‍മുക്കം ബണ്ടിലുള്ളത്. ഇതില്‍ 10 ഷട്ടറുകള്‍ അടച്ചിട്ടിരിക്കുകയാണ്. ശേഷിക്കുന്ന 80 ഷട്ടറുകളാണ് അടക്കുക

വിജിലന്‍സ് അറസ്റ്റ് നീക്കം; ആശുപത്രിയിലുള്ള ഇബ്രാഹിംകുഞ്ഞ് കോടതിയില്‍ മുന്‍ കൂര്‍ ജാമ്യ ഹരജി നല്‍കിയേക്കും; വിജലിന്‍സ് സംഘം ആശുപത്രിയില്‍

18 Nov 2020 4:49 AM GMT
പാലാരിവട്ടം പാലം നിര്‍മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് വിജിലന്‍സ് അറ്‌സറ്റ് നീക്കം നടത്തുന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എ മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിക്കാനൊരുങ്ങുന്നതായി സൂചന.ഇന്ന് രാവിലെ കോടതി ചേരുന്ന സമയത്ത് മുന്‍കൂര്‍ ജാമ്യഹരജി ഫയല്‍ ചെയ്യുമെന്നും സൂചനയുണ്ട്

സ്വര്‍ണക്കടത്ത്: സ്വപ്‌നയുടെ ജാമ്യഹരജി എന്‍ ഐ എ കോടതി 15 ന് പരിഗണിക്കും; അഞ്ചു പ്രതികളെ കസ്റ്റഡിയില്‍ വിട്ടു

12 Oct 2020 6:45 AM GMT
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് പിടിച്ചെടുത്ത ഡേറ്റകളുടെ പകര്‍പ്പ് ലഭ്യമായിട്ടില്ലെന്ന് എന്‍ ഐ എ കോടതിയില്‍ അറിയിച്ചു.ഇതു ലഭ്യമാകാന്‍ സമയമെടുക്കുമെന്നും എന്‍ ഐ എ അറിയിച്ചു.പ്രതികളില്‍ നിന്നും പിടിച്ചെടുത്ത ഡിജിറ്റല്‍ ഉപകരണങ്ങള്‍ പരിശോധിച്ചതില്‍ നിന്നും പ്രതികള്‍ ഭാവിയില്‍ സ്വര്‍ണക്കടത്ത് അടക്കമുള്ള ഇടപാടുകള്‍ നടത്താന്‍ ആസൂത്രണം ചെയ്തിരുന്നതായി വ്യക്തമായെന്നും ഇതു സംബന്ധിച്ചുള്ള വിവരങ്ങളും ലഭ്യമായെന്നും എന്‍ ഐ എ കോടതിയെ അറിയിച്ചു

ലൈഫ് മിഷന്‍: സിബി ഐ അന്വേഷണത്തിനെതിരെ സര്‍ക്കാരിന്റെ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും

1 Oct 2020 5:18 AM GMT
സുപ്രിം കോടതിയില്‍ നിന്നുള്ള മുതിര്‍ന്ന അഭിഭാഷകനാണ് സര്‍ക്കാരിനു വേണ്ടി ഹൈക്കോടതയില്‍ ഹാജരാകുന്നതെന്നാണ് വിവരം.ലൈഫ് മിഷന്‍ കരാറുമായി ബന്ധപ്പെട്ട് സിബി ഐ കേസെടുത്ത് എറണാകുളം സിജെഎം കോടതിയില്‍ സമര്‍പ്പിച്ച എഫ് ഐ ആര്‍ റദ്ദാക്കണമെന്നാണ് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയില്‍ വ്യക്തമാക്കുന്നത്

മലയാറ്റൂര്‍ സ്‌ഫോടനം: പാറമടയുടെ ലൈസന്‍സ് റദ്ദാക്കും

29 Sep 2020 12:44 PM GMT
അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് സാബു കെ ജേക്കബ് നടത്തുന്ന മജിസ്റ്റീരിയല്‍ അന്വേഷണത്തിന്റെഇടക്കാല റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.അന്തിമ അന്വേഷണ റിപോര്‍ട്ട് പരിശോധിച്ച് മറ്റ് നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് സുഹാസ് അറിയിച്ചു.

കൊവിഡ്: ചേര്‍ത്തല മാര്‍ക്കറ്റ് നിയന്ത്രണങ്ങളോടെ നാളെ മുതല്‍ പ്രവര്‍ത്തിക്കും

4 Sep 2020 9:25 AM GMT
ദിവസവും രാവിലെ 10.30 മണി മുതല്‍ വൈകുന്നേരം മൂന്നു മണി വരെ പൊതുജനങ്ങള്‍ക്ക് സാധനങ്ങള്‍ വാങ്ങിക്കൊണ്ട് പോകാവുന്നതാണ്. ദിവസവും അര്‍ധരാത്രി 12 മണി മുതല്‍ രാവിലെ ആറുമണി വരെ ഇതരസംസ്ഥാനത്തുനിന്നുള്‍പ്പെടെ ചരക്കുമായി എത്തുന്ന വാഹനങ്ങള്‍ക്ക് ലോഡ് ഇറക്കുന്നതിന് അനുമതി നല്‍കും. ലോറി ഡ്രൈവര്‍മാര്‍, ക്ലീനര്‍മാര്‍ എന്നിവര്‍ക്ക് നഗരസഭ വക കംഫര്‍ട്ട് സ്റ്റേഷന്‍ വിശ്രമകേന്ദ്രമായി ഉപയോഗിക്കേണ്ടതാണ്. ഇതിനുള്ള സൗകര്യം നഗരസഭ ഒരുക്കേണ്ടതാണ്. ഇതരസംസ്ഥാനങ്ങളില്‍ നിന്നും ചരക്ക് കൊണ്ടുവരുന്ന വാഹനങ്ങളിലെ ജീവനക്കാര്‍ യാതൊരു കാരണവശാലും പുറത്തിറങ്ങാന്‍ പാടില്ല

ആലപ്പുഴയിലെ വലിയ മാര്‍ക്കറ്റ് നിയന്ത്രണങ്ങളോടെ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി

25 Aug 2020 3:38 PM GMT
നാളെ പുലര്‍ച്ചെ നാലു മണിമുതല്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കാം.റീട്ടെയില്‍ വ്യാപാരത്തിനായി എത്തുന്നവര്‍ക്ക് കടകളില്‍ നിന്നും ചെറിയ വാഹനങ്ങളിലേക്ക് ലോഡ് കയറ്റുന്നതിന് ദിവസവും രാവിലെ 6.30 മുതല്‍ 10:30 വരെ അനുമതിയുണ്ട്.രാവിലെ 10.30 മണി മുതല്‍ വൈകിട്ട് 3 മണി വരെ പൊതുജനങ്ങള്‍ക്ക് സാധനങ്ങള്‍ വാങ്ങി കൊണ്ടു പോകാവുന്നതാണ്, പൊതുജനങ്ങള്‍ കൊണ്ടുവരുന്ന വാഹനങ്ങള്‍ യാതൊരു കാരണവശാലും മാര്‍ക്കറ്റിനുള്ളില്‍ പ്രവേശിക്കുവാന്‍ പാടില്ല

കെ കെ മഹേശന്റെ ദുരൂഹ മരണം: അന്വേഷണത്തിന് സര്‍ക്കാര്‍ അലംഭാവം കാട്ടുന്നു; 30 മുതല്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന് സംയുക്ത സമരസമിതി

15 Aug 2020 3:17 PM GMT
എറണാകുളത്ത് ചേര്‍ന്ന് ശ്രീനാരായണ ധര്‍മ്മ വേദി, ശ്രീനാരായണ സഹോദര ധര്‍മ്മ വേദി,എസ്എന്‍ഡിപി യോഗം സംരക്ഷണ സമിതി, എസ്എന്‍ഡിപി യോഗം സമുദ്ധാരണ സമിതി,ശ്രീനാരായണ സേവാസംഘം എന്നീ സംഘടന ഭാരവാഹികളുടെ സംയുക്ത യോഗമാണ് പ്രക്ഷോഭം ആരംഭിക്കാന്‍ തീരുമാനിച്ചത്.മഹേശന്റെ ദുരൂഹ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഹര്‍ഷിത അട്ടല്ലൂരിയെ സര്‍ക്കാര്‍ നിയമിച്ചെങ്കിലും അവര്‍ നാളിതുവരെ ചുമതല ഏല്‍ക്കുകയോ അന്വേഷണ സംഘം രൂപീകരിക്കുകയോ ചെയ്തിട്ടില്ല.

കൊവിഡ് : ആലപ്പുഴ റോഡ് വക്കിലെ അനധികൃത കച്ചവടം; തിങ്കളാഴ്ച മുതല്‍ ശക്തമായ നടപടിയെന്ന് ജില്ല പോലീസ് മേധാവി

7 Aug 2020 8:26 AM GMT
റോഡുവക്കിലും മറ്റും അനധികൃതമായി നടത്തുന്ന കച്ചവട സ്ഥലങ്ങളില്‍ ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നതും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ കച്ചവടം നടത്തുന്നതും പതിവായിട്ടുണ്ട്. സമ്പര്‍ക്കത്തിലൂടെ കൊവിഡ് രോഗ ബാധിതരുടെ എണ്ണം ജില്ലയില്‍ വര്‍ധിക്കുന്നത് കണക്കിലെടുത്ത് ജില്ലയില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ട സാഹചര്യമാണുള്ളത്
Share it