ലൈഫ് മിഷന്‍: സിബി ഐ അന്വേഷണത്തിനെതിരെ സര്‍ക്കാരിന്റെ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും
സുപ്രിം കോടതിയില്‍ നിന്നുള്ള മുതിര്‍ന്ന അഭിഭാഷകനാണ് സര്‍ക്കാരിനു വേണ്ടി ഹൈക്കോടതയില്‍ ഹാജരാകുന്നതെന്നാണ് വിവരം.ലൈഫ് മിഷന്‍ കരാറുമായി ബന്ധപ്പെട്ട് സിബി ഐ കേസെടുത്ത് എറണാകുളം സിജെഎം കോടതിയില്‍ സമര്‍പ്പിച്ച എഫ് ഐ ആര്‍ റദ്ദാക്കണമെന്നാണ് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയില്‍ വ്യക്തമാക്കുന്നത്

കൊച്ചി: ലൈഫ് മിഷന്‍ പദ്ധതിയില്‍ സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സുപ്രിം കോടതിയില്‍ നിന്നുള്ള മുതിര്‍ന്ന അഭിഭാഷകനാണ് സര്‍ക്കാരിനു വേണ്ടി ഹൈക്കോടതയില്‍ ഹാജരാകുന്നതെന്നാണ് വിവരം.ലൈഫ് മിഷന്‍ കരാറുമായി ബന്ധപ്പെട്ട് സിബി ഐ കേസെടുത്ത് എറണാകുളം സിജെഎം കോടതിയില്‍ സമര്‍പ്പിച്ച എഫ് ഐ ആര്‍ റദ്ദാക്കണമെന്നാണ് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയില്‍ വ്യക്തമാക്കുന്നത്.വിദേശത്തു നിന്നു സംഭാവന സ്വീകരിച്ചുവെന്ന നിയമപ്രകാരം കുറ്റം ചുമത്തി അന്വേഷണം നടത്താന്‍ സിബിഐക്ക് അധികാരമില്ലെന്നു ഹരജിയില്‍ പറുന്നു. സിബിഐ അന്വേഷണം നിയമവിരുദ്ധവും, നിയമവ്യവസ്ഥയെ അപഹസിക്കുന്നത് ആണെന്നും സര്‍ക്കാര്‍ ഹരജിയില്‍ ആരോപിച്ചു.
വിദേശ സംഭാവന സ്വീകരിക്കുന്ന ചട്ടം അനുസരിച്ചാണ് സിബിഐ കേസെടുത്തിട്ടുള്ളത്. എന്നാല്‍ അത്തരം ചട്ടം ലൈഫ് മിഷന്‍ പദ്ധതിയ്ക്ക് ബാധകമാകില്ല. യൂണിടാകും റെഡ് ക്രസന്റും തമ്മിലാണ് കരാര്‍. റെഡ് ക്രസന്റും നിര്‍മാതാക്കളുമായി നടത്തിയിട്ടുള്ള സാമ്പത്തിക കൈമാറ്റം ലൈഫ് മിഷന്‍ ഉദ്യോഗസ്ഥരെ ബാധിക്കുന്ന കാര്യമല്ല. ഇടപാടുകള്‍ സമ്മതിച്ചാല്‍ പോലും സര്‍ക്കാരിനും ലൈഫ് മിഷന്‍ ഉദ്യോഗസ്ഥര്‍ക്കും യാതൊരു വിധ ഉത്തരവാദിത്തവും വരില്ലെന്നും ചുമത്തിയിരിക്കുന്ന വകുപ്പുകള്‍ നിലനിക്കില്ലെന്നും ഹരജിയില്‍ പറയുന്നു. വളരെ തിടുക്കപ്പെട്ട് പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് സിബിഐ അന്വേഷണം ആരംഭിച്ചത്, പിന്നില്‍ മറ്റു താല്‍പ്പര്യങ്ങളുണ്ട്. സിബിഐ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിലോ സിബിഐക്ക് ലഭിച്ച പരാതിയിലൊ ഏതെങ്കിലും സര്‍ക്കാര്‍ ഉദ്യോഗ്സഥര്‍ക്കെിതരെയോ ലൈഫ് മിഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയോ പ്രാഥമിക നിലനില്‍ക്കുന്ന കുറ്റകൃത്യങ്ങളൊന്നുമില്ലെന്നു ഹരജിയില്‍ പറയുന്നു.
രാഷ്ട്രീയപരമായ ചില താല്‍പര്യങ്ങളുടെ അടിസ്ഥാനത്തിലുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിയമപരമായ സാധുതയില്ലെന്നും എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നും ഹരജിയില്‍ പറയുന്നു.വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (എഫ്.സി.ആര്‍.ഐ) 35ാം വകുപ്പും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ഗൂഢാലോചന കുറ്റവും ചുമത്തിയാണ് സിബിഐ അന്വേഷണം നടത്തുന്നത്. അന്വേഷണത്തിന്റെ ഭാഗമായി യൂണിടാക് എംഡി സന്തോഷ് ഈപ്പനെയും പദ്ധതിയുടെ തൃശൂര്‍ ജില്ലാ കോ-ഓര്‍ഡിനേറ്ററെയും സിബി ഐ കഴിഞ്ഞ ദിവസങ്ങളില്‍ ചോദ്യം ചെയ്തിരുന്നു.ഇതിനു പിന്നാലെ പദ്ധതിയുടെ ലൈഫ് മിഷന്‍ സിഇഒ യു വി ജോസിനും സിബി ഐ നോട്ടീ നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് സര്‍ക്കാര്‍ സിബി ഐക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്
RELATED STORIES
രണ്ടാം പിണറായി സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികം; ഏപ്രില്‍ ഒന്നിന്...
22 March 2023 1:08 PM GMTകാഞ്ചീപുരത്ത് പടക്കശാലയില്‍ പൊട്ടിത്തെറി: എട്ട് മരണം
22 March 2023 10:59 AM GMTഇടുക്കിയില്‍ യുവതിയുടെ മൃതദേഹം വീട്ടിലെ കട്ടിലിനടിയില്‍ പുതപ്പ് കൊണ്ട് ...
22 March 2023 10:50 AM GMTബില്‍ക്കിസ് ബാനു കേസ്; പ്രതികളെ വിട്ടയച്ചതിനെതിരായ ഹരജി പരിഗണിക്കാന്‍...
22 March 2023 10:32 AM GMTകൊവിഡ് കേസുകളില്‍ വര്‍ധനവ്; ആശുപത്രിയിലെത്തുന്നവര്‍ക്ക് മാസ്ക്...
22 March 2023 10:16 AM GMTപാലക്കാട്ട് പോലിസ് ഉദ്യോഗസ്ഥന് തൂങ്ങിമരിച്ച നിലയില്‍
22 March 2023 9:25 AM GMT