Sub Lead

'വ്യാജ' വാട്‌സ്ആപ്പ് ഗ്രൂപ്പ്: ഷോണ്‍ ജോര്‍ജിനെ ക്രൈംബ്രാഞ്ച് നാളെ ചോദ്യം ചെയ്യും

ചൊവ്വാഴ്ച രാവിലെ 11ന് കോട്ടയം ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി പോലിസ് സൂപ്രണ്ട് എസ് അമ്മിണിക്കുട്ടന് മുമ്പാകെ ഹാജരാകാനാണ് നിര്‍ദേശം. കോട്ടയം ക്രൈംബ്രാഞ്ച് പോലിസ് സൂപ്രണ്ടിന്റെ ഓഫിസില്‍ വെച്ചാകും ചോദ്യം ചെയ്യല്‍.

വ്യാജ വാട്‌സ്ആപ്പ് ഗ്രൂപ്പ്: ഷോണ്‍ ജോര്‍ജിനെ ക്രൈംബ്രാഞ്ച് നാളെ ചോദ്യം ചെയ്യും
X

കോട്ടയം: ആക്രമിക്കപ്പെട്ട നടിക്കെതിരേ സൈബര്‍ പ്രചാരണം നടത്തിയെന്ന കേസില്‍ പി സി ജോര്‍ജിന്റെ മകനും കോട്ടയം ജില്ലാ പഞ്ചായത്തംഗവുമായ ഷോണ്‍ ജോര്‍ജിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് ക്രൈംബ്രാഞ്ച്. ചൊവ്വാഴ്ച രാവിലെ 11ന് കോട്ടയം ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി പോലിസ് സൂപ്രണ്ട് എസ് അമ്മിണിക്കുട്ടന് മുമ്പാകെ ഹാജരാകാനാണ് നിര്‍ദേശം. കോട്ടയം ക്രൈംബ്രാഞ്ച് പോലിസ് സൂപ്രണ്ടിന്റെ ഓഫിസില്‍ വെച്ചാകും ചോദ്യം ചെയ്യല്‍.

കേസുമായി ബന്ധപ്പെട്ട് ഷോണ്‍ ജോര്‍ജിന്റെ വീട്ടില്‍ കഴിഞ്ഞ ആഴ്ച ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയിരുന്നു. ഷോണ്‍ ജോര്‍ജും ദിലീപിന്റെ സഹോദരന്‍ അനൂപുമായുള്ള വാട്‌സാപ്പ് ചാറ്റിന്റെ വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു ലക്ഷ്യം. എറണാകുളം ക്രൈംബ്രാഞ്ച് എസ്പി മോഹനചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

നടിക്കെതിരേ ആസൂത്രിതപ്രചാരണം നടത്താന്‍ വ്യാജ വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയെന്ന കേസ് ക്രൈംബ്രാഞ്ച് കൊച്ചി യൂനിറ്റ് രജിസ്റ്റര്‍ ചെയ്തിരുന്നു. വാട്‌സ്ആപ്പ് ഗ്രൂപ്പുമായി ബന്ധപ്പെട്ട ഒരു സ്‌ക്രീന്‍ ഷോട്ട് ഷോണ്‍ ജോര്‍ജിന്റെ ഫോണില്‍നിന്ന് നടന്‍ ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ഫോണിലേക്ക് പോയിരുന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. റെയ്ഡില്‍ പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍, മെമ്മറി കാര്‍ഡ്, പെന്‍െ്രെഡവ് എന്നിവ സംഘം പരിശോധനയ്ക്കായി കൊണ്ടുപോയിരുന്നു.

2019ല്‍ ദിലീപിന്റെ സഹോദരന്‍, ഷോണ്‍ ജോര്‍ജിനെ വിളിച്ച ഫോണാണ് ക്രൈംബ്രാഞ്ച് തിരഞ്ഞത്. ഈ ഫോണ്‍ 2019ല്‍ നഷ്ടപ്പെട്ടെന്നും ഇതുസംബന്ധിച്ച് കോട്ടയം എസ്പിക്ക് പരാതിനല്‍കിയിരുന്നെന്നുമാണ് ഷോണ്‍ അറിയിച്ചത്.

Next Story

RELATED STORIES

Share it