You Searched For "FOOTBALL"

ദേശീയ ജൂനിയര്‍ ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പ്; കേരളത്തെ അഭിജിത് നയിക്കും

23 Jan 2020 5:47 AM GMT
ബി ഗ്രൂപ്പിലേയ്ക്ക് സീഡു ചെയ്യപ്പെട്ട കേരളത്തിന്റെ എതിരാളികള്‍ പഞ്ചാബും, ജാര്‍ഖണ്ഡും, മണിപ്പൂരുമാണ്. ജനുവരി 29-ന് കേരളം പഞ്ചാബിനേയും 31-ന് ജാര്‍ഖണ്ഡിനെയും ഫെബ്രുവരി രണ്ടിന് മണിപ്പൂരിനെയും നേരിടും

പാലക്കാട് ഫുട്‌ബോള്‍ ഗ്യാലറി തകര്‍ന്നു; 50 ഓളം പേര്‍ക്ക് പരിക്ക്

19 Jan 2020 6:43 PM GMT
അന്തരിച്ച ഫുട്‌ബോള്‍ താരം ആര്‍ ധനരാജിന്റെ കുടുംബത്തിന് വേണ്ടിയുള്ള ധനസഹായാര്‍ത്ഥം സംഘടിപ്പിച്ച ഫുട്‌ബോള്‍ മല്‍സരത്തിനിടെയാണ് അപകടം.

പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധ ഫുട്ബാള്‍ മല്‍സരം

19 Jan 2020 3:27 PM GMT
ആലപ്പുഴ ബീച്ചില്‍ ഫുട്ബാള്‍ബോള്‍ താരങ്ങള്‍ സംഘടിപ്പിച്ച പ്രതിഷേധ ഫുട്‌ബോള്‍ മല്‍സരം ഡി വൈ എഫ് ഐ സംസ്ഥാന വൈസ് പ്രസിഡന്റ് മനു സി പുളിക്കല്‍ ഉദഘാടനം ചെയ്തു

ലീഗ് കപ്പ്; മാഞ്ചസ്റ്റര്‍ ഡര്‍ബിയില്‍ സിറ്റിക്ക് ജയം

8 Jan 2020 7:14 AM GMT
സെമി ആദ്യ പാദമല്‍സരത്തില്‍ 3-1നാണ് സിറ്റിയുടെ ജയം. ബെര്‍ണാഡോ സില്‍വ(17), മഹറെസ്(33), പെരേര(38) എന്നിവരാണ് സിറ്റിക്കായി സ്‌കോര്‍ ചെയ്തത്.

ഫുട്‌ബോള്‍ കളിക്കിടെ സംഘര്‍ഷം: മൂന്നുപേര്‍ക്ക് പരിക്ക്

6 Jan 2020 2:07 PM GMT
പരപ്പനങ്ങാടി പുത്തന്‍കടപ്പുറത്തെ പോക്കുവിന്റെ പുരയ്ക്കല്‍ അബ്ദുറസ്സാഖിന്റെ മകന്‍ ബദറുദ്ദീന്‍ (17), കൊട്ടക്കമ്മുവിന്റെ പുരയ്ക്കല്‍ സെയ്തുമുഹമ്മദ് മകന്‍ അസ്ഹറുദ്ദീന്‍ (17), പോക്കുവിന്റെ പുരയ്ക്കല്‍ സലീമിന്റെ മകന്‍ ഷഹനാസ് (17) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

കിണറടപ്പിലെ കാല്‍പന്തു കളിക്കാര്‍ക്ക് സ്വന്തമായി മൈതാനമില്ലെന്ന് പരാതി

30 Dec 2019 3:26 PM GMT
ദേശീയ തലത്തിലടക്കം പ്രമുഖ ഫുട്‌ബോള്‍ താരങ്ങളെ സംഭാവന ചെയ്ത പഞ്ചായത്താണ് ഊര്‍ങ്ങാട്ടിരി

പ്രീമിയര്‍ ലീഗ്: യുനൈറ്റഡ് ടോപ് ഫോറിലേക്ക്; ടോട്ടന്‍ഹാം താഴോട്ട്

29 Dec 2019 4:53 AM GMT
ലീഗില്‍ നാളെ രാത്രി നടക്കുന്ന മല്‍സരങ്ങളില്‍ ലിവര്‍പൂള്‍ വോള്‍വ്‌സുമായും മാഞ്ചസ്റ്റര്‍ സിറ്റി ഷെഫ് യുനൈറ്റഡുമായും ആഴ്‌സണല്‍ ചെല്‍സിയുമായും കൊമ്പുകോര്‍ക്കും.

ലിവര്‍പൂളിനെ തളയ്ക്കാന്‍ ലെസ്റ്റര്‍; പ്രീമിയര്‍ ലീഗില്‍ ഉശിരന്‍ പോരാട്ടം

25 Dec 2019 3:24 AM GMT
ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി കഴിഞ്ഞാഴ്ച ലീഗില്‍ ലെസ്റ്ററിനെ തോല്‍പ്പിച്ചെങ്കിലും സ്ഥിരം ഗോള്‍ സ്‌കോറര്‍ വാര്‍ഡിയുടെ സാന്നിധ്യം ലിവര്‍പൂളിന് ഭീഷണിയാണ്.

പോലിസ് ഗെയിംസ്: ഫുട്ബോള്‍ മൽസരത്തില്‍ കേരളത്തിന് കിരീടം

18 Dec 2019 1:06 PM GMT
ഫൈനലില്‍ കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍മാരായ സിആര്‍പിഎഫിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പിച്ചാണ് കേരളാ പോലിസ് ചാമ്പ്യന്മാരായത്.

കേരള ഫുട്‌ബോള്‍ ദിനം ആഘോഷിക്കാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്

13 Dec 2019 12:52 AM GMT
കേരളത്തിന്റെ തനിമ വിളിച്ചോതുന്ന പ്രത്യേക ഗ്രാഫിക് ആര്‍ട്ട് ആലേഖനം ചെയ്ത പച്ചയും വെള്ളയും അടങ്ങിയ പ്രത്യേക ജേഴ്‌സിയിലാകും കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ജംഷഡ്പൂര്‍ എഫ്‌സി മല്‍സരത്തിന് മുന്‍പ് വാം അപ്പിനായി കളിക്കളത്തില്‍ ഇറങ്ങുക. സംസ്ഥാനത്ത് കായികരംഗത്ത് സ്‌നേഹവും അഭിനിവേശവും വളര്‍ത്തിയെടുക്കുന്നതിനായി ഒരു മാര്‍ഗ്ഗദീപമാകുക എന്നതാണ് ടീം ലക്ഷ്യം വെയ്ക്കുന്നത്

ഫുട്‌ബോള്‍ മല്‍സരം സംഘടിപ്പിച്ചു

11 Dec 2019 2:31 PM GMT
സ്‌പോര്‍ട്ടിംഗ് എഫ്‌സി ദുബയ് സംഘടിപ്പിച്ച ഇസിഎച്ച് സൂപ്പര്‍ കപ്പിന് വേണ്ടിയുള്ള സെവന്‍സ് ഫുട്‌ബോള്‍ മല്‍സരം ഷാര്‍ജ വണ്ടറേഴ്‌സ്ല്‍ സ്‌റ്റേഡിയത്തില്‍ നടന്നു.

ബയേണോ മാഡ്രിഡോ; ചാംപ്യന്‍സ് ലീഗില്‍ തീപ്പാറും പോരാട്ടം

11 Dec 2019 11:46 AM GMT
ബയേണോ ലെവര്‍കൂസനോ നോക്കൗട്ടിലേക്ക് കടക്കുകയെന്ന് ഇന്ന് രാത്രിയോടെ അറിയാം.

ചാംപ്യന്‍സ് ലീഗില്‍ ഇന്ന് ചെല്‍സിക്ക് ലില്ലേ പരീക്ഷണം

10 Dec 2019 5:09 AM GMT
മറ്റൊരു മല്‍സരത്തില്‍ ഡച്ച് ക്ലബ്ബ് അയാകസിനെ സ്പാനിഷ് ക്ലബ്ബ് വലന്‍സിയ നേരിടും. ഗ്രൂപ്പില്‍ അയാകസിന് 10 പോയിന്റും വലന്‍സിയക്ക് എട്ട് പോയിന്റുമാണുള്ളത്.

ചാംപ്യന്‍സ് ലീഗ്; ലിവര്‍പൂളിനും നപ്പോളിക്കും ഇന്ന് മരണപോരാട്ടം

10 Dec 2019 4:25 AM GMT
ഗ്രൂപ്പ് ഇയിലെ മറ്റൊരു മല്‍സരത്തില്‍ രണ്ടാം സ്ഥാനക്കാരായ നപ്പോളി ഇന്ന് ബെല്‍ജിയം ക്ലബ്ബായ കെആര്‍സി ജങ്കിനെ നേരിടും.

ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടത്തി

8 Dec 2019 4:45 PM GMT
പരപ്പനങ്ങാടി: കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് മലപ്പുറം ജില്ലാ കമ്മിറ്റി 25ാം വാര്‍ഷികത്തോടനുബന്ധിച്ച് താനൂര്‍ സബ് ഓഫിസിന് കീഴിലുള്ള...

മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ യുനൈറ്റഡ്; സിറ്റി വീണു

8 Dec 2019 2:57 AM GMT
നിലവിലെ ചാംപ്യന്‍മാരായ സിറ്റി ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂളിനെക്കാളും 14 പോയിന്റിന് പിറകിലാണ്.

കേരളാ പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍: ഒന്നാം റൗണ്ട് മല്‍സരങ്ങള്‍ ഡിസംബര്‍ 15ന് തുടങ്ങും

7 Dec 2019 6:54 AM GMT
കോഴിക്കോട് ഇ എം എസ് സ്‌റ്റേഡിയത്തിലാണ് മല്‍സരം.ഗോകുലം എഫ് സിയും കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സിയും തമ്മിലാണ് ആദ്യ മല്‍സരം. ഉച്ചകഴിഞ്ഞ് 3.30നാണ് കിക്കോഫ്.ആകെ പത്തു ടീമുകള്‍ കെ പി എല്ലില്‍ മാറ്റുരയ്ക്കും.

പ്രീമിയര്‍ ലീഗ്; ജീസുസിന് ഡബിള്‍; രണ്ടാം സ്ഥാനത്തേക്ക് കുതിച്ച് സിറ്റി

4 Dec 2019 8:47 AM GMT
ജയത്തോടെ ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂളുമായുള്ള സിറ്റിയുടെ പോയിന്റ് അന്തരം എട്ടായി കുറഞ്ഞു.

ഐഎസ്എല്‍: മുംബൈ സിറ്റി എഫ്സിയെ സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പ് ഏറ്റെടുത്തു

28 Nov 2019 12:10 PM GMT
മുംബൈ സിറ്റി എഫ്സിയുടെ65%ഓഹരി സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പ് വാങ്ങും.സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പ് (സിഎഫ്ജി) ശൃംഖലയില്‍ എട്ടാമത്തെ ക്ലബ്ബായി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീം. നടനും ചലച്ചിത്ര നിര്‍മ്മാതാവുമായ രണ്‍ബീര്‍ കപൂര്‍ ക്ലബ്ബില്‍35 %ഓഹരി ഉടമയായി തുടരും.സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പ് ഇന്ത്യയുടെ സിഇഒ ഡാമിയന്‍ വില്ലോബി.യുഎസിലെ ന്യൂയോര്‍ക്ക് സിറ്റി,ഓസ്ട്രേലിയയിലെ മെല്‍ബണ്‍ സിറ്റി എഫ്സി,യോകോഹാമ എഫ്. ജപ്പാന്‍,ഉറുഗ്വേയിലെ ക്ലബ് അറ്റ്‌ലെറ്റിക്കോ ടോര്‍ക്ക്,സ്‌പെയിനിലെ ജിറോണ എഫ്‌സി,ചൈനയിലെ സിചുവാന്‍ ജിയൂണിയു എഫ്‌സി തുടങ്ങിയ ഫുട്‌ബോള്‍ ക്ലബ്ബുകളുടെയും ഉടമയാണ് സിഎഫ്ജി

ഫുട്‌ബോള്‍ കളിക്കിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

25 Nov 2019 7:30 AM GMT
മുട്ടില്‍ മാണ്ടാട് തോലാണ്ടില്‍ നെല്‍സണ്‍ (26) ആണ് മരിച്ചത്. ഇന്നലെ രാത്രി 9.30യോടെയാണ് സംഭവം.

ലോകകപ്പ്; ഒമാനെതിരേ തോല്‍വി; ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചു

19 Nov 2019 6:19 PM GMT
ഗ്രൂപ്പ് ഇയില്‍ ഇന്ന് ഒമാനെതിരേ ഏകപക്ഷീയമായ ഒരു ഗോളിന് ഇന്ത്യ തോറ്റതോടെയാണ് ഖത്തര്‍ ലോകകപ്പില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചത്.

കേരളം കൂടാതെ ഇന്ത്യന്‍ ഫുട്ബോളിന് അതിജീവനമില്ല: ബൈചുങ് ബൂട്ടിയ

18 Nov 2019 11:47 AM GMT
ഇന്ത്യന്‍ ഫുട്ബോളില്‍ കേരളത്തിന് അതിന്റേതായ സ്ഥാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലുള്ളവര്‍ ഫുട്ബോളിനെ കുറിച്ച് അഭിനിവേശമുള്ളവരാണ്. കേരളം തനിക്ക് സ്വന്തം വീട് പോലെയാണ്. ഫുട്ബോളിനെ പിന്തുണക്കുന്ന തന്റെ നിരവധി ആരാധകര്‍ കേരളത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു

സിഫ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് വര്‍ണാഭമായ തുടക്കം; ജിദ്ദയ്ക്കിനി കാല്‍പന്ത് കളിയുടെ നാളുകള്‍

16 Nov 2019 1:34 PM GMT
നാലുമാസം നീളുന്ന സിഫ് ടൂര്‍ണമെന്റിന് ജിദ്ദ മിനിസ്ട്രി ഓഫ് എജ്യൂക്കേഷന്‍ സ്റ്റേഡിയത്തിലാണ് തുടക്കമായത്. വര്‍ണാഭമായ സാംസ്‌കാരിക പരിപാടികളോടെയാണ് 19ാമത് സിഫ് ഈസ് ടീ ചാംപ്യന്‍സ് ലീഗ് 2019-20 മല്‍സരങ്ങള്‍ ആരംഭിച്ചത്.

മെസ്സി ഗോളില്‍ ബ്രസീലിനെ തളച്ച് അര്‍ജന്റീന

16 Nov 2019 1:57 AM GMT
ഇന്ന് സൗദി അറേബിയില്‍ നടന്ന മല്‍സരത്തിലാണ് അര്‍ജന്റീന കോപ്പാ അമേരിക്കാ സെമി ഫൈനലിലെ തോല്‍വിക്ക് മഞ്ഞപ്പടയക്ക് മറുപടി നല്‍കിയത്.

സബ് ജൂനിയര്‍ ദേശീയ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പ്: കേരള ടീമിനെ മുഹമ്മദ് ബിലാല്‍ നയിക്കും

15 Nov 2019 12:32 PM GMT
നവംബര്‍ 20 മുതല്‍ ഡിസംബര്‍ മൂന്നുവരെ കല്‍ക്കത്തയിലെ കല്ല്യാണിയിലാണ് ചാംപ്യന്‍ഷിപ്പ്.കേരളം 20-ന് മേഘാലയയേയും 22-ന് ഗോവയേയും 24-ാന് പഞ്ചാബിനേയും 26-ന് ഒഡീഷയേയും നേരിടും.

കെബിഎഫ്സി യംഗ് ബ്ലാസ്റ്റേഴ്സ് : ഫുട്ബാള്‍ പ്രതിഭകളെ വാര്‍ത്തെടുക്കാന്‍ കേരള ബ്ലാസ്റ്റേഴ്സ്

15 Nov 2019 9:29 AM GMT
കെബിഎഫ്സി യംഗ് ബ്ലാസ്റ്റേഴ്സ് എന്നപേരില്‍ കേരളത്തിലുടനീളം പ്രത്യേക പരിശീലന കേന്ദ്രങ്ങള്‍ കേരള ബ്ലാസ്റ്റേഴ്സ് തുടങ്ങുന്നു. ഇതിന്റെ ഭാഗമായി കേരളത്തിലെ ആദ്യ കെബിഎഫ്സി യംഗ് ബ്ലാസ്റ്റേഴ്സ് ട്രെയിനിങ് സെന്റര്‍ കൊച്ചിയില്‍ തുടങ്ങും. നോര്‍ത്ത് കളമശേരിയിലെ, പാര്‍ക്ക് വേയില്‍ നവംബര്‍ 17നാണ് ആദ്യ ട്രെയിനിങ് സെന്റര്‍ ആരംഭിക്കുക

ചരിത്രം രചിക്കാന്‍ സെലിബ്രിറ്റി ഗോള്‍ഡന്‍ കപ്പ്

14 Nov 2019 6:23 AM GMT
സൗദി അറബ്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് നാട്ടില്‍നിന്നും ഇത്രയധികം കളിക്കാര്‍ പങ്കെടുക്കുന്ന ഒരു ഫുട്‌ബോള്‍ മല്‍സരം നടക്കുന്നതെന്നും കഴിഞ്ഞ ലോകകപ്പ് മല്‍സരത്തിലൂടെ കമന്റേറ്ററായി അറിയപ്പെട്ട ഷൈജു ദാമോദര്‍ ഈ മല്‍സരത്തിന്റെ കമന്റേറ്ററാവുന്നു എന്നുള്ളതും ഏറെ ശ്രദ്ധേയമാണ്.

ഗോമസുമായി വഴക്ക്; സ്‌റ്റെര്‍ലിങിനെ ഇംഗ്ലണ്ട് ടീമില്‍ നിന്നും ഒഴിവാക്കി

12 Nov 2019 5:01 PM GMT
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ നടന്ന മാഞ്ചസ്റ്റര്‍ സിറ്റി-ലിവര്‍പൂള്‍ മല്‍സരത്തിനിടെയാണ് ജോ ഗോമസും സ്‌റ്റെര്‍ലിങും തമ്മില്‍ വാക്കേറ്റമുണ്ടായത്. തുടര്‍ന്ന് സഹതാരങ്ങള്‍ ഇടപ്പെട്ട് ഇരുവരെയും പിന്‍തിരിപ്പിക്കുകയായിരുന്നു.

സബ്ബ് ചെയ്തതിലെ അമര്‍ഷം; റൊണാള്‍ഡോയ്ക്ക് വിലക്ക് വന്നേക്കും

12 Nov 2019 4:42 PM GMT
ചാംപ്യന്‍സ് ലീഗിലെ മല്‍സരത്തിനിടെയും റൊണാള്‍ഡോയെ കോച്ച് സാരി സബ്ബ് ചെയ്തിരുന്നു. ലോക ഫുട്‌ബോളിലെ ഒന്നാം നമ്പര്‍ താരമായ റൊണാള്‍ഡോ ഈ സീസണില്‍ ഫോം കണ്ടെത്താന്‍ വിഷമിക്കുകയാണ്.

ഫുട്‌ബോള്‍ താരം സുശാന്ത് മാത്യു വിരമിച്ചു

12 Nov 2019 5:32 AM GMT
38 കാരനായ സുശാന്ത് ഫെയ്‌സ്ബുക്കിലൂടെയാണ് തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്.

വനിതാ ലോകകപ്പ്: തോമസ് ഡെന്നര്‍ബി ഇന്ത്യന്‍ കോച്ച്

11 Nov 2019 2:31 PM GMT
'കഷ്ടിച്ച് 12 മാസമാണ് എന്റെ മുന്നിലുള്ളത്. ആതിഥേയ ടീമിനെ പരിശീലിപ്പിക്കുകയെന്നത് ഞാന്‍ വെല്ലുവിളിയായി ഏറ്റെടുത്തിരിക്കുന്നു'. തോമസ് ഡന്നര്‍ബി പറഞ്ഞു.

ഫുട്ബോൾ കളിക്കിടെ ഗോൾപോസ്റ്റ് വീണ് വിദ്യാർഥികൾക്ക് പരിക്ക്

10 Nov 2019 3:18 PM GMT
സ്റ്റേഡിയത്തിൽ കളിക്കുന്നതിനായി ഗോൾ പോസ്റ്റ് ചുമലിൽ എടുത്തു കൊണ്ടു പോകവെ വഴുതി ഇവരുടെ തലയിലൂടെ വീഴുകയായിരുന്നുവെന്നാണ് വിദ്യാർഥികൾ ആശുപത്രിയിൽ നൽകിയിരിക്കുന്ന വിവരം.

ലോക കപ്പ് ഫുട്‌ബോള്‍: ഇന്ത്യ-ഖത്തര്‍ രണ്ടാം പാദ യോഗ്യത മല്‍സരം കൊച്ചിയില്‍ നടക്കാന്‍ സാധ്യത

30 Oct 2019 2:34 PM GMT
ഈ മല്‍സരം കേരളത്തിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് കത്ത് നല്‍കിയതായി കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ ഓണററി പ്രസിഡന്റ് കെ എം ഐ മേത്തര്‍.കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മല്‍സരം കേരളത്തിന് തന്നെ അനുവദിക്കുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കില്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയമായിരിക്കും മല്‍സര വേദി. 2020 മാര്‍ച്ച് 26നാണ് മല്‍സരം. യോഗ്യത മല്‍സരത്തിന്റെ ആദ്യ പാദത്തില്‍ ഇന്ത്യ ഖത്തറിനെ ഗോള്‍ രഹിത സമനിലയില്‍ തളച്ചിരുന്നു

സന്തോഷ് ട്രോഫി: കേരള ടീമിനെ നാളെ പ്രഖ്യാപിക്കും

29 Oct 2019 6:54 AM GMT
20 അംഗ ടീമാണ് നാളെ പ്രഖ്യാപിക്കുന്നത്.കഴിഞ്ഞ 50 ദിവസമായി ടീം തിരഞ്ഞെടുപ്പിന്റെ ഭാഗമായി കൊച്ചിയില്‍ ക്യാംപ് നടന്നുവരികയായിരുന്നു.എഫ് സി ഗോവ, കേരള ബ്ലാസ്‌റ്റേഴ്‌സ്,ഗോകുലം എഫ്‌സി, കേരള പോലിസ്, വിവിധ കോളജ് ടീമുകള്‍ എന്നിവരുമായി കേരള ടീം സന്നാഹ മല്‍സരം നടത്തിയിരുന്നു.60 ഓളം കളിക്കാരുടെ കോച്ചിംഗ് ക്യാപ് നടത്തിയതിനു ശേഷം ഇതില്‍ മികച്ച പ്രകടനം നടത്തിയ 20 പേരെയാണ് സന്തോഷ് ട്രോഫി ചാംപ്യന്‍ഷിപ്പ് മല്‍സരത്തിനുള്ള കേരള ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്

ലോകത്തെ മികച്ച ക്ലബ്ബ്; ആദ്യ പത്തില്‍നിന്ന് യുനൈറ്റഡ് പുറത്ത്

29 Oct 2019 5:57 AM GMT
ലോകത്തെ താരമൂല്യമുള്ള ഏറ്റവും മികച്ച ക്ലബ്ബുകളുടെ ലിസ്റ്റില്‍ ആദ്യത്തെ പത്തില്‍നിന്നാണ് യുനൈറ്റഡ് പുറത്തായിരിക്കുന്നത്.

നിലമ്പൂരിന്റെ പുനര്‍നിര്‍മിതിക്കായി വെള്ളിയാഴ്ച ജിദ്ദയില്‍ പന്തുരുളും

26 Oct 2019 4:04 PM GMT
ഷറഫിയയില്‍ നടന്ന ചടങ്ങില്‍ മല്‍സരങ്ങളുടെ ഫിക്‌സ്ച്ചര്‍ പ്രകാശനവും ജഴ്‌സി വിതരണവും നടന്നു. പ്രളയദുരന്തത്തിന്റെ വ്യാപ്തി വിവരിക്കുന്ന വീഡിയോ അവതരണത്തോടെ തുടങ്ങിയ ചടങ്ങില്‍ ജിദ്ദയിലെ പൗരപ്രമുഖരും, മാധ്യമപ്രവര്‍ത്തകരും പങ്കാളികളായി.
Share it
Top