Latest News

ഐ ലീഗ് കിരീടം നിലനിര്‍ത്തി മലബാറിയന്‍സ്; ഗോകുലത്തിന് തുടര്‍ച്ചയായ രണ്ടാം കിരീടം

ഐ ലീഗ് കിരീടം നിലനിര്‍ത്തി മലബാറിയന്‍സ്; ഗോകുലത്തിന് തുടര്‍ച്ചയായ രണ്ടാം കിരീടം
X

കൊല്‍ക്കത്ത: ഐ ലീഗ് 2021-22 സീസണിലെ കിരീടം ഗോകുലം കേരളാ എഫ്‌സിക്ക്. ഒന്നാം സ്ഥാനത്തുള്ള ഗോകുലത്തിന് തൊട്ടുപിറകിലുണ്ടായ മൊഹമ്മദന്‍സിനെ ഇന്ന് നടന്ന അവസാന മല്‍സരത്തില്‍ 2-1ന് പരാജയപ്പെടുത്തിയാണ് ഗോകുലം കിരീടം നിലനിര്‍ത്തിയത്.

ഐ ലീഗ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു ടീം കിരീടം നിലനിര്‍ത്തുന്നത്. റിഷാദ് (49), എമില്‍ ബെന്നി (61) എന്നിവരാണ് ഗോകുലത്തിന്റെ സ്‌കോറര്‍മാര്‍.

Next Story

RELATED STORIES

Share it