Football

നെയ്മര്‍ മികച്ച കളിക്കാരനാണ് എന്നാല്‍ ചതിയനുമാണ്: ഡെല്‍ ബോസ്‌കോ

ചതി നെയ്മറിന് കൂടെയുണ്ടെന്നും അത്തരത്തിലാണ് താരം പിഎസ്ജിയിലെത്തിയതെന്നും ബോസ്‌കോ പറഞ്ഞു.

നെയ്മര്‍ മികച്ച കളിക്കാരനാണ് എന്നാല്‍ ചതിയനുമാണ്: ഡെല്‍ ബോസ്‌കോ
X

സാവോ പോളോ: ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിനെതിരേ മുന്‍ സ്‌പെയിന്‍ കോച്ച് ഡെല്‍ ബോസ്‌കോ. നെയ്മര്‍ കളിക്കളത്തിലെ ചതിയനാണെന്ന ആരോപണവുമായാണ് മുന്‍ റയല്‍ മാഡ്രിഡ് കോച്ച് കൂടിയായ ബോസ്‌കോ രംഗത്തെത്തിയത്. നെയ്മര്‍ ലോകത്തെ മികച്ച അഞ്ച് കളിക്കാരില്‍ ഒരാളാണ്. എന്നാല്‍ ഗോള്‍ നേടാനായി എന്തും ചെയ്യാന്‍ മടിക്കാത്ത താരമാണ് നെയ്മര്‍. ഗ്രൗണ്ടില്‍ വിജയിക്കാനായി നെയ്മര്‍ അഭിനയിക്കും.

നിരവധി തവണ ഡൈവ് ചെയ്യുകയാണ് അദ്ദേഹത്തിന്റെ പ്രധാന ആയുധം. ചതി നെയ്മറിന് കൂടെയുണ്ടെന്നും അത്തരത്തിലാണ് താരം പിഎസ്ജിയിലെത്തിയതെന്നും ബോസ്‌കോ പറഞ്ഞു. അതിനിടെ മുന്‍ താരം സീക്കോ നെയ്മറിന് പിന്തുണയുമായി എത്തി. എനിക്ക് നെയ്മറിനെ ഇഷ്ടമാണെന്നും മനോഹരമായ കളിയാണ് നെയ്മറിന്റേതെന്നും സീക്കോ പറഞ്ഞു. റൊണാള്‍ഡോ, മെസ്സി എന്നിവരെ പോലെ നെയ്മര്‍ കൂടുതല്‍ പ്രഫഷണല്‍ ആവണമെന്നും സീക്കോ വ്യക്തമാക്കി.

Next Story

RELATED STORIES

Share it