Latest News

വനിത ലീഗ് ഫുട്‌ബോള്‍: ലോഡ്‌സ് എഫ്എ കൊച്ചി ജേതാക്കള്‍

വനിത ലീഗ് ഫുട്‌ബോള്‍: ലോഡ്‌സ് എഫ്എ കൊച്ചി ജേതാക്കള്‍
X

കോഴിക്കോട്: രാംകോ കേരള വനിതാ ലീഗ് ഫുട്‌ബോളില്‍ ലോഡ്‌സ് എഫ്എ കൊച്ചിക്ക് കിരീടം. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യന്‍ വുമണ്‍സ് ലീഗിലെ നിലവിലെ ജേതാക്കളായ ഗോകുലം കേരള എഫ്‌സിയെ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് പരായജയപ്പെടുത്തിയാണ് ലോഡ്‌സ് വിജയം കൊയ്തത്. തകര്‍പ്പന്‍ പാസിംഗിലൂടെയും ഷോട്ടുകളിലൂടെയും ഗോകുലത്തെ വിറപ്പിച്ചു മുന്നേറ്റം നടത്തിയ 77ാം നമ്പര്‍ മ്യാന്‍മാര്‍ സ്വദേശി വിന്‍ തെങ്കി ടണ്‍ ആണ് ലോഡ്‌സിന്റെ വിജയശില്‍പ്പി. ലോഡ്‌സ് നേടിയ അഞ്ചു ഗോളുകളില്‍ നാലും വിന്നിന്‍േതാണ്. 27,40,53,88 മിനിട്ടുകളില്‍ വിന്‍ ഗോകുലത്തിന്റെ വല ചലിപ്പിച്ചു. 90+4ല്‍ 12ാം നമ്പര്‍ ഇന്ദുമതി കതിരേശന്‍ ഒരു ഗോള്‍ നേടി. വിന്‍ തന്നെയാണ് ടോപ് സ്‌കോറര്‍. 10 മത്സരങ്ങളിലായി വിന്‍ 49 ഗോളുകള്‍ നേടി. ലോഡ്‌സിന്റെ തന്നെ ഇ.എം വര്‍ഷയാണ് മികച്ച ഗോള്‍ കീപ്പര്‍. മികച്ച ഡിഫന്‍ഡര്‍ ഗോകുലം കേരള എഫ്‌സിയുടെ ഫെമിന രാജാണ്.

ലോഡ്‌സ് ചാമ്പ്യന്മാരായതോടെ ഇക്കുറി ദേശീയ വനിതാ ലീഗില്‍ കേരളത്തില്‍ നിന്ന് രണ്ടു ടീമുകളുണ്ടാവും. നിലവിലെ ചാമ്പ്യന്‍മാരായ ഗോകുലം ദേശീയ വനിതാലീഗിലേക്ക് ക്വാളിഫൈഡ് ആണ്. ഇപ്പോഴത്തെ വിജയത്തിലൂടെ ലോഡ്‌സും ദേശീയ വനിതാലീഗിലേക്ക് അര്‍ഹത നേടി.

വിന്നേഴ്‌സിനും റണ്ണറപ്പിനുമുള്ള ട്രോഫിയും കാഷ് െ്രെപസും തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ സമ്മാനിച്ചു. കെഎഫ്എ പ്രസിഡന്റ് ടോം ജോസ്, സെക്രട്ടറി അനില്‍കുമാര്‍, വൈസ് പ്രസിഡന്റ് അബ്ദുള്‍ കരീം, സുകുമാരന്‍ (സീനിര്‍ മാനെജര്‍ ബ്രാന്റിംഗ് രാംകോ സിമന്റ് ) കെ.വി. മനോജ് കുമാര്‍ (സീനിയര്‍ മാനെജര്‍ മാര്‍ക്കറ്റിംങ് രാകോം സിമന്റ്), വിനോദ് ( ഡെപ്യൂട്ടി മാനെജര്‍ മാര്‍ക്കറ്റിംങ് രാംകോ സിമന്റ്) എന്നിവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it