Football

കെഎസ്എല്‍ ഫുട്ബാള്‍: സോക്കര്‍ സിറ്റി ജേതാക്കളായി

കെഎസ്എല്‍ ഫുട്ബാള്‍: സോക്കര്‍ സിറ്റി ജേതാക്കളായി
X

അരീക്കോട്: കല്ലിങ്ങല്‍ റോവേഴസ് ക്ലബ്ബ് സംഘടിപ്പിച്ച ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ എഫ്‌സി കല്ലിങ്ങലിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപെടുത്തി സോക്കര്‍സിറ്റി പഴംപറമ്പ് ജേതാക്കളായി. എഫ്‌സി കല്ലിങ്ങലിന്റെ അര്‍ഷാദ് സി ടുര്‍ണമെന്റിലെ മികച്ച കളിക്കാരനായി. വെല്‍വണ്‍ എഫ്‌സിയുടെ രാഹുല്‍ ടോപ്‌സ്‌കോറര്‍ ആയും ഹരീഷ് സി മികച്ച ഗോള്‍ കീപ്പറായും തിരഞ്ഞടുത്തു.

വിജയികള്‍ക്ക് ജില്ലാപഞ്ചായത്ത് മെബര്‍ റൈഹാന കുറുമാടന്‍, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ അസ്‌ലം പി കെ, എം എം മുഹമ്മദ്, സാക്കിയ നിസാര്‍, നിസാര്‍ വൈ പി എന്നിവര്‍ ചേര്‍ന്ന് സമ്മാന ദാനം നിര്‍വഹിച്ചു. സമാപന ചടങ്ങുകള്‍ക്ക് റഫീഖ് പി, നിസാം സി, നജ്മുദീന്‍, ജസീര്‍ ടി,ഷിഹാബ് വൈ പി നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it