Latest News

ബ്ലൂ സ്റ്റാര്‍ സോക്കര്‍ ഫെസ്റ്റിന് ജൂണ്‍ 10 ന് കിക്കോഫ്

ബ്ലൂ സ്റ്റാര്‍ സോക്കര്‍ ഫെസ്റ്റിന് ജൂണ്‍ 10 ന് കിക്കോഫ്
X

ജിദ്ദ: ജിദ്ദയിലെ പ്രവാസി കായിക ലോകത്തിന് പുത്തനുണര്‍വ്വേകി സൗദി ഇന്ത്യന്‍ ഫുട്ബാള്‍ ഫോറത്തില്‍ അംഗങ്ങളായിട്ടുള്ള പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ച് ബ്ലൂ സ്റ്റാര്‍ ക്ലബ് സംഘടിപ്പിക്കുന്ന അഞ്ചാമത് ഇലവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റ് അബീര്‍ ബ്ലൂ സ്റ്റാര്‍ സോക്കര്‍ ഫെസ്റ്റ് 2022 ന് ജൂണ്‍ 10 വെള്ളിയാഴ്ച്ച രാത്രി എട്ടിന് ജിദ്ദ ഖാലിദ് ബിന്‍ വലീദ് സ്ട്രീറ്റിലുള്ള ഹിലാല്‍ ശാം സ്‌റ്റേഡിയത്തില്‍ തുടക്കമാകും.

ഉദ്ഘാടന മത്സരത്തില്‍ നിലവിലെ സിഫ് ചാംപ്യന്മാരായ ഷറഫിയ ട്രേഡിങ്ങ് സബീന്‍ എഫ് സി കരുത്തരായ നഖ് ഐസ് ഫാക്ടറി റിയല്‍ കേരള എഫ് സിയുമായി ഏറ്റുമുട്ടും.

ജിദ്ദയിലെ പ്രമുഖ താരങ്ങള്‍ക്ക് പുറമെ റിയാദ്, ദമ്മാം എന്നിവിടങ്ങളില്‍ നിന്നുള്ള താരങ്ങളും ഇരു ടീമുകള്‍ക്കും വേണ്ടി ബൂട്ടണിയും. ഉദ്ഘാടന ദിവസം തന്നെ സെക്കന്‍ഡ് ഡിവിഷനില്‍ സിഫ് ബി ഡിവിഷന്‍ ചാംപ്യന്മാരായ തുറയ്യ മെഡിക്കല്‍സ് യാസ് എഫ് സി, അല്‍ഹാസ്മി ന്യൂ കാസില്‍ എഫ് സിയുമായി ഏറ്റുമുട്ടും. സൂപ്പര്‍ ലീഗ്, സെക്കന്‍ഡ് ഡിവിഷന്‍, ജൂനിയര്‍ ലീഗ് എന്നീ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് മത്സരങ്ങള്‍. സൂപ്പര്‍ ലീഗില്‍ സിഫ് എ ഡിവിഷന്‍ ടീമുകളും, സെക്കന്‍ഡ് ഡിവിഷനില്‍ സിഫ് ബി, സി ഡിവിഷന്‍ ടീമുകളും, ജൂനിയര്‍ ലീഗില്‍ അണ്ടര്‍ 17 ടീമുകളുമാണ് മത്സരിക്കുന്നത്. എല്ലാ വ്യാഴാഴ്ചകളിലും വെള്ളിയാഴ്ചകളിലും വൈകുന്നേരം 7 മണി മുതലാണ് മത്സരങ്ങള്‍.

ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരങ്ങള്‍ ജൂലൈ ഏഴിന് നടക്കും. സൂപ്പര്‍ ലീഗില്‍ ഷറഫിയ ട്രേഡിങ്ങ് സബീന്‍ എഫ് സി, നഖ്'ആ ഐസ് ഫാക്ടറി റിയല്‍ കേരള എഫ് സി, ബ്ലൂ സ്റ്റാര്‍ എ, ആദാബ് ബിരിയാണി ഹവ്‌സ് എ സി സി എ എന്നീ ടീമുകളും, സെക്കന്റ് ഡിവിഷനില്‍ തുറയ്യ മെഡിക്കല്‍സ് യാസ് എഫ് സി, അല്‍ഹാസ്മി ന്യൂ കാസില്‍ എഫ് സി, സിഫ് സി ഡിവിഷന്‍ ചാമ്പ്യന്മാരായ കംപ്യൂട്ടക് ഐ ടി സോക്കര്‍, അല്‍കബീര്‍ ബി എഫ് സി ബ്ലൂ സ്റ്റാര്‍ സി, എ സി സി ബി, റെഡ് സീ ബ്ലാസ്‌റ്റേഴ്‌സ് എഫ് സി, അല്‍ അബീര്‍ ബ്ലൂ സ്റ്റാര്‍ ബി എന്നീ ടീമുകളും, ജൂനിയര്‍ ലീഗില്‍ സിഫ് അണ്ടര്‍ 17 ചാമ്പ്യന്മാരായ സ്‌പോര്‍ട്ടിങ് യുണൈറ്റഡ് ജിദ്ദ, സോക്കര്‍ ഫ്രീക്‌സ്, ബദര്‍ തമാം ടാലന്റ് ടീന്‍സ്, സ്‌പോര്‍ട്ടിങ് യുണൈറ്റഡ് ജിദ്ദ ബി എന്നീ ടീമുകളാണ് ടൂര്‍ണമെന്റില്‍ മത്സരിക്കുന്നത്.

അല്‍അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് ആണ് ടൂര്‍ണമെന്റിന്റെ മുഖ്യ സ്‌പോണ്‍സര്‍മാര്‍. ഷറഫിയ ട്രേഡിങ്ങ്, നെല്ലറ ഫുഡ് പ്രോഡക്ട്‌സ്, കംഫര്‍ട് ട്രാവെല്‍സ്, യൂറോ ഡെക്കോര്‍, ജീല്‍ ടെക്‌നോളജി, ബദര്‍ അല്‍ തമാം പോളിക്ലിനിക്, ചാംസ് ഫുഡ് പ്രോഡക്റ്റ്, സഫ അല്‍ റീഫ് സ്റ്റീല്‍, റീഗല്‍ ഡേ ടു ഡേ എന്നീ സ്ഥാപനങ്ങളും ടൂര്ണമെന്റുമായി സഹകരിക്കുന്നു.

ജൂണ്‍ 10 വെള്ളിയാഴച്ച രാത്രി 9 മണിക്ക് അല്‍അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോക്ടര്‍ അഹമ്മദ് ആലുങ്ങല്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം നിര്‍വഹിക്കും. സൗദി ഇന്ത്യന്‍ ഫുട്‌ബോള്‍ ഫോറം പ്രസിഡന്റ് ബേബി നീലാമ്പ്ര അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന ചടങ്ങില്‍ അല്‍അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് വൈസ്പ്രസിഡന്റ് ഡോ. ജംഷീദ് അഹമ്മദ് മുഖ്യാഥിതി ആയിരിക്കും. സിഫ് ജനറല്‍ സെക്രട്ടറി ഷബീറലി ലാവ, അല്‍അബീര്‍ മാര്‍ക്കറ്റിങ് മാനേജര്‍ ഡോ. ഇമ്രാന്‍ തുടങ്ങി ജിദ്ദയിലെ കല, കായിക, സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ ചടങ്ങില്‍ സംബന്ധിക്കും.

ഡോ. അഹമ്മദ് ആലുങ്ങല്‍, ബേബി നീലാബ്ര, ഇമ്രാന്‍, ജലീല്‍ ആലുങ്ങല്‍, ഷഫീഖ് പട്ടാമ്പി, ഷരീഫ് പരപ്പന്‍, ഫിറോസ് നീലാബ്ര, സിദ്ധീഖ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it