Football

കൊവിഡ് 19: ഫ്രഞ്ച് ഫുട്‌ബോള്‍ ലീഗ് ഉപേക്ഷിച്ചു

ഫ്രാന്‍സില്‍ സെപ്തംബര്‍ വരെ കായിക മല്‍സരങ്ങള്‍ തുടരേണ്ടതില്ലെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെയാണ് ലീഗുകള്‍ക്ക് അവസാനമായത്.

കൊവിഡ് 19: ഫ്രഞ്ച് ഫുട്‌ബോള്‍ ലീഗ് ഉപേക്ഷിച്ചു
X

പാരിസ്: കൊറോണ വൈറസിനെ തുടര്‍ന്ന് നിര്‍ത്തിവച്ച ഫുട്‌ബോള്‍ ലീഗുകള്‍ ഫ്രാന്‍സ് ഉപേക്ഷിച്ചു. ഫ്രാന്‍സിലെ ലീഗ് വണ്‍, ലീഗ് ടൂ മല്‍സരങ്ങളാണ് ഉപേക്ഷിച്ചത്.

ഫ്രാന്‍സില്‍ സെപ്തംബര്‍ വരെ കായിക മല്‍സരങ്ങള്‍ തുടരേണ്ടതില്ലെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെയാണ് ലീഗുകള്‍ക്ക് അവസാനമായത്. നേരത്തെ ജൂണില്‍ ലീഗ് തുടരാമെന്ന ധാരണയുണ്ടായിരുന്നു. എന്നാല്‍ അടച്ചിട്ട സ്‌റ്റേഡിയത്തിലും മല്‍സരങ്ങള്‍ നടത്തേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. കായിക മല്‍സരങ്ങള്‍ രോഗ വ്യാപനത്തിന് വഴിയൊരുക്കുമെന്നാണ് സര്‍ക്കാരിന്റെ കണ്ടെത്തല്‍. നിലവില്‍ പിഎസ്ജിയാണ് ലീഗില്‍ 12 പോയിന്റിന്റെ ലീഡോടെ ഒന്നാമത്.

മാര്‍സിലെ, റെനീസ്, ലീലെ എന്നിവരാണ് ലീഗിലെ നാല് വരെയുള്ള സ്ഥാനങ്ങളിലുള്ളത്. ലീഗിലെ റെലഗേഷന്‍പ്രൊമോഷന്‍ എന്നിവയെക്കുറിച്ചു് ലീഗ് ജേതാക്കളെക്കുറിച്ചുമുള്ള അന്തിമ തീരുമാനം മെയ്യില്‍ ചേരുന്ന ഗവേര്‍ണിങ് ബോഡി പ്രഖ്യാപിക്കും.

Next Story

RELATED STORIES

Share it