Football

ബുണ്ടസാ ലീഗ്; ഹെര്‍ത്തയോട് സമനില പിടിച്ച് ലെപ്‌സിഗ്

10ാം സ്ഥാനക്കാരായ ഹെര്‍ത്താ ബെര്‍ലിനോട് സമനില പിടിച്ചതോടെ രണ്ടാം സ്ഥാനത്തെത്താനുള്ള ലെപ്‌സിഗിന്റെ മോഹത്തിനാണ് തിരിച്ചടിയായത്.

ബുണ്ടസാ ലീഗ്; ഹെര്‍ത്തയോട് സമനില പിടിച്ച് ലെപ്‌സിഗ്
X

ബെര്‍ലിന്‍: ജര്‍മ്മന്‍ ബുണ്ടസാ ലീഗില്‍ ഹെര്‍ത്താ ബെര്‍ലിനോട് സമനില പിടിച്ച് ആര്‍ ബി ലെപ്‌സിഗ്. 10ാം സ്ഥാനക്കാരായ ഹെര്‍ത്താ ബെര്‍ലിനോട് സമനില പിടിച്ചതോടെ രണ്ടാം സ്ഥാനത്തെത്താനുള്ള ലെപ്‌സിഗിന്റെ മോഹത്തിനാണ് തിരിച്ചടിയായത്. സമനിലയോട് ലെപ്‌സിഗ് മൂന്നാം സ്ഥാനം നിലനിര്‍ത്തി. 2-2നാണ് മല്‍സരം സമനിലയിലായത്. മറ്റ് മല്‍സരങ്ങളില്‍ യൂണിയന്‍ ബെര്‍ലിന്‍ മെയിന്‍സിനെ 1-1ന് സമനിലയില്‍ കുരുക്കി. ഓഗസ്ബര്‍ഗ്-പാഡര്‍ബോര്‍ണ്‍ മല്‍സരവും ഗോള്‍രഹിത സമനിലയില്‍ കുരുങ്ങി. കോളന്‍ എഫ് സിയെ ഹഫനിഹെം 3-1ന് തോല്‍പ്പിച്ചു.

Next Story

RELATED STORIES

Share it