Football

മെസ്സിക്ക് ഡബിള്‍; പ്രീസീസണ്‍ മല്‍സരത്തില്‍ ബാഴ്‌സയ്ക്ക് ജയം

മെസ്സിക്ക് ഡബിള്‍; പ്രീസീസണ്‍ മല്‍സരത്തില്‍ ബാഴ്‌സയ്ക്ക് ജയം
X

ക്യാംപ് നൗ: പ്രീസീസണിലെ തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും ബാഴ്‌സലോണയ്ക്ക് ജയം. ജിറോണയ്‌ക്കെതിരേ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്‌സ ജയം കണ്ടത്. മെസ്സി ഇരട്ട ഗോള്‍ നേടിയ മല്‍സരത്തില്‍ കുട്ടീഞ്ഞോ ഒരു ഗോള്‍ നേടി. 21ാം മിനിറ്റില്‍ കുട്ടീഞ്ഞോയാണ് ബാഴ്‌സയ്ക്ക് ലീഡ് നല്‍കിയത്.45ാം മിനിറ്റില്‍ മെസ്സി ബാഴ്‌സയുടെ ലീഡ് രണ്ടാക്കി. ഉടന്‍ തന്നെ ജിറോണ സായ്‌സിലൂടെ ഒരു ഗോള്‍ മടക്കി. തുടര്‍ന്ന് 51ാം മിനിറ്റില്‍ മെസ്സി വീണ്ടും ബാഴ്‌സ വല കുലിക്കി. ജിനാസ്റ്റിക്കിനെതിരായ മല്‍സരത്തില്‍ പുറത്തിരുത്തിയ ആര്‍തുര്‍ വിദാലിനെയും സുവാരസിനെയും ഇന്നും ബാഴ്‌സയ്ക്കായി ഇറക്കിയിട്ടില്ല. പുതിയ കോച്ച് റൊണാള്‍ഡ് കോമാന്റെ കീഴില്‍ ബാഴ്‌സയുടെ തുടര്‍ച്ചയായ രണ്ടാം ജയമാണ്.


Next Story

RELATED STORIES

Share it