Top

You Searched For "Aluva"

ആലുവ മണപ്പുറം മേല്‍പാലം നിര്‍മാണം അഴിമതി ആരോപണം: അന്വേഷണം രണ്ടു മാസത്തിനകം വിജിലന്‍സ് പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി

1 July 2020 12:33 PM GMT
ആലുവ ശിവരാത്രി മണപ്പുറം നടപ്പാലം നിര്‍മ്മാണത്തിലെ ക്രമക്കേടുകള്‍ സംബന്ധിച്ച മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ്, ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കുന്നതിന് അനുമതി ആവശ്യപ്പെട്ടു കൊണ്ട് ഖാലിദ് മുണ്ടപ്പള്ളി ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്

മൊബൈല്‍ കട കുത്തി തുറന്നു മോഷണം; അസം സ്വദേശി പിടിയില്‍

7 May 2020 10:53 AM GMT
അസം,ദുഗ്ഗാവ് വില്ലേജ്, റഷീദുല്‍ ഇസ് ലാമിനൈയാണ് ആലുവ എസ്എച്ച്ഒ സൈജു കെ പോളിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റു ചെയ്തത്.ആലുവ റെയില്‍വേ സ്റ്റേഷന് സമീപമുള്ള മൊബൈല്‍ ഷോപ്പ്,ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിനോട് ചേര്‍ന്നുള്ള മൊബൈല്‍ ഷോപ്പ്,പമ്പ് കവലക്ക് സമീപമുള്ള പലചരക്ക് കട എന്നിവടങ്ങളിലാണ് ഇയാള്‍ മോഷണം നടത്തിയത്

എറണാകുളത്ത് വന്‍ സ്പിരിറ്റ് വേട്ട; 8,500 ഓളം ലിറ്റര്‍ പിടിച്ചെടുത്തു, രണ്ടു പേര്‍ പിടിയില്‍

30 April 2020 1:17 PM GMT
ചോറ്റാനിക്കര പത്രക്കുളം റോഡില്‍ മനോജ് കുന്നത്ത് എന്നയാളുടെ വിട്ടില്‍ നിന്നും 499 കന്നാസുകളില്‍ സൂക്ഷിച്ചിരുന്ന 2,495 ലിറ്റര്‍ സ്പിരിറ്റും ആലുവ അശോകപുരത്തുള്ള മന്‍സൂര്‍ അലി എന്നയാളുടെ ഡോള്‍ഫിന്‍ സ്‌ക്വയര്‍ എന്ന ഗോഡൗണില്‍ നിന്ന് 1,800 കന്നാസുകളില്‍ സൂക്ഷിച്ചിരുന്ന 5,883 ലിറ്റര്‍ സ്പിരിറ്റുമാണ് എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തികിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.സംഭവവുമായി ബന്ധപ്പെട്ട് മനോജിനേയും, സ്പിരിറ്റ് സ്ഥലത്ത് എത്തിച്ച വാഹനത്തിന്റെ ഡ്രൈവര്‍ അശോകപുരം അമ്മിണിപ്പറമ്പില്‍ അബ്ദുള്‍ സലാമിനെയും അറസ്റ്റ് ചെയ്തു.

ആലുവയില്‍ വീണ്ടും വ്യാജ വാറ്റ് ; റിട്ട. പട്ടാളക്കാരനടക്കം നാലംഗ സംഘം പിടിയില്‍

11 April 2020 11:40 AM GMT
ആലുവ കീഴ്മാട് , തുലാപ്പാടം റോഡില്‍ പാണ്ടന്‍ ചേരിയിലുള്ള വീട്ടില്‍ ചാരായം വാറ്റിയതിനാണ് വീട്ട് ഉടമസ്ഥനും മുന്‍ പട്ടാളക്കാരനുമായ സുരേഷ് എന്ന് വിളിക്കുന്ന കേളപ്പന്‍ (51), വിവിധ അബ്കാരി ക്രിമിനല്‍ കേസുകളിലെ പ്രതിയായ കുട്ടമശ്ശേരി അമ്പാട്ട് വീട്ടില്‍ അനി എന്ന് വിളിക്കുന്ന സനില്‍ കുമാര്‍ (42), ഇയാളുടെ സഹായികളായ കുട്ടമശ്ശേരി കരയില്‍ കോതേലിപ്പറമ്പില്‍ വീട്ടില്‍, ജെയിംസ് എന്ന് വിളിക്കുന്ന സുബ്രഹ്മണ്യന്‍ (42), കീഴ്മാട് - തുലാപ്പാടം റോഡില്‍ കല്ലായില്‍ വീട്ടില്‍രാജേഷ് (32) എന്നിവരെ ആലുവ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.കെ. ഗോപിയുടെ നേതൃത്വത്തില്‍ കസ്റ്റഡിയില്‍ എടുത്തത്

ആലുവയില്‍ വ്യാജമദ്യ ശേഖരം പിടികൂടി; കണ്ടെടുത്തത് 50 കുപ്പിയിലേറെ വ്യാജമദ്യം, ഒഴിവായത് വന്‍ ദുരന്തം

10 April 2020 9:00 AM GMT
വ്യാജമദ്യത്തിന്റെ ഉറവിടത്തെക്കുറിച്ചുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും ആലുവ പരിസരത്ത് വ്യാജമദ്യ നിര്‍മ്മാണ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നതിനെക്കുറിച്ചും അന്വേഷണം നടത്തുമെന്നും ഇന്‍സ്‌പെക്ടര്‍ ടി കെ ഗോപി അറിയിച്ചു.

സാംകുട്ടി ജേക്കബ് സമര്‍പ്പിതനായ വിപ്ലവകാരി: എം കെ മനോജ് കുമാര്‍

11 Feb 2020 6:57 AM GMT
ആലുവയില്‍ നടന്ന സാംകുട്ടി ജേക്കബ് അനുസ്മരണ പരിപാടിയില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു എം കെ മനോജ്കുമാര്‍. കെഎച്ച്എഫ്, ഐഡിഎഫ്, ഇന്ത്യന്‍ ലേബര്‍ പാര്‍ട്ടി, ബിഎസ്പി പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം എസ്ഡിപിഐയുടെ രൂപീകരണ കാലം മുതല്‍ കര്‍മ്മനിരതനായിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ്, ഖജാന്‍ജി എന്നീ ചുമതലകളും അദ്ദേഹം വഹിച്ചിട്ടുണ്ട്. ദലിത്-ആദിവാസി-മുസ് ലിം - പിന്നാക്ക ശാക്തീകരണ മേഖലയില്‍ നിറസാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ എന്നും പ്രചോദനമാണെന്നും മനോജ്കുമാര്‍ പറഞ്ഞു

പൗരത്വ പ്രക്ഷോഭ റാലിയില്‍ പങ്കെടുത്ത യുവാവിന് ആലുവ പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചു

29 Jan 2020 5:25 PM GMT
മഹല്ല് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തിരുന്നു എന്നു പറഞ്ഞപ്പോള്‍ പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിഷേധിക്കുകയായിരുന്നുവെന്ന് അനസ് പറയുന്നു.

ആലുവ കുഞ്ചാട്ടുകരയില്‍ പഴയ രണ്ടു നില കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണു;ആളപായമില്ല

2 Nov 2019 4:57 PM GMT
ഏകദേശം 1500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടത്തില്‍ രണ്ട് നിലയിലായി എട്ട് സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. മുകളിലെ നിലയുടെ പിന്‍വശമാണ് കോണ്‍ക്രീറ്റ് ഭാഗം ഉള്‍പ്പെടെ ഇടിഞ്ഞത്. ശബ്ദം കേട്ട് താഴത്തെ കടകളില്‍ ഉണ്ടായിരുന്നവര്‍ റോഡിലേക്ക് ഇറങ്ങി ഓടുകയായിരുന്നു. ഏകദേശം 35 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണിതെന്ന് പറയുന്നു

സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവം: യുവതിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

11 Oct 2019 2:05 AM GMT
കണ്ണൂര്‍ സ്വദേശിനിയും കളമശ്ശേരിയിലെ കുസാറ്റ് അനന്യ ഹോസ്റ്റല്‍ വാര്‍ഡനുമായ ആര്യ (34)ആണ് അറസ്റ്റിലായത്.

ആലുവയില്‍ എ എസ് ഐ തൂങ്ങിമരിച്ചു

21 Aug 2019 4:00 AM GMT
ഏതാനും ദിവസമായി ബാബു മെഡിക്കല്‍ ലീവിലായിരുന്നുവെന്നാണ് പറയുന്നത്.ജോലിയുടെ ഭാഗമായി ബാബുവിന് സമ്മര്‍ദ്ദങ്ങളുണ്ടായിരുന്നതായും പറയപ്പെടുന്നു.ഇന്ന് രാവിലെ ഏഴുമണിയോടെയാണ് ബാബുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്

ആലുവയില്‍ വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച;സ്വര്‍ണവും വജ്രാഭരണവുമടക്കം 30 ലക്ഷം രൂപയുടെ സാധനങ്ങള്‍ മോഷണം പോയി

13 July 2019 11:03 AM GMT
ആലുവ തോട്ടയ്ക്കാട്ടു കര കോണ്‍വെന്റിനു സമീപം താമസിക്കുന്ന ജോര്‍ജ് മാത്യുവിന്റെ വീട്ടിലാണ് മോഷണം നടന്നത്.20 പവന്‍ സ്വര്‍ണം, 25 ലക്ഷത്തോളം വിലമതിക്കുന്ന വജ്രാഭരണങ്ങള്‍, വിദേശ കറന്‍സികള്‍ എന്നിവയാണ് മോഷണം പോയത്.വീട്ടിലെ അലമാരിയ്ക്കുളളിലെ ലോക്കറിലായിരുന്നു സ്വര്‍ണവും വജ്രാഭരണവും,വിദേശ കറന്‍സികളും മറ്റും സൂക്ഷിച്ചിരുന്നത്. വീടിനുള്ളില്‍ കടന്ന മോഷ്ടാക്കള്‍ അലമാരി കുത്തിത്തറുന്നതിനുശേഷം ലോക്കര്‍ തകര്‍ത്താണ് മോഷണം നടത്തിയിരിക്കുന്നത്

പിവി അൻവർ എംഎൽഎ വീണ്ടും ഭൂമി തട്ടിപ്പ് വിവാദത്തിൽ

26 Jun 2019 9:04 AM GMT
ഒന്നിന് പിറകേ ഒന്നായാണ് നിലമ്പുരിലെ ഇടതുപക്ഷ എംഎൽഎ ആയ അൻവർ വിവാദങ്ങളിൽ അകപ്പെടുന്നത്. ആലുവ എടത്തലയിൽ നാവിക സേനയുടെ ആയുധ സംഭരണശാലയോട് ചേർന്നുള്ള 11.46 ഏക്കർ ഭൂമിയുടെ ഉടമസ്ഥാവകാശമാണ് തട്ടിയെടുക്കാൻ ശ്രമം നടത്തിയിരിക്കുന്നത്.

മിഠായിക്കടലാസില്‍ പൊതിഞ്ഞ് കഞ്ചാവ് വില്‍പ്പന;ഒരാള്‍ അറസ്റ്റില്‍

9 Jun 2019 11:02 AM GMT
മിഠായിക്കടലാസില്‍ പൊതിഞ്ഞ നിലയില്‍ 45 പൊതികളിലായി 120 ഗ്രാമോളം കഞ്ചാവ് ഇയാളുടെ പക്കല്‍ നിന്ന് കണ്ടെടുത്തു. സ്‌കൂള്‍ പരിസരങ്ങളില്‍ സിപ് അപ്, ഐസ് മിഠായി എന്നിവ വില്‍ക്കാനെ വ്യാജേനേ ഇയാള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ കഞ്ചാവ് വിതരണം ചെയ്ത് വരികയായിരുന്നു. പുതിയ അധ്യാന വര്‍ഷം ആരംഭിച്ചത് മുതല്‍ സ്‌കൂള്‍ പരിസരങ്ങളില്‍ ആലുവ റേഞ്ച് എക്‌സൈസ് ഷാഡോ ടീം നിരീക്ഷണം ശക്തമാക്കിയിരുന്നു. വിദ്യാര്‍ഥികളുടെ ഇടയില്‍ നിന്ന് തന്നെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ ആലുവ റേഞ്ച് എക്‌സൈസ് ഷാഡോ ടീമിന്റെ നിരീക്ഷണത്തിലായിരുന്നു

കഞ്ചാവുമായി യുവാവ് എക്‌സൈസിന്റെ പിടിയില്‍

6 Jun 2019 12:54 PM GMT
25 ചെറിയ പൊതികളില്‍ നിന്നായി 150 ഗ്രാമോളം കഞ്ചാവ് ഇയാളുടെ പക്കല്‍ നിന്ന് കണ്ടെടുത്തു . പിടിച്ചുപറി, അടിപിടി, മോഷണം തുടങ്ങി നിരവധി ക്രിമിന ല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ ചെന്ന് മൊബൈല്‍ ഫോണ്‍, പണം എന്നിവ മോഷ്ടിക്കുകയാണ് പ്രധാനമായും ചെയ്തിരുന്നത്. കഞ്ചാവ് വില്‍പന നടത്തുന്നതിനിടയിലാണ് മോഷണം നടത്തിയിരുന്നത്

തണ്ണീര്‍തടം നികത്തി പുരയിടമാക്കാന്‍ വ്യജ രേഖ: ആലുവ താലൂക്ക് ഓഫീസിലെ രേഖകള്‍ വിജിലന്‍സ് പിടിച്ചെടുത്തു

30 May 2019 4:30 AM GMT
പുരയിടമാക്കാന്‍ ലാന്റ് റവന്യു കമ്മീഷണറേറ്റില്‍ നിന്നും ഇടനിലക്കാരന്‍ അബു സംഘടിപ്പിച്ച വ്യാജ ഉത്തരവ് ഉള്‍പ്പെടെയുള്ള രേഖകളാണ് വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ എം സുരേന്ദ്രന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തത്. ഇവ വിശദമായ പരിശോധനയ്ക്ക് ശേഷം മൂവാറ്റുപുഴ വിജിലന്‍സ് കോടതിയ്ക്ക് കൈമാറും

തണ്ണീര്‍ത്തടം നികത്തി പുരയിടമാക്കാന്‍ വ്യാജ രേഖ ചമച്ച കേസ്: റവന്യ ഉദ്യോഗസ്ഥരില്‍ നിന്നും വിജിലന്‍സ് മൊഴിയെടുക്കും

27 May 2019 4:13 AM GMT
ഇന്നും നാളെയുമായിട്ടാണ് മൊഴിയെടുക്കുക.കേസില്‍ റിമാന്‍ഡിലായ റവന്യു കമ്മീഷണറേറ്റിലെ ജീവനക്കാരന്‍ അരുണില്‍ നിന്നും വിവരം ശേഖരിക്കും. കേസ് വിജിലന്‍സ് ഏറ്റെടുത്തതിന്റെ രേഖകള്‍ കോടതിക്ക് കൈമാറിയ ശേഷമാകും അരുണിനെ ചോദ്യം ചെയ്യുക.വ്യാജ രേഖ നിര്‍മിക്കാന്‍ റവന്യു വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥര്‍ സഹായം ചെയ്തിരുന്നുവോയെന്നും വിജിലന്‍സ് പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്

ആറു കോടിയുടെ സ്വര്‍ണ കവര്‍ച്ച: നാലു പ്രതികള്‍ റിമാന്റില്‍

27 May 2019 3:59 AM GMT
ഈ മാസം ഒമ്പതിന് അര്‍ധ രാത്രിയോടെയാണ് സംഭവം.എടയാര്‍ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വര്‍ണ ശുദ്ധീകരണ ശാലയിലേക്ക് കാറില്‍ കൊണ്ടുവന്ന 20 കിലോ സ്വര്‍ണം ബൈക്കിലെത്തിയ രണ്ട് പേര്‍ കാറിലുണ്ടായിരുന്നവരെ ആക്രമിച്ച് സ്വര്‍ണം കവരുകയായിരുന്നു.സംഭവത്തിനു ശേഷം ഒളിവില്‍ പോയ സിങ്കകണ്ടത്തു നിന്നാണ് പോലിസ് പിടികൂടിയത്

ആറു കോടിയുടെ സ്വര്‍ണ കവര്‍ച്ച : സ്വര്‍ണ ശുദ്ധീകരണ ശാലയിലെ മുന്‍ ഡ്രൈവറടക്കം നാലു പേര്‍ കസ്റ്റഡിയില്‍

25 May 2019 2:46 AM GMT
എടയാറിലെ സ്വര്‍ണ ശുദ്ധീകരണ ശാലയിലെ മുന്‍ ജീവനക്കാരനായ ഇടുക്കി സ്വദേശി ബിബിന്‍ നെ കഴിഞ്ഞ ദിവസം പോലിസ് അറസ്റ്റ് ചെയ്ത് റിമാന്റു ചെയ്തിരുന്നു. ഇയാള്‍ സ്വര്‍ണം കവര്‍ച്ച ചെയ്യാനുള്ള ഗൂഡാലോചനയില്‍ പങ്കെടുത്തതായിട്ടാണ് പോലിസ് പറയുന്നത്.ഇയാളില്‍ നിന്നും ലഭിച്ച മൊഴിയനുസരിച്ച് സ്വര്‍ണം കവര്‍ച്ച ചെയ്ത സംഘത്തിലുള്ള മറ്റുള്ളവരെക്കുറിച്ച് പോലിസിന് വിവരം ലഭിച്ചിരുന്നു.കസ്റ്റഡിയിലുള്ളവരെ മൂന്നാറില്‍ നിന്നാണ് പിടികൂടിയിരിക്കുന്നതെന്നാണ് വിവരം

ആറു കോടിയുടെ സ്വര്‍ണ കവര്‍ച്ച: പിടിയിലായ മുന്‍ ജീവനക്കാരന്റെ അറസ്റ്റ് രേഖപെടുത്തി; ഇന്ന് കോടതിയില്‍ ഹാജരാക്കും

24 May 2019 3:33 AM GMT
എറണാകുളത്ത് നിന്നും എടയാറിലെ സ്വര്‍ണ ശുദ്ധീകരണ ശാലയിലേക്ക് കാറില്‍ കൊണ്ടുവന്ന 20 കിലോ സ്വര്‍ണമാണ് അര്‍ധരാത്രിയോടെ ബൈക്കിലെത്തിയ രണ്ട് അംഗ സംഘം കാര്‍ തടഞ്ഞു നിര്‍ത്തി ഉള്ളിലുണ്ടായിരുന്നവരെ ആക്രമിച്ച ശേഷം കവര്‍ന്നത്.കാറിലുണ്ടായിരുന്ന നാലു ജീവനക്കാരെയും ശുദ്ധീകരണ ശാലയിലെ മറ്റ് ജീവന ക്കാരെയും ചോദ്യം ചെയ്തതില്‍ നിന്നുമാണ് അന്വേഷണം മുന്‍ ജീവനക്കാരിലേക്ക് തിരിഞ്ഞത്

തണ്ണീര്‍തടം നികത്തി കരഭൂമിയാക്കാന്‍ വ്യാജ രേഖ ചമച്ച കേസ്: വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തു; അബുവും അരുണ്‍കുമാറും പ്രതികള്‍

16 May 2019 10:06 AM GMT
വിജിലന്‍സ് എറണാകുളം യൂനിറ്റാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.കൈക്കൂലി, വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.കേസില്‍ വിശദമായ അന്വേഷണമായിരിക്കും നടത്തുകയെന്ന് വിജിലന്‍സ് സെന്‍ട്രല്‍ റേഞ്ച് എറണാകുളം എസ്പി കെ കാര്‍ത്തിക് പറഞ്ഞു.ഇതു സംബന്ധിച്ച് വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തി കഴിഞ്ഞ ദിവസം വിജിലന്‍സ് ഡയറക്ടര്‍ക്ക് അന്വേഷണ റിപോര്‍ട് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു

തണ്ണീര്‍തടം നികത്തി കരഭൂമിയാക്കാന്‍ വ്യാജരേഖ ചമച്ച കേസ്: വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്യും; അന്വേഷണ റിപോര്‍ട് കൈമാറി

15 May 2019 3:39 PM GMT
തിരുവനന്തപുരം ലാന്‍ഡ് റവന്യു കമ്മീഷണറേറ്റിലെ ഓഫീസ് അസിസ്റ്റന്റ് കെ അരുണ്‍കുമാറിനെയും ഇടനിലക്കാരനായി പ്രവര്‍ത്തിച്ച അബുവിനെയും പ്രതിയാക്കി വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്യും. കൈക്കൂലി വാങ്ങി വ്യാജ രേഖയുണ്ടാക്കിയ കുറ്റത്തിനാണ് ഇരുവര്‍ക്കുമെതിരെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്യുക. പോലിസ് അറസ്റ്റ് ചെയ്തതിനു പിന്നാലെ അരുണിനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ആറു കോടിയുടെ സ്വര്‍ണകവര്‍ച്ച: പ്രതികളെ കണ്ടെത്താനാവാതെ പോലിസ്; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

14 May 2019 2:41 AM GMT
ആലുവ എ എസ് പി എം ജെ സോജന്‍ ഡിവൈഎസ് പി കെ എ.വിദ്യാധരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രത്യേക സംഘം രൂപീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച അര്‍ധരാത്രിയോയൊണ് എടയാര്‍ വ്യവസായ മേഖല യില്‍ പ്രവര്‍ത്തിക്കുന്ന സ്വര്‍ണ ശുദ്ധീകരണ ശാലയിലേക്ക് കാറില്‍ കൊണ്ടുവന്ന 20 കിലോ സ്വര്‍ണം ബൈക്കിലെത്തിയ രണ്ടുപേര്‍ വാഹനം തടഞ്ഞു നിര്‍ത്തി ആക്രമിച്ച് തട്ടിയെടുത്തത്.സംഭവ സമയം കാറിലുണ്ടായിരുന്ന നാലു ജീവനക്കാരെ പോലിസ് ഒരു ദിവസം മുഴുവന്‍ ചോദ്യം ചെയ്‌തെങ്കിലും കവര്‍ച്ച നടത്തിയവരെ കുറിച്ച് സൂചനകള്‍ ഒന്നും ലഭിച്ചില്ല

തണ്ണിര്‍തടം കരഭൂമിയാക്കാന്‍ വ്യാജ രേഖ ചമച്ച കേസ്: വിജിലന്‍സ് രണ്ടു ദിവസത്തിനകം റിപോര്‍ട് സമര്‍പ്പിക്കും

13 May 2019 8:12 AM GMT
വിജിലന്‍സ് എറണാകുളം യൂനിറ്റാണ് ഇത് സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തിയത്.കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന ശുപാര്‍ശയോടെയായിരിക്കും റിപോര്‍ട് നല്‍കുകയെന്നാണ് വിവരം.വ്യാജ രേഖ ചമച്ച സംഭവം അതീവ ഗൗരവമുള്ളതായിട്ടാണ് വിജിലന്‍സ് വിലയിരുത്തുന്നത്

ആറുകോടിയുടെ സ്വര്‍ണകവര്‍ച്ച;മോഷണം നടത്തിയത് ക്വട്ടേഷന്‍ സംഘത്തിന്റെ സഹായത്തോടെ പ്രാദേശിക സംഘമെന്ന് സംശയം

13 May 2019 4:28 AM GMT
എടയാറിലെ സ്വര്‍ണശുദ്ധീകരണ ശാലയിലെ ഒരു ജീവനക്കാരനെ കാണാനെന്ന പേരില്‍ കവര്‍ച്ചാ സംഘം മണിക്കൂറുകളോളം ഫാക്ടറിക്ക് സമീപം ചെലവഴിച്ചതായി പോലിസിനു വിവരം ലഭിച്ചതായാണ് സൂചന. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് പോലിസ് ഇത്തരത്തില്‍ നിഗമനത്തിലെത്തിയിരിക്കുന്നത്.മോഷണം നടത്തിയവര്‍ പ്രദേശത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ളവരാണെന്ന് സമീപത്തെ സിസി ടി വി ദൃശ്യങ്ങളില്‍ നിന്നും പോലിസിന് വ്യക്തമായി

അബു ചമച്ചത് രണ്ട് വ്യാജ ഉത്തരവ്; 30,000 രൂപ വാങ്ങി ഓഫിസിലെ സീല്‍ പതിപ്പിച്ചത് ജീവനക്കാരന്‍ അരുണ്‍

11 May 2019 1:36 PM GMT
തിരുവനന്തപുരം ലാന്റ് റവന്യു കമ്മീഷണര്‍ ഓഫിസില്‍ നിന്നുള്ള ഉത്തരവ് കൂടാതെ റവന്യു ഓഫിസില്‍ നിന്നുള്ള ഉത്തരവും അബു വ്യാജമാക്കി തയാറാക്കി. പഴയ ഉത്തരവിലെ ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ വ്യാജമായി തയാറാക്കിയ ഉത്തരവില്‍ വെട്ടിയൊട്ടിച്ചു. ലാന്റ് റവന്യു കമ്മീഷണര്‍ ഓഫിസില്‍ നിന്നുള്ള വ്യാജ ഉത്തരവില്‍ ജീവനക്കാരന്‍ അരുണ്‍ ഓഫിസ് സീലും സീനിയര്‍ സൂപ്രണ്ടിന്റെ നെയിം സീലും പതിപ്പിച്ചു നല്‍കി

തണ്ണീര്‍തടം കരഭൂമിയാക്കാന്‍ വ്യജരേഖ ചമച്ച കേസ്; ഇടനിലക്കാരന്റെയും റവന്യു ഓഫിസ് ജീവനക്കാരന്റെയും അറസ്റ്റ് രേഖപെടുത്തി

11 May 2019 12:47 PM GMT
അബുവിന് രഹസ്യതാവളമൊരുക്കി നല്‍കിയ ബന്ധുക്കളായ അഷറഫ്, റഷീദ് എന്നിവരെയും പോലിസ് അറസ്റ്റു ചെയ്തു.കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതികളെ കൂടുതല്‍ അന്വേഷത്തിനായി കസ്റ്റഡിയില്‍ വാങ്ങുമെന്നും പോലിസ് പറഞ്ഞു.കേസില്‍ കുടുതല്‍ പേരുടെ പങ്കാളിത്തമുണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്നും പോലിസ് പറഞ്ഞു.

തണ്ണീര്‍തടം നികത്തി പുരയിടമാക്കാന്‍ വ്യാജ രേഖ ചമച്ച കേസ്: അന്വേഷണം ഊര്‍ജിതമാക്കി വിജിലസ് ; കേസ് രജിസ്റ്റര്‍ ചെയ്യും

11 May 2019 5:18 AM GMT
ഇടനിലക്കാരന്‍ അബു കസ്റ്റഡിയിലായതിനെ തുടര്‍ന്ന് ഇയാളില്‍ നിന്നും ലഭിച്ച മൊഴി പ്രകരാം റവന്യു ഉദ്യോഗസ്ഥന്‍ അരുണിനെ പോലിസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാളെ വിജിലന്‍സ് സംഘം ചോദ്യം ചെയ്തു. വ്യാജ രേഖ ചമയ്ക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്ന് വ്യക്തമായതോടെയാണ് അഴിമതി നിരോധന നിരോധന നിയമപ്രകാരം വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുക

ചൂര്‍ണിക്കരയില്‍ തണ്ണീര്‍ത്തടം നികത്തി പുരയിടമാക്കാന്‍ വ്യാജരേഖ ചമച്ച കേസ്: ഇടനിലക്കാരന്‍ പോലിസ് പിടിയില്‍

10 May 2019 6:27 AM GMT
കാലടി സ്വദേശി അബുവിനെയാണ് ആലുവ റൂറല്‍ പോലിസ് പിടികൂടിയിരിക്കുന്നത്. ഇദ്ദേഹത്തെ പോലിസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇതിനുശേഷം അബുവിന്റെ അറസ്റ്റ് രേഖപെടുത്തുമെന്നാണ് വിവരം. സംഭവം വിവാദമായതോടെ അബു നാട്ടില്‍നിന്നും മുങ്ങിയിരിക്കുകയായിരുന്നു. റവന്യു ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് വ്യാജ രേഖ ചമച്ചതെന്ന് അബു ചോദ്യം ചെയ്യലില്‍ പോലിസിനോട് പറഞ്ഞതായാണ് വിവരം

തണ്ണീര്‍തട ഭൂമി പുരയിടമാക്കാന്‍ വ്യാജ രേഖ ചമച്ച കേസ്: പോലിസും വിജിലന്‍സും അന്വേഷണം തുടങ്ങി; ഇടനിലക്കാരന്റെ വീട്ടില്‍ പരിശോധന

8 May 2019 7:29 AM GMT
വ്യാജ രേഖ നിര്‍മിക്കാന്‍ ഇടനില നിന്നുവെന്നു പറയുന്ന ആലുവ സ്വദേശിയുടെ വീട്ടില്‍ പോലിസ് പരിശോധന നടത്തി. ചൂര്‍ണിക്കര വില്ലേജ് ഓഫിസിലും പോലിസും വിജിലന്‍സും എത്തി രേഖകള്‍ പരിശോധിച്ചു. വ്യാജ രേഖ ചമയ്ക്കുന്നതിനായി ഇടനിലക്കാരന് ഏഴു ലക്ഷം രൂപ നല്‍കിയെന്ന് പറയുന്ന സ്ഥലം ഉടമയുടെ ഫോണ്‍ സംഭാഷണം ഒരു സ്വകാര്യ ചാനല്‍ പുറത്തു വിട്ടു.ഇടനിലക്കാരന്‍ കോണ്‍ഗ്രസിന്റെ പ്രദേശിക നേതാവാണെന്നും സ്ഥല ഉടമ ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു

തണ്ണീര്‍തട ഭൂമി പുരയിടമാക്കാന്‍ വ്യാജ രേഖ നിര്‍മിച്ചെന്ന കേസ്; ലാന്‍ഡ് റവന്യു കമ്മീഷണറേറ്റ് അന്വേഷണം ആരംഭിച്ചു

7 May 2019 2:00 PM GMT
കമ്മീഷണറേറ്റിലെ പ്രത്യേക അന്വേഷണ സംഘം ഫോര്‍ട്ട് കൊച്ചി ആര്‍ഡിഒ ഓഫിസിലെ രേഖകള്‍ പരിശോധിച്ചു. ഇവിടെ നിന്നും സ്ഥലം ഉടമ നല്‍കിയ അപേക്ഷയില്‍ നമ്പറിട്ട് നല്‍കുക മാത്രമാണ് ചെയ്തതെന്ന്് കണ്ടെത്തിയിരിക്കുന്നതെന്നാണ് വിവരം

കര്‍ദിനാളിനെതിരെ വ്യാജ രേഖ: ഫാ.പോള്‍ തേലക്കാട്ടില്‍ അന്വേഷണ സംഘം മുമ്പാകെ ഹാജരായി

6 May 2019 6:07 AM GMT
ഇന്ന് രാവിലെ 11 ഓടെയാണ് ആലുവ ഡിവൈഎസ്പി മുമ്പാകെ് ഫാ.പോള്‍ തേലക്കാട്ടില്‍ മൊഴി നല്‍കാന്‍ ഹാജരായത്. ഇദ്ദേഹത്തിനൊപ്പം അഭിഭാഷകനും ഏതാനും വൈദികരും ഉണ്ട്.

ഏഴ് വയസ്സുകാരിയുടെ ശ്വാസകോശത്തില്‍ എല്‍ ഇ ഡി ബള്‍ബ് കുടുങ്ങി ; മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ പുറത്തെടുത്തു

4 May 2019 10:48 AM GMT
ശ്വാസകോശത്തില്‍ എല്‍ ഇ ഡി ബള്‍ബ് കുടുങ്ങിയതിനെ തുടര്‍ന്ന് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടകുട്ടിയെ ആദ്യം കോഴിക്കോട്ടുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍എത്തിക്കുകയായിരുന്നു. അവിടെ വച്ച് ബ്രോങ്കോസ്‌കോപിയിലൂടെ ബള്‍ബ് പുറത്തെടുക്കാന്‍ശ്രമിച്ചെങ്കിലും സാധിച്ചില്ല.തുടര്‍ന്ന് ശസ്ത്രക്രിയ ഒഴിവാക്കുവാനും വിദഗ്ദ്ധ ചികില്‍സയ്ക്കുമായി കുട്ടിയെ ആലുവ രാജഗിരിആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു

അമ്മയുടെ ക്രൂരമര്‍ദനമേറ്റ കുഞ്ഞിന്റെ ആരോഗ്യനില അതീവഗുരുതരം; തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ചുതുടങ്ങി

19 April 2019 2:48 AM GMT
കോട്ടയം മെഡിക്കല്‍ കോളജില്‍നിന്നെത്തിയ മൂന്നംഗ വിദഗ്ധ മെഡിക്കല്‍ സംഘം കുട്ടിയെ ആശുപത്രിയിലെത്തി പരിശോധിച്ചു. കോട്ടയം മെഡിക്കല്‍ കോളജിലെ ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ. ബാലകൃഷ്ണന്‍, പീഡിയാട്രിക് വിഭാഗം അഡീഷനല്‍ പ്രഫസര്‍ ഡോ. വീരേന്ദ്രകുമാര്‍, ന്യൂറോളജി വിഭാഗം അസോ. പ്രഫസര്‍ ഡോ. ഹാരിസ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

പ്രളയം തകര്‍ത്ത ആലുവയുടെ ആത്മാവ് തൊട്ടറിഞ്ഞ് മൊയ്തീന്‍കുഞ്ഞിന്റെ റോഡ് ഷോ

13 April 2019 2:37 AM GMT
മഹാ പ്രളയത്തില്‍ തകര്‍ന്ന ആലുവയിലേക്ക് ആശ്വാസ വാക്കുമായി മേധാ പട്കര്‍ അടക്കമുള്ള ദേശീയ വ്യക്തിത്വങ്ങളെയും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മാനുഷിക സഹായങ്ങളും എത്തിക്കുന്നതില്‍ വലിയ പങ്ക് വഹിച്ച പി പി മൊയ്തീന്‍ കുഞ്ഞിനെ ആലുവ നിവാസികള്‍ ആദരവോടെയാണ് സ്വീകരിച്ചത്

മയക്കുമരുന്ന് സംഘത്തിലെ പ്രധാനി അസം സ്വദേശി ഹെറോയിനുമായി പിടിയില്‍

1 April 2019 3:02 AM GMT
ടിങ്കു ഭായ് എന്നറിയപ്പെടുന്നറിയപ്പെടുന്ന അസീസുള്‍ ഹക്ക് നെയാണ് ആലുവ എക്‌സൈസ് പിടിയിലായത്. ഒരു ഗ്രാം തൂക്കം വരുന്ന പത്ത് പാക്കറ്റുകളാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അസമിലെ നൗഗാവില്‍ നിന്നാണ് ഇയാള്‍ കേരളത്തിലേയ്ക്ക് ഹെറോയിന്‍ എത്തിക്കുന്നത് എന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി ആലുവ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി കെ ഗോപി അറിയിച്ചു.

ആലപ്പുഴ ചുങ്കം കായലില്‍ വെള്ളത്തില്‍ നിന്ന് മീന്‍ കൊത്തി പറക്കുന്ന നീര്‍കാക്ക

15 Dec 2018 8:34 AM GMT
ആലപ്പുഴ ചുങ്കം കായലില്‍ വെള്ളത്തില്‍ നിന്ന് മീന്‍ കൊത്തി പറക്കുന്ന നീര്‍കാക്ക
Share it