ബൈക്ക് തകര്‍ത്തതിനെച്ചൊല്ലി തര്‍ക്കം; അനുജന്റെ വെടിയേറ്റ് ജ്യേഷ്ഠന് കൊല്ലപ്പെട്ടു
BY BSR29 Sep 2023 2:45 AM GMT
X
BSR29 Sep 2023 2:45 AM GMT
കൊച്ചി: ആലുവ എടയപ്പുറത്ത് അനുജന്റെ വെടിയേറ്റ് ജ്യേഷ്ഠന് കൊല്ലപ്പെട്ടു. എടയപ്പുറം തൈപ്പറമ്പ് വീട്ടില്‍ പോള്സണാ(48)ണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പോള്‍സണിന്റെ സഹോദരനും ഹൈക്കോടതി ജീവനക്കാരനുമായ തോമസിനെ പോലിസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാത്രി 11ഓടെയാണ് സംഭവം. പിതാവിനോടൊപ്പം ഒരു വീട്ടിലാണ് ഇരുവരും താമസിച്ചിരുന്നത്. വീടിന്റെ മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന തോമസിന്റെ ബൈക്ക് രാവിലെ പോള്‍സണ്‍ അടിച്ചുതകര്‍ത്തിരുന്നു. ഇതേത്തുടര്‍ന്ന് തോമസ് പോലിസില്‍ പരാതി നല്കി. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെ തോമസ് എയര്‍ ഗണ്‍ ഉപയോഗിച്ച് പോള്‍സണെ വെടിവയ്ക്കുകയായിരുന്നു. പിന്നീട് തോമസ് തന്നെയാണ് ഇക്കാര്യം പോലിസിനെ അറിയിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലിസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.
Next Story
RELATED STORIES
ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരായ സമരം; മലപ്പുറം ജില്ലക്കെതിരായ...
2 May 2024 1:20 PM GMTഡല്‍ഹിയില്‍ വനിതാ കമ്മീഷനിലെ 223 ജീവനക്കാരെ പിരിച്ചുവിട്ട് ലഫ്റ്റനന്റ് ...
2 May 2024 11:44 AM GMTവടകരയിലെ വർഗീയ ധ്രുവീകരണം കലക്ടർ ഇടപെടണം: എസ്ഡിപിഐ
2 May 2024 11:38 AM GMTഇന്നും നാളെയും നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്
2 May 2024 10:58 AM GMTസംസ്ഥാനത്ത് ലോഡ് ഷെഡിങ് പ്രഖ്യാപിക്കില്ല
2 May 2024 10:50 AM GMTമുന്നറിയിപ്പില്ലാതെ കൂട്ടഅവധി; 1.88 ലക്ഷംരൂപയുടെ നഷ്ടമുണ്ടാക്കി; 14...
2 May 2024 10:39 AM GMT