Kerala

ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാംപുകളില്‍ എക്സൈസ് പരിശോധന; ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തു

അന്വേഷണ സംഘത്തിന്റെ കസ്റ്റഡി അപേക്ഷ എറണാകുളം പോക്‌സോ കോടതി ഇന്ന് പരിഗണിക്കും.

ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാംപുകളില്‍ എക്സൈസ് പരിശോധന; ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തു
X
എറണാകുളത്തെ ഇതര സംസ്ഥാന തൊഴിലാളികളുടെ ലേബര്‍ ക്യാംപുകളില്‍ എക്‌സൈസ് പരിശോധന. രാവിലെ ഏഴ് മണിയോടെയായിരുന്നു പരിശോധന. പെരുമ്പാവൂര്‍, ആലുവ ഉള്‍പ്പെടെ വിവിധയിടങ്ങളിലെ ലേബര്‍ ക്യാംപുകളിലാണ് പരിശോധന നടക്കുന്നത്.ജില്ലയിലെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ വിവിധ യൂണിറ്റുകളായി തിരിഞ്ഞാണ് പരിശോധന നടത്തുന്നത്. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ നിര്‍ദേശ പ്രകാരമാണ് പരിശോധന. പരിശോധനയില്‍ ലഹരി വസ്തുക്കള്‍ കണ്ടെത്തി. ആലുവയില്‍ അഞ്ച് വയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണ സംഘത്തിന്റെ കസ്റ്റഡി അപേക്ഷ എറണാകുളം പോക്‌സോ കോടതി ഇന്ന് പരിഗണിക്കും.

പ്രതിയായ ബിഹാര്‍ സ്വദേശി അസ്ഫാക്കിനെ ഏഴ് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. പ്രതിക്കെതിരെ പോക്‌സോ കുറ്റം ചുമത്തിയ സാഹചര്യത്തിലാണ് കസ്റ്റഡി അപേക്ഷ മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നും പോക്‌സോ കോടതിയിലേക്ക് മാറ്റിയത്.




Next Story

RELATED STORIES

Share it