Kerala

ആലുവയില്‍ എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച പ്രതി മലയാളി; നിരവധി മോഷണക്കേസുകളില്‍ പ്രതി

കുട്ടിയെ കാണാതായത് വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല.

ആലുവയില്‍ എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച പ്രതി മലയാളി; നിരവധി മോഷണക്കേസുകളില്‍ പ്രതി
X

കൊച്ചി: ആലുവ ചാത്തന്‍പുറത്ത് എട്ടു വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവത്തില്‍ പ്രതി പ്രദേശവുമായി അടുത്ത ബന്ധമുള്ളയാളെന്ന് ദൃക്‌സാക്ഷി. ഇയാള്‍ മോഷ്ടാവാണെന്നും നാട്ടുകാര്‍ പറയുന്നു. കണ്ടെത്തുമ്പോള്‍ പരിക്കേറ്റ് ചോരയൊലിപ്പിച്ചിരുന്ന കുട്ടി വിവസ്ത്രയായിരുന്നെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.പ്രതിയെ തിരിച്ചറിഞ്ഞതായി ആലുവ എസ്.പി അറിയിച്ചു. ഇയാള്‍ മലയാളിയാണ്. പ്രതിയെ ദൃക്‌സാക്ഷിയും ഇരയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന.

2.15-ഓടെ കുട്ടിയുടെ കരച്ചില്‍ കേട്ടതായും ജനല്‍ തുറന്ന് നോക്കുമ്പോള്‍ ഒരാള്‍ കുട്ടിയുമായി പോകുന്നതാണ് കണ്ടതെന്നും സമീപവാസികളിലൊരാളായ സുകുമാരന്‍ പറയുന്നു. കുട്ടിയെ പ്രതി മര്‍ദ്ദിക്കുന്നുമുണ്ടായിരുന്നു. പെട്ടെന്ന് തന്നെ ലൈറ്റിട്ട് ഭാര്യയുമായി പുറത്തിറങ്ങി. അയല്‍വാസികളെ വിവരമറിയിച്ചു. എല്ലാവരും കൂടിയാണ് കുട്ടിയേയും ഇയാളെയും അന്വേഷിച്ചിറങ്ങിയത്. സമീപ പ്രദേശങ്ങളില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. അങ്ങനെ നില്‍ക്കുമ്പോഴാണ് ഒരു പെണ്‍കുട്ടി ഞങ്ങളുടെ അടുത്തേക്ക് ഓടിവന്നത്. ഹിന്ദിയിലായിരുന്നു സംസാരിച്ചത്. കുട്ടിയോട് വിവരം തിരക്കി വീട്ടിലെത്തിച്ചു. കുട്ടിയെ കാണാതായത് വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. ജനലില്‍ തട്ടി ബഹളം വെച്ച ശേഷമാണ് വീട്ടുകാര്‍ ഉണര്‍ന്നത്-



ഇതര സംസ്ഥാന തൊഴിലാളിയുടെ മകളാണ് പീഡനത്തിനിരയായത്. മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സമീപത്തെ പാടത്തു വെച്ചാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരമാണ്.



നാട്ടുകാര്‍ കുട്ടിയെ അന്വേഷിക്കുന്നതായി മനസ്സിലാക്കിയതിനാലാകണം അക്രമി കുട്ടിയെ ഉപേക്ഷിച്ചു കടന്നുകളഞ്ഞതെന്നാണ് സൂചന. വിവസ്ത്രയായ കുട്ടിയുടെ ദേഹത്ത് മുറിവുകളും ചോരപ്പാടുകളും ഉണ്ടായിരുന്നെന്നും ദൃക്സാക്ഷികള്‍ പറയുന്നു. അക്രമിയുടെ ചിത്രം കുട്ടിയും തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിയെന്ന് സംശയിക്കുന്നയാള്‍ മോഷ്ടാവാണെന്നും നാട്ടുകാര്‍ പറയുന്നു. പ്രദേശവുമായി അടുത്ത ബന്ധമുള്ള ഇയാളെ കണ്ടെത്താനുള്ള ഊര്‍ജിതമായ അന്വേഷണത്തിലാണ് പോലീസ്. സിസിടിവി കേന്ദ്രീകരിച്ചാണ് അന്വേഷണം.







Next Story

RELATED STORIES

Share it