കളിക്കുന്നതിനിടെ മരക്കൊമ്പ് വീണ് എട്ടുവയസ്സുകാരന്‍ മരണപ്പെട്ടു
BY BSR10 Jun 2023 1:11 PM GMT

X
BSR10 Jun 2023 1:11 PM GMT
കൊച്ചി: ഫുട്‌ബോള്‍ കളിക്കുന്നതിനിടെ ശക്തമായ കാറ്റില്‍ മരക്കൊമ്പ് ഒടിഞ്ഞുവീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം. ആലുവ കാരോട്ടുപറമ്പില്‍ രാജേഷിന്റെ മകന്‍ അഭിനവ് കൃഷ്ണയാണ് മരണപ്പെട്ടത്. അപകടത്തില്‍ പരിക്കേറ്റ രണ്ടുകുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ 11 ഓടെയാണ് സംഭവം. കിഴക്കേവെളിയത്തുനാട് മില്ലുപടിക്ക് സമീപം വെള്ളാംഭഗവതി ക്ഷേത്രത്തിലെ ആല്‍മരത്തിന്റെ കൊമ്പാണ് ഒടിഞ്ഞുവീണത്. പൊടുന്നനെയുണ്ടായ ശക്തമായ കാറ്റില്‍ ആല്‍മരത്തിന്റെ കൊമ്പ് ഫുട്‌ബോള്‍ കളിക്കുകയായിരുന്ന കുട്ടികളുടെ മേല്‍ വീഴുകയായിരുന്നു. ഉടന്‍തന്നെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അഭിനവ് മരണപ്പെടുകയായിരുന്നു.
Next Story
RELATED STORIES
2,000 രൂപയുടെ നോട്ടുകള് മാറ്റിവാങ്ങാനുള്ള തിയ്യതി നീട്ടി
30 Sep 2023 2:24 PM GMTഐഎംഎഫ് 'മധുരമോണം 2023' വര്ണാഭമായി ആഘോഷിച്ചു
30 Sep 2023 1:48 PM GMTസംവരണ പട്ടിക: ഇടതുസര്ക്കാര് ഒളിച്ചുകളി അവസാനിപ്പിക്കണം: എസ്ഡിപിഐ
30 Sep 2023 11:31 AM GMTമുലപ്പാല് തൊണ്ടയില് കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
30 Sep 2023 7:37 AM GMTനിജ്ജാര് വധം: ഇന്ത്യന് ഹൈക്കമ്മീഷണറെ സ്കോട്ട്ലന്ഡ് ഗുരുദ്വാരയില് ...
30 Sep 2023 7:04 AM GMTഭക്ഷണം മോഷ്ടിച്ചെന്ന് ആരോപണം; 12 കാരനെ മര്ദ്ദിച്ച് കൊലപ്പെടുത്തി
30 Sep 2023 6:59 AM GMT