Latest News

ആര്‍ച്ച് ബിഷപ്പ് ആന്റണി പൂല സിബിസിഐയുടെ പുതിയ അധ്യക്ഷന്‍

സിബിസിഐ അധ്യക്ഷ സ്ഥാനത്തെത്തുന്ന ആദ്യ ദലിത് കര്‍ദിനാളാണ് ആന്റണി പൂല, നിലവിലെ അധ്യക്ഷന്‍ ആന്‍ഡ്രൂസ് താഴത്ത് ഈ മാസം പത്തോടെ സ്ഥാനമൊഴിയും

ആര്‍ച്ച് ബിഷപ്പ് ആന്റണി പൂല സിബിസിഐയുടെ പുതിയ അധ്യക്ഷന്‍
X

ന്യൂഡല്‍ഹി: ഹൈദരാബാദ് രൂപത ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ആന്റണി പൂലയെ പുതിയ സിബിസിഐ അധ്യക്ഷനായി തിരഞ്ഞെടുത്തു. സിബിസിഐ അധ്യക്ഷ സ്ഥാനത്തെത്തുന്ന ആദ്യ ദലിത് വിഭാഗത്തില്‍ നിന്നുള്ളയാളാണ് കര്‍ദിനാള്‍ ആന്റണി പൂല. ആദ്യമായി കര്‍ദിനാളാകുന്ന തെലുങ്ക് സ്വദേശിയും കര്‍ദിനാള്‍ ആന്റണി പൂലയാണ്. നിലവിലെ അധ്യക്ഷന്‍ ആന്‍ഡ്രൂസ് താഴത്ത് ഈ മാസം പത്തോടെ ചുമതല ഒഴിയും. ഇതോടെയാണ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുത്തത്. ബെംഗളൂരുവില്‍ ചേര്‍ന്ന 37ാമത് ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുത്തത്. ബിഷപ്പുമാര്‍ മാത്രം പങ്കെടുത്ത ചടങ്ങില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടിയാണ് ഇദ്ദേഹം അധ്യക്ഷസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഈ മാസം പത്തോടെ നിലവിലെ അധ്യക്ഷന്‍ ആന്‍ഡ്രൂസ് താഴത്ത് ചുമതല ഒഴിയും. തുടര്‍ന്ന് ആന്റണി പൂല സ്ഥാനമേറ്റെടുക്കും.

62 വയസുകാരനായ ആന്റണി പൂല ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ സ്വദേശിയാണ്. 1992 ഫെബ്രുവരി 10ന് കടപ്പയില്‍ വച്ചാണ് ആന്റണി പൂല വൈദികവൃത്തിയിലേക്ക് പ്രവേശിക്കുന്നത്. കുര്‍ണൂലിലെ മൈനര്‍ സെമിനാരി, ബെംഗളുരുവിലെ സെന്റ് പീറ്റേഴ്സ് പൊന്തിഫിക്കല്‍ മേജര്‍ സെമിനാരി എന്നിവിടങ്ങളില്‍ വൈദിക പഠനം പൂര്‍ത്തിയാക്കി. 16 വര്‍ഷം കടപ്പ ഡയോസിസില്‍ പ്രവര്‍ത്തിച്ച ശേഷം 2008ല്‍ കുര്‍ണൂല്‍ ബിഷപ്പായി. പോപ് ഫ്രാന്‍സിസാണ് 2020 നവംബറില്‍ അദേഹത്തെ ഹൈദരാബാദിലെ മെട്രൊപൊളിറ്റന്‍ ആര്‍ച്ച് ബിഷപ്പായി നിയമിച്ചത്.

Next Story

RELATED STORIES

Share it