- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വെസ്റ്റ് ഇന്‍ഡീസ് പര്യടനം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകും

തിരുവനന്തപുരം: ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശമായി വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ഏകദിന മല്‍സരത്തിന് തിരുവനന്തപുരം വേദിയാകുന്നു. 2026-27 രാജ്യാന്തര ഹോം സീസണിന്റെ ഭാഗമായി ബി.സി.സി.ഐ പുറത്തുവിട്ട മല്‍സരക്രമം അനുസരിച്ച് സെപ്റ്റംബര്‍ 27-ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് ആദ്യ പോരാട്ടം നടക്കുക. മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി-20 മല്‍സരങ്ങളുമാണ് വിന്‍ഡീസ് പര്യടനത്തിലുള്ളത്.
പരമ്പരയിലെ രണ്ടാം ഏകദിനം സെപ്റ്റംബര്‍ 30-ന് ഗുവാഹത്തിയിലും, അവസാന ഏകദിനം ഒക്ടോബര്‍ മൂന്നിന് ചണ്ഡിഗഡിലും അരങ്ങേറും. ഏകദിന പരമ്പരയ്ക്ക് പിന്നാലെ ഒക്ടോബര്‍ ആറിനാണ് ട്വന്റി-20 മല്‍സരങ്ങള്‍ ആരംഭിക്കുന്നത്. ലഖ്‌നൗ, റാഞ്ചി, ഇന്‍ഡോര്‍, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിലായി നടക്കുന്ന ട്വന്റി-20 പരമ്പര ഒക്ടോബര്‍ 17-ന് സമാപിക്കും.
മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കാര്യവട്ടത്തേക്ക് ഏകദിന മല്‍സരം എത്തുന്നത്. 2023 ജനുവരിയിലാണ് അവസാനമായി കാര്യവട്ടത്ത് ഏകദിന മത്സരം നടന്നത്. ഈ വര്‍ഷം ജനുവരി 31-ന് നടന്ന ഇന്ത്യ-ന്യൂസീലന്‍ഡ് ടി20 മത്സരത്തിന് ശേഷം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ രാജ്യാന്തര മല്‍സരം കൂടിയാണിത്. കേരളത്തിലെ കായിക പ്രേമികള്‍ക്ക് വലിയ ആവേശം പകരുന്നതാണ് ബി.സി.സി.ഐയുടെ പ്രഖ്യാപനം.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















