Sub Lead

ഇസ്രായേലിന്റെ തന്ത്രപ്രധാന മേഖലകളെ ലക്ഷ്യമിട്ടതായി ഇറാന്‍

ഇസ്രായേലിന്റെ തന്ത്രപ്രധാന മേഖലകളെ ലക്ഷ്യമിട്ടതായി ഇറാന്‍
X

തെഹ്‌റാന്‍: ഹൈഫ തുറമുഖത്തെ തന്ത്രപ്രധാനമായ ഇസ്രായേലി കേന്ദ്രങ്ങളെ ലക്ഷ്യമിട്ടതായി ഇറാന്‍ പറയുന്നു. ഇന്നലെ രാത്രി മുതല്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ഹൈഫ തുറമുഖത്തെ തന്ത്രപ്രധാനമായ ഇസ്രായേലി കേന്ദ്രങ്ങളെ ലക്ഷ്യമിട്ടതായി ഇറാനിയന്‍ സൈന്യം അറിയിച്ചു.

ഹൈഫയിലെ യുദ്ധവിമാനങ്ങള്‍ ഉപയോഗിക്കുന്ന ഇന്ധന ടാങ്കുകള്‍ ആക്രമിച്ചതായും കിഴക്കന്‍ മെഡിറ്ററേനിയനിലെ ഇസ്രായേലി കപ്പലുകളുടെ നിര്‍മ്മാണത്തിനും പരിപാലനത്തിനുമുള്ള ഒരു കേന്ദ്രം ലക്ഷ്യമിട്ടതായും സൈന്യം കൂട്ടിച്ചേര്‍ത്തു.

ഇസ്രായേലിനെതിരായ ആക്രമണം കടുപ്പിക്കുമെന്നും വരും ദിവസങ്ങളിലും ആക്രമണം തുടരുമെന്നും ഇറാന്‍ വ്യക്തമാക്കി. ശത്രുവിന്റെ സര്‍വ നാശമാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇറാന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. താല്‍ക്കാലിക വെടിനിര്‍ത്തലിനില്ലെന്നും ശാശ്വത പരിഹാരവും യുദ്ധ വിരാമവും ഉറപ്പ് ലഭിക്കണമെന്നും ഇസ്രായേല്‍-യുഎസ് സംയുക്ത സൈനിക ആക്രമണത്തില്‍ തങ്ങള്‍ക്കുണ്ടായ നഷ്ടത്തിന് നഷ്ടപരിഹാരം ലഭിക്കണമെന്നും ഇറാന്‍ ഉപാധികള്‍ വച്ചു.

Next Story

RELATED STORIES

Share it