- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നടന്‍ സുനില്‍ ഥാപ്പ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

മുംബൈ: മുതിര്‍ന്ന നടന്‍ സുനില്‍ ഥാപ്പ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. 68 വയസ്സായിരുന്നു. നേപ്പാളി, ബോളിവുഡ്, ഭോജ്പുരി സിനിമകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ കാഠ്മണ്ഡുവില്‍ വെച്ചായിരുന്നു അന്ത്യമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
മരിക്കുന്നതിന്റെ തലേരാത്രി വൈകിയും ഷൂട്ടിങ്ങില്‍ സജീവമായിരുന്നു സുനില്‍ ഥാപ്പയെന്ന് സിനി ആന്‍ഡ് ടിവി ആര്‍ട്ടിസ്റ്റ്സ് അസോസിയേഷന്‍ (സിഐഎന്‍ടിഎഎ) അനുശോചനക്കുറിപ്പില്‍ പറഞ്ഞു. 'റാം നാം സത്യോ ഹോ' എന്ന ചിത്രത്തിലാണ് അദ്ദേഹം അഭിനയിച്ചിരുന്നത്. നേപ്പാളി സിനിമയ്ക്കുള്ള അദ്ദേഹത്തിന്റെ സംഭാവനകള്‍ വലുതും പകരം വെക്കാനില്ലാത്തതുമാണെന്ന് സിഐഎന്‍ടിഎഎ അനുശോചനക്കുറിപ്പില്‍ പറഞ്ഞു.
എവറസ്റ്റ് ഫിലിം അക്കാദമിയുടെ ചെയര്‍പേഴ്സണ്‍ എന്ന നിലയില്‍ നേപ്പാളി ചലച്ചിത്രമേഖലയ്ക്കായി ഒട്ടേറെ കാര്യങ്ങള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്. കൂടുതലും വില്ലന്‍ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച ഥാപ്പ 2014-ല്‍ പുറത്തിറങ്ങിയ മേരികോം എന്ന ചിത്രത്തിലെ വേഷത്തിലൂടെയാണ് ഏറെ ശ്രദ്ധേയനാകുന്നത്. ഇന്ത്യയുടെ അഭിമാനമായ ബോക്സിങ് താരം മേരി കോമിന്റെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ മേരി കോമായി അഭിനയിച്ച പ്രിയങ്കാ ചോപ്രയുടെ പരിശീലകന്‍ എം. നര്‍ജിത് സിങ്ങായാണ് സുനില്‍ ഥാപ്പ എത്തിയത്.
നേപ്പാളിലെ ദാങ്ങില്‍ 1957 മേയ് 17-നാണ് സുനില്‍ ഥാപ്പ ജനിച്ചത്. നാല് പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തില്‍ അദ്ദേഹം 300-ലേറെ നേപ്പാളി ചിത്രങ്ങളില്‍ അഭിനയിച്ചു. പ്രധാനമായും വില്ലന്‍ വേഷങ്ങളാണ് അദ്ദേഹം ചെയ്തിരുന്നത്. സിനിമയിലെത്തുന്നതിന് മുമ്പ് 1970-കളില്‍ മുംബൈയില്‍ മോഡലായാണ് അദ്ദേഹം കരിയര്‍ തുടങ്ങിയത്. 1981-ല്‍ പുറത്തിറങ്ങിയ ഏക് ദുജേ കേ ലിയേ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം വെള്ളിത്തിരയിലെത്തുന്നത്. പിന്നീടും അദ്ദേഹം ചില ഹിന്ദി ചിത്രങ്ങളില്‍ അഭിനയിച്ചു. സൂപ്പര്‍ഹിറ്റ് വെബ് സീരീസായ ഫാമിലി മാന്റെ മൂന്നാം സീസണിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
എവറസ്റ്റ് ഫിലിം അക്കാദമിയുടെ ചെയര്‍പേഴ്സണ്‍ എന്ന നിലയില്‍ നേപ്പാളി ചലച്ചിത്രമേഖലയ്ക്കായി വലിയ സംഭാവനകള്‍ അദ്ദേഹം നല്‍കിയിട്ടുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















