Latest News

കാട്ടാന ആക്രമണമെന്ന് സംശയം; മൂന്നാറില്‍ വിറക് ശേഖരിക്കാന്‍ പോയ ആളെ മരിച്ച നിലയില്‍ കണ്ടെത്തി

കാട്ടാന ആക്രമണമെന്ന് സംശയം; മൂന്നാറില്‍ വിറക് ശേഖരിക്കാന്‍ പോയ ആളെ മരിച്ച നിലയില്‍ കണ്ടെത്തി
X

ഇടുക്കി: മൂന്നാറില്‍ വിറക് ശേഖരിക്കാന്‍ പോയ ആളെ മരിച്ച നിലയില്‍ കണ്ടെത്തി. കല്ലാര്‍ എസ്റ്റേറ്റില്‍ താമസിക്കുന്ന നടരാജനാണ് മരിച്ചത്. വിറക് ശേഖരിക്കാന്‍ പോയ നടരാജനെ ഉച്ചയ്ക്ക് ശേഷം കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മരണം കാട്ടാന ആക്രമണത്തിലെന്നാണ് സംശയം. പരിശോധനകള്‍ക്ക് ശേഷമെ കാട്ടാന ആക്രമണമാണോയെന്ന് സ്ഥിരീകരിക്കാന്‍ കഴിയുവെന്ന് വനം വകുപ്പ് അറിയിച്ചു.

Next Story

RELATED STORIES

Share it