കര്‍ഷക നിയമങ്ങള്‍ പിന്‍വലിച്ചതില്‍ ആഹ് ളാദ പ്രകടനം നടത്തി എസ്ഡിപി ഐ
എസ്ഡിപിഐ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആലുവയിലായിരുന്നു ആഹ് ളാദ പ്രകടനംകര്‍ഷക സമരത്തില്‍ രക്തസാക്ഷികളായ കര്‍ഷകരുടെ കുടുംബത്തോട് കൂടി നരേന്ദ്ര മോദി മാപ്പ് പറയണമെന്ന് എസ്ഡിപി ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍ പറഞ്ഞു

ആലുവ : രാജ്യത്ത് നടപ്പാക്കിയ കര്‍ഷക വിരുദ്ധ നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചതില്‍ എസ്ഡിപിഐ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആലുവയില്‍ ആഹ് ളാദ പ്രകടനം നടത്തി.ജനകീയ സമരങ്ങള്‍ക്ക് മുന്‍പില്‍ സംഘപരിവാര്‍ മുട്ട് മടക്കാതെ നിവൃത്തിയില്ലെന്ന സന്ദേശമാണ് കര്‍ഷക നിയമം പിന്‍വലിച്ച സംഭവം തെളിയിക്കുന്നതെന്ന് ആഹ് ളാദ പ്രകടനത്തില്‍ പങ്കെടുത്ത് സംസാരിച്ച പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍ പറഞ്ഞു.

കര്‍ഷക സമരത്തില്‍ രക്തസാക്ഷികളായ കര്‍ഷകരുടെ കുടുംബത്തോട് കൂടി നരേന്ദ്ര മോദി മാപ്പ് പറയണമെന്നും ഇന്ത്യയില്‍ ഫാഷിസം തകര്‍ന്നടിയാന്‍ പോകുന്നതിന്റെ തെളിവാണ് കൊട്ടിഘോഷിക്കപ്പെട്ട കര്‍ഷക നിയമങ്ങള്‍ പിന്‍വലിച്ചത് തെളിയിക്കുന്നതെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു.
എസ്ഡിപിഐ എറണാകുളം ജില്ലാ പ്രസിഡന്റ് വി കെ ഷൗക്കത്ത് അലി, വൈസ് പ്രസിഡന്റ് ഷെമീര്‍ മാഞ്ഞാലി,ജനറല്‍ സെക്രട്ടറി കെ എം ലത്തീഫ്,സെക്രട്ടറിമാരായ അജ്മല്‍ കെ മുജീബ്, ബാബു വേങ്ങൂര്‍,കെഎ മുഹമ്മദ് ഷമീര്‍,നാസര്‍ എളമന,ഫസല്‍ റഹ്മാന്‍,സുധീര്‍ എലൂക്കര, റഷീദ് എടയപ്പുറം, ആലുവ മണ്ഡലം പ്രസിഡന്റ് എന്‍ കെ നൗഷാദ്, മണ്ഡലം സെക്രട്ടറി സഫീര്‍ ശ്രീമൂലനഗരം നേതൃത്വം നല്‍കി.
RELATED STORIES
ജംഇയ്യത്തുല് മന്നാനിയ്യീന് വര്ക്കല താലൂക്ക് കമ്മിറ്റി റമദാന് സംഗമം ...
1 May 2022 11:54 AM GMTബുക്കിന്റെ പേപ്പര് കീറിയതിന് നാലു വയസുകാരിക്ക് മര്ദനം;അങ്കണവാടി...
30 April 2022 6:06 AM GMTകസ്റ്റഡിയില് യുവാക്കള്ക്ക് മര്ദ്ദനം;ഓച്ചിറ സിഐ വിനോദിനെതിരേ കോടതി...
23 April 2022 8:42 AM GMTകരുനാഗപ്പള്ളിയില് റോഡരികില് കഞ്ചാവുചെടി; എക്സൈസ് സംഘം വേരോടെ...
22 April 2022 6:19 PM GMTകൊല്ലം കടയ്ക്കല് സ്വദേശി ജിദ്ദയില് നിര്യാതനായി
17 April 2022 6:36 AM GMTകൊല്ലത്ത് പോക്സോ കേസ് പ്രതി തൂങ്ങി മരിച്ച നിലയില്
15 April 2022 7:55 AM GMT