Latest News

നാട്ടികയില്‍ സി സി മുകുന്ദന്‍ എംഎല്‍എയ്ക്ക് തിരിച്ചടി; സുനില്‍ ലാലൂരിനെ സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസ് നീക്കം

നാട്ടികയില്‍ സി സി മുകുന്ദന്‍ എംഎല്‍എയ്ക്ക് തിരിച്ചടി; സുനില്‍ ലാലൂരിനെ സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസ് നീക്കം
X

തൃശൂര്‍: നാട്ടികയില്‍ സി സി മുകുന്ദന്‍ എംഎല്‍എയ്ക്ക് കോണ്‍ഗ്രസ് പിന്തുണയില്ലെന്ന് റിപോര്‍ട്ടുകള്‍. നാട്ടികയില്‍ മുകുന്ദന്‍ സ്വതന്ത്രനായി മല്‍സരിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്.കോണ്‍ഗ്രസ് പിന്തുണ തേടി സി സി മുകുന്ദന്‍ ഡല്‍ഹിയില്‍ അടക്കം പോവുകയും കോണ്‍ഗ്രസ് നേതാക്കളുമായി സംസാരിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ നാട്ടികയില്‍ സുനില്‍ ലാലൂരിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കാനാണ് നീക്കം. സിപിഐ പുറത്താക്കിയ 'സ്‌ക്രാപ്പ്' തങ്ങള്‍ക്ക് വേണ്ട എന്നായിരുന്നു പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായം.

നാട്ടികയില്‍ സിപിഐ സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഗീതാ ഗോപിയുടേത് 'പേയ്‌മെന്റ് സീറ്റ്' ആണെന്ന ആരോപണത്തിന് പിന്നാലെയാണ് സി സി മുകുന്ദനെ പുറത്താക്കിയത്. പിന്നാലെ താന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കും എന്ന് മുകുന്ദന്‍ പ്രഖ്യാപിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it