Latest News

സ്ഥാനാര്‍ഥി പ്രഖ്യാപനം ചൊവ്വാഴ്ച ഉണ്ടാകുമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫ്

സ്ഥാനാര്‍ഥി പ്രഖ്യാപനം ചൊവ്വാഴ്ച ഉണ്ടാകുമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫ്
X

തൊടുപുഴ: സ്ഥാനാര്‍ഥി പ്രഖ്യാപനം ചൊവ്വാഴ്ച ഉണ്ടാകുമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫ്. യുഡിഎഫിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ സങ്കീര്‍ണ്ണമായി തുടരുന്നതിനിടെയാണ് ഇക്കാര്യം അറിയിച്ചത്. കോട്ടയത്ത് വെച്ച് നാളെ വൈകുന്നേരത്തോടെയാകും ഔദ്യോഗികമായ പ്രഖ്യാപനം നടക്കുക.

നിലവില്‍ സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ചകള്‍ പാര്‍ട്ടിക്കുള്ളില്‍ പുരോഗമിക്കുകയാണെന്നും വിട്ടുവീഴ്ചകളെക്കുറിച്ചും സ്ഥാനാര്‍ഥികളെക്കുറിച്ചുമുള്ള അന്തിമ ഫലം ഇന്ന് വൈകുന്നേരമോ നാളെയോ മാത്രമേ ലഭിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

ഇടുക്കി സീറ്റിന്റെ കാര്യത്തില്‍ കോണ്‍ഗ്രസും യുഡിഎഫ് നേതൃത്വവും വിട്ടുവീഴ്ച ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പി ജെ ജോസഫ് സ്ഥിരീകരിച്ചു. എല്ലാ സീറ്റുകളുടെയും കാര്യത്തില്‍ ഒരുമിച്ചൊരു തീരുമാനമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it