Kerala

എംഡിഎംഎ യുമായി രണ്ട് യുവാക്കള്‍ പോലിസ് പിടിയില്‍

തൊടുപുഴ ഇടവെട്ടി സ്വദേശികളായ ഷിജാസ് (28),റഫീഖ് (31) എന്നിവരെയാണ് ആലുവ പോലീസ് പിടികൂടിയത്. ഇവരില്‍ നിന്ന് 0.925 മില്ലിഗ്രാം എംഡിഎംഎ കണ്ടെടുത്തതായി പോലിസ് പറഞ്ഞു

എംഡിഎംഎ യുമായി രണ്ട് യുവാക്കള്‍ പോലിസ് പിടിയില്‍
X

കൊച്ചി: മാരക മയക്കു മരുന്നായ എംഡിഎംഎ യുമായി രണ്ട് യുവാക്കള്‍ ആലുവയില്‍ പോലിസിന്റെ പിടിയിലായി. തൊടുപുഴ ഇടവെട്ടി സ്വദേശികളായ ഷിജാസ് (28),റഫീഖ് (31) എന്നിവരെയാണ് ആലുവ പോലീസ് പിടികൂടിയത്. ഇവരില്‍ നിന്ന് 0.925 മില്ലിഗ്രാം എംഡിഎംഎ കണ്ടെടുത്തതായി പോലിസ് പറഞ്ഞു. ഇവര്‍ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു.

പോലിസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. എംഡിഎംഎ പായ്ക്കു ചെയ്തു വില്‍ക്കുവാനുള്ള ചെറിയ കവറുകളും വാഹനത്തില്‍ നിന്ന് കണ്ടെടുത്തുവെന്ന് പോലിസ് പറഞ്ഞു. ഇന്‍സ്‌പെക്ടര്‍ എല്‍ അനില്‍കുമാര്‍, എസ്‌ഐ സി ആര്‍ ഹരിദാസ്, എസ്‌സിപി ഒ കെ ബി സജീവ്, സിപിഒമാരായ മാഹിന്‍ ഷാ അബൂബക്കര്‍, മുഹമ്മദ് അമീര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

Next Story

RELATED STORIES

Share it