കൊവിഡ്: മൃതദേഹം സംസ്‌ക്കരിക്കുന്നതുള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങളെ സംബന്ധിച്ച് വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി
ഡല്‍ഹി കെഎംസിസി ജനറല്‍ സെക്രട്ടറിയും, സാമൂഹ്യ പ്രവര്‍ത്തകനുമായ കെ കെ മുഹമ്മദ് ഹാലിം അഡ്വ.ഹാരിസ് ബീരാന്‍ മുഖേനെ സമര്‍്പ്പിച്ച ഹരജിയിലാണ് കോടതി നടപടി.പ്രോട്ടോക്കോള്‍ നിയന്തണത്തിന്റെയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ പേരിലും സ്വന്തം മകനു പോലും മാതാവിന്റെ മുഖം കാണാന്‍ പോലും അനുവദിക്കാതെ മൃതദേഹം മറവ് ചെയത് കളയുന്ന ക്രൂരമായ മനുഷ്യത്വ രഹിത നടപടിയും ഭരണഘടനാ അവകാശങ്ങളുടെ ലംലനങ്ങളുമാണെന്ന് ഹരജിക്കാരന്‍ കോടതിയില്‍ ബോധിപ്പിച്ചു

കൊച്ചി: കൊവിഡ് പ്രോട്ടോക്കോളിന്റെ പേരില്‍ മൃതദേഹം സംസ്‌ക്കരിക്കുന്നതുള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങളെ സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം.ഡല്‍ഹി കെഎംസിസി ജനറല്‍ സെക്രട്ടറിയും, സാമൂഹ്യ പ്രവര്‍ത്തകനുമായ കെ കെ മുഹമ്മദ് ഹാലിം അഡ്വ.ഹാരിസ് ബീരാന്‍ മുഖേനെ സമര്‍്പ്പിച്ച ഹരജിയിലാണ് കോടതി നടപടി.പ്രോട്ടോക്കോള്‍ നിയന്തണത്തിന്റെയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ പേരിലും സ്വന്തം മകനു പോലും മാതാവിന്റെ മുഖം കാണാന്‍ പോലും അനുവദിക്കാതെ മൃതദേഹം മറവ് ചെയത് കളയുന്ന ക്രൂരമായ മനുഷ്യത്വ രഹിത നടപടിയും ഭരണഘടനാ അവകാശങ്ങളുടെ ലംലനങ്ങളുമാണെന്ന് ഹരജിക്കാരന്‍ കോടതിയില്‍ ബോധിപ്പിച്ചു.
മൃതദേഹത്തോടും പോലും അനാദരവ് കാണിക്കുന്ന രീതിയിലാണ് ആശുപത്രി അധികൃതരുടെയും മറ്റു അധികാരികളുടെയും നടപടികള്‍. താന്‍ അനുഭവിച്ച തന്റെ സ്വന്തം അനുഭവമായിട്ടല്ല കേരളത്തില്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന എല്ലാവര്‍ക്കും വേണ്ടിയാണ് തന്റെ ഹരജിയെന്ന് ഹരജിക്കാരന്‍ വ്യക്തമാക്കി.നിലവില്‍ ലോകാരോഗ്യ സംഘടനയും, ആരോഗ്യ - കുടുംബക്ഷേമ മന്ത്രാലയവും അനുവര്‍ത്തിച്ച് വരുന്ന കൊവിഡ് പ്രതിരോധ നയങ്ങള്‍ യഥാര്‍ഥത്തില്‍ കേരളം പാലിക്കുന്നില്ലെന്നും, രോഗിയുടെ കുടുംബത്തിന് രോഗിയെ കാണാന്‍ അനുവദിക്കുന്നില്ല.
ഏത് തരത്തിലുള്ള ചികില്‍സയാണ് നടക്കുന്നതെന്നും പുരോഗതി എന്തെന്നും അറിയാന്‍ കഴിയുന്നില്ല എന്നും ഹരജിക്കാരന്‍ ഹരജിയില്‍ പരാതിപ്പെട്ടു.തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കൊവിഡ് നിര്‍ദ്ദേശങ്ങള്‍ കടലാസില്‍ മാത്രമാ ണുള്ളത്. ഇക്കാര്യങ്ങള്‍ പാലിക്കപ്പെടുന്നില്ല. മരിച്ച രോഗിയുടെ ബന്ധുക്കളെ ബില്ലടക്കാന്‍ മാത്രമാണ് വിളിച്ച് വരുത്തുന്നതെന്നും, പോലീസും ആരോഗ്യ വകുപ്പ് പ്രവര്‍ത്തകരും മരിച്ചയാളെ കാണാന്‍ പോലും അനുവദിക്കുന്നില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
RELATED STORIES
കരിങ്കരപ്പുള്ളിയില്‍ പാടത്ത് കുഴിച്ചിട്ടത് കാണാതായ യുവാക്കളെ തന്നെ;...
27 Sep 2023 5:18 AM GMTഷൊര്‍ണൂരില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് സഹോദരിമാര്‍ മരിച്ചു
7 Sep 2023 1:41 PM GMTപാലക്കാട്ട് സഹോദരിമാരായ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു
30 Aug 2023 11:57 AM GMTഅട്ടപ്പാടിയില്‍ ആദിവാസി യുവതിയുടെ ഗര്‍ഭസ്ഥ ശിശു മരിച്ചു
24 Aug 2023 9:51 AM GMTപാലക്കാട്ട് ബസ് അപകടം; രണ്ട് മരണം
23 Aug 2023 5:13 AM GMTപട്ടാമ്പി നഗരസഭ മുന്‍ ചെയര്മാന് കെഎസ് ബിഎ തങ്ങള്‍ അന്തരിച്ചു
30 July 2023 1:24 PM GMT