Top

You Searched For "for "

വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് ആക്കല്‍ കേരളത്തിനാകെ ഗുണകരമെന്ന്മുഖ്യമന്ത്രി

4 Nov 2020 9:31 AM GMT
വില്ലേജ് ഓഫീസുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് പുറമെ ഭരണനിര്‍വ്വഹണം കാര്യക്ഷമമാക്കാന്‍ എല്ലാ റവന്യു ഓഫീസുകളിലും ഇ-ഗവേര്‍ണന്‍സ് പദ്ധതി നടപ്പാക്കി വരികയാണ്. അതിന്റെ ഭാഗമായിതാലൂക്ക് ഓഫീസുകളിലും കളക്ടറേറ്റിലും കടലാസ് രഹിതമാക്കിയിട്ടുണ്ട്. എല്ലാ വില്ലേജ് ഓഫീസുകളിലേക്കും പദ്ധതി വ്യാപിപ്പിക്കല്‍ അവസാന ഘട്ടത്തിലാണ്

പ്രളയ നഷ്ടപരിഹാരം: വെബ്സൈറ്റില്‍ വിവരങ്ങളില്ലെന്ന പേരില്‍ നിരസിച്ച അപ്പീലുകള്‍ സ്വീകരിക്കണമെന്ന് സ്ഥിരം ലോക് അദാലത്തിന് ഹൈക്കോടതി നിര്‍ദേശം

22 Oct 2020 2:28 PM GMT
അപ്പീലുകള്‍ സ്വീകരിക്കാത്തതിനെതിരെ കെ ടി റോക്കി ഉള്‍പ്പെടെ എറണാകുളം കോതാട് സ്വദേശികളായ പത്ത് പേരാണ് ഹൈക്കോടതിയെ സമീപിച്ചത്.2018 ലെ പ്രളയത്തില്‍ നാശനഷ്ടമുണ്ടായിട്ടും മതിയായ നഷ്ട പരിഹാരം ലഭിച്ചില്ലെന്നാരോപിച്ചാണ് ഹരജിക്കാര്‍ അപ്പീല്‍ നല്‍കിയത്

ആരാധനാ സ്വാതന്ത്ര്യത്തിനായി നിയമ നിര്‍മ്മാണം നടത്തണമെന്ന്; യാക്കോബായ സഭയുടെ റിലേ ഉപവാസ സത്യാഗ്രഹം

4 Sep 2020 9:13 AM GMT
ഇന്നലെ മുതലാണ് യാക്കോബായ സഭ ഉപവാസ സത്യാഗ്രഹ സമരം ആരംഭിച്ചത്.രാവിലെ 8 മുതല്‍ വൈകിട്ട് 5 മണി വരെ സഭാ വര്‍ക്കിംഗ് കമ്മിറ്റി, മാനേജിംഗ് കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിലാണ് ഉപവാസം നടക്കുക. സെപ്തംബര്‍ 9, 10, 11 തീയതികളില്‍ ഭദ്രാസന തലങ്ങളില്‍ വൈദീകരുടെയും, ഭദ്രാസന കൗണ്‍സിലിന്റെയും, ഭക്തസംഘടനകളുടെയും നേതൃത്വത്തിലും റിലേ ഉപവാസ സത്യഗ്രഹങ്ങള്‍ നടത്തപ്പെടും. സെപ്തംബര്‍ 13 മുതല്‍ സഭയിലെ എല്ലാ പള്ളികളിലും ഒരാഴ്ചത്തെ റിലേ സത്യാഗ്രഹം നടത്തപ്പെടും

വിദ്യാര്‍ഥികള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കുമായി 'ഹരിത കാംപസ് ചലഞ്ചു'മായികേരള സ്റ്റാര്‍ട്ടപ്പ് മിഷനും ഉന്നതവിദ്യാഭ്യാസ വകുപ്പും

3 Sep 2020 10:21 AM GMT
ഗ്രീന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കായും വിദ്യാര്‍ഥികള്‍ക്കായും പ്രത്യേകം ചലഞ്ചാണ് ക്രമീകരിച്ചിരിക്കുന്നത്. വെറുമൊരു ഹരിത ചലഞ്ചിനപ്പുറം സാങ്കേതിക വിദ്യയെ പ്രയോജനപ്പെടുത്തി കാംപസുകളിലെ ജൈവവൈവിധ്യം വര്‍ധിപ്പിക്കുക എന്നതും പരിപാടിയുടെ ലക്ഷ്യമാണ്. വിദ്യാര്‍ഥികള്‍ക്ക് ഒറ്റയ്‌ക്കോ സംഘമായോ ഈ പരിപാടിയ്ക്ക് അപേക്ഷിക്കാം

സ്വര്‍ണക്കടത്ത്; സന്ദീപ് നായര്‍ക്കായി കൊച്ചിയില്‍ കസ്റ്റംസിന്റെ പരിശോധന; മുന്‍കൂര്‍ ജാമ്യത്തിന് ശ്രമമെന്ന് സൂചന

9 July 2020 6:32 AM GMT
സ്വപ്‌ന സുരേഷിനു പിന്നാലെ ഇയാളും ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം തേടുന്നതിനായി നീക്കം നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് കൊച്ചിയില്‍ വ്യാപകമായി പരിശോധന നടത്തിയത്. മുന്‍കൂര്‍ ജാമ്യഹരജി നല്‍കുന്നതിന്റെ ഭാഗമായി ഇയാള്‍ കൊച്ചിയില്‍ എത്തിയിട്ടുണ്ടെന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നാണ് വിവരം

രാജ്യാന്തര ക്രിക്കറ്റ് മല്‍സരം നടത്തണം;കലൂര്‍ സ്റ്റേഡിയം തിരികെ ആവശ്യപ്പെട്ട് കെസിഎ ജിസിഡിഎയ്ക്ക് കത്ത് നല്‍കി

16 Jun 2020 9:06 AM GMT
കലൂര്‍ രാജ്യാന്തര സ്റ്റേഡിയം കേരള ക്രിക്കറ്റ് അസോസിയേഷന് 30 വര്‍ഷത്തേയക്ക് ലീസിന് നല്‍കികൊണ്ട് എഗ്രിമെന്റുള്ളതാണെന്ന് കെസിഎ ജിസിഡിഎയ്ക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നു.2014 ആഗസ്റ്റ് 30 ന് 30 വര്‍ഷത്തേയക്ക് സ്റ്റേഡിയം കെസിഎയ്ക്ക് വിട്ടു നല്‍കിക്കൊണ്ട് ജിസിഡിഎ എഗ്രിമെന്റ് വെച്ചിട്ടുണ്ട്.2014 ഒക്്‌ടോബര്‍ എട്ടിന് ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലാണ് കലൂര്‍ സ്‌റ്റേഡിയത്തില്‍ ഏറ്റവും ഒടുവിലായി രാജ്യാന്തര ക്രിക്കറ്റ് മല്‍സരം നടന്നത്.ഇതിനു ശേഷം ഫിഫ അണ്ടര്‍ 17 ലോകകപ്പ് മല്‍സരത്തിനായി സ്്‌റ്റേഡിയം ജിസിഡിഎയുടെ അഭ്യര്‍ഥന പ്രകാരം ഫിഫയക്ക് കൈമാറി.പിന്നീട് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പക്കലാണ് സ്റ്റേഡിയം.

മകളെ ഭക്ഷ്യവസ്തുക്കൾ എത്തിക്കുന്ന വാഹനത്തിൽ വീട്ടിലെത്തിച്ചു; മാതാപിതാക്കൾക്കും ഡ്രൈവർക്കുമെതിരെ കേസ്

25 April 2020 6:15 AM GMT
വിവരമറിഞ്ഞതിനെ തുടർന്ന് നെയ്യാറ്റിൻകര സിഐ ശ്രീകുമാരൻ നായരുടെ നേതൃത്വത്തിൽ പോലിസെത്തി രഘുനാഥന്റെ കട അടപ്പിച്ചു.
Share it