Latest News

ആലപ്പുഴയിലെ ബേക്കറിയില്‍ നിന്ന് അക്കൗണ്ടന്റ് തട്ടിയെടുത്തത് 63.75 ലക്ഷം

ആലപ്പുഴയിലെ ബേക്കറിയില്‍ നിന്ന് അക്കൗണ്ടന്റ് തട്ടിയെടുത്തത് 63.75 ലക്ഷം
X

മണ്ണഞ്ചേരി: ആലപ്പുഴയിലെ പ്രമുഖ ബേക്കറി ശൃംഖലയായ ഹിമാലയയുടെ കലവൂര്‍ ശാഖയില്‍ (ബേക്ക് ആന്‍ഡ് മോര്‍) നടന്നത് 63.75 ലക്ഷം രൂപയുടെ വന്‍ തട്ടിപ്പ്. സ്ഥാപനത്തിലെ അക്കൗണ്ടന്റായിരുന്ന ചിന്നുവും ഭര്‍ത്താവ് പ്രജീഷും ചേര്‍ന്നാണ് തട്ടിപ്പിന് ചരടുവലിച്ചത്. കേസില്‍ ഒളിവില്‍ പോയ ഇവരെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

2018 മുതല്‍ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ചിന്നു, മാനേജ്മെന്റിന്റെ പൂര്‍ണ വിശ്വാസം നേടിയെടുത്താണ് തട്ടിപ്പ് ആരംഭിച്ചത്. ആദ്യം ചെറിയ തുകകള്‍ വകമാറ്റി നോക്കിയ പ്രതി, ആരും പിടികൂടുന്നില്ലെന്ന് കണ്ടതോടെ തട്ടിപ്പിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. 2024-25 സാമ്പത്തിക വര്‍ഷത്തിലാണ് ഏറ്റവും വലിയ തിരിമറി നടന്നത്. സംശയം തോന്നിയ മാനേജ്മെന്റ് പുതിയ രണ്ട് അക്കൗണ്ടന്റുമാരെ നിയമിച്ചതോടെയാണ് വര്‍ഷങ്ങളായി നടന്നു വന്ന ലക്ഷങ്ങളുടെ വെട്ടിപ്പ് പുറത്തായത്.

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെ പോലീസിനെ വെട്ടിക്കുന്ന പ്രതികള്‍, ഇന്‍സ്റ്റഗ്രാം വഴി മാത്രമാണ് വീട്ടുകാരുമായി ബന്ധപ്പെടുന്നത്. ഇവരുടെ അക്കൗണ്ടിലേക്ക് വന്‍ തുകകളാണ് മാറ്റിയെടുത്തത്. ഇത്ര വലിയ തുക എന്തിന് വിനിയോഗിച്ചുവെന്ന് പ്രതികള്‍ കസ്റ്റഡിയിലായാല്‍ മാത്രമേ അറിയാനാകൂവെന്ന് പോലിസ് പറഞ്ഞു.

സ്ഥാപനത്തിന്റെ കണക്കുകള്‍ നോക്കിയിരുന്ന ഓഫീസിലെ ജീവനക്കാരന്‍ കണ്ണന്‍, ഡ്രൈവര്‍ ആല്‍ബിന്‍ ആന്റണി എന്നിവരെ പോലിസ് പിടികൂടി. ഇവര്‍ നിലവില്‍ റിമാന്‍ഡിലാണ്.

Next Story

RELATED STORIES

Share it