Top

You Searched For "the"

80:20 അനുപാതം റദ്ദാക്കിയ വിധിക്കെതിരേ ഹൈക്കോടതിയില്‍ റിവ്യൂ ഹരജി

7 Sep 2021 2:14 PM GMT
ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കെ അഷ്‌റഫ് ആണ് അഡ്വ: മുഹമ്മദ് ഇഖ്ബാല്‍ മുഖേന ഹൈക്കോടതില്‍ റിവ്യൂ പെറ്റീഷന്‍ ഫയല്‍ ചെയ്തത്.

ആദിവാസികള്‍ക്ക് നല്‍കിയ ഭൂമിയുടെ വിശദാംശങ്ങള്‍ അറിയിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

26 Aug 2021 2:56 PM GMT
കരാര്‍ പ്രകാരം സര്‍ക്കാര്‍ കണ്ടെത്തിയ 1495 കുടുംബങ്ങളില്‍ എത്ര കുടുംബങ്ങള്‍ക്ക് ഭൂമി കൈമാറിയെന്ന വിവരം അറിയിക്കണം. ഇനി കൈമാറാനുള്ളവരുടെ വിശദാംശങ്ങള്‍ അറിയിക്കണം.വാസയോഗ്യമല്ലാത്ത ഭൂമി ആദിവാസികള്‍ക്ക് കൈമാറിയിട്ടുണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങളും നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു

രാജ്യത്തെ വൈവാഹിക നിയമങ്ങള്‍ നവീകരിക്കേണ്ട സമയമായെന്നു ഹൈക്കോടതി

6 Aug 2021 2:46 PM GMT
എല്ലാവര്‍ക്കും യോജിക്കാന്‍ കഴിയുന്ന വിവാഹ നിയമങ്ങളാണ് ഇന്നിന്റെ ആവശ്യമെന്നും കോടതി വ്യകതമാക്കി

എക്‌സൈസ്‌ഗോഡൗണിലേക്ക് കൊണ്ടുപോവുകയായിരുന്ന ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം മറിച്ചു വിറ്റു ; മൂന്നു പേര്‍ അറസ്റ്റില്‍

3 Aug 2021 11:29 AM GMT
അബ്ദുള്‍ റഫീക്ക് (31),അഫ്‌സല്‍ (32) ജിക്കു (29) എന്നിവരെയാണ് മറ്റൂരില്‍ നിന്നും കാലടി പോലിസ് അറസ്റ്റ് ചെയ്തത്

ചുഴലിക്കാറ്റ്: നാശനഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം; എസ്ഡിപി ഐ കലക്ടര്‍ക്ക് നിവേദനം നല്‍കി

16 July 2021 2:05 PM GMT
ചുഴലിക്കാറ്റില്‍ ആലങ്ങാട്,കോട്ടുവള്ളി പ്രദേശത്തെ നൂറു കണക്കിന്ന് കുടുംബങ്ങള്‍ക്ക് വലിയ നാശ നഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.വൈദ്യുത പോസ്റ്റുകളും വലിയ മരങ്ങളും കടപുഴകി വീടുകളിലേക്ക് വീണാണ് നാശനഷ്ടം കൂടുതലും ഉണ്ടായത്. വൈദ്യുത ബന്ധം പൂര്‍ണമായും പുനസ്ഥാപിക്കാന്‍ ഇപ്പോഴും കഴിഞ്ഞിട്ടില്ല.

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ്: അര്‍ജ്ജുന്‍ ആയങ്കിയുടെ ഭാര്യ വീണ്ടും കസ്റ്റംസിനു മുന്നില്‍ ഹാജരായി

15 July 2021 7:08 AM GMT
കൊച്ചിയിലെ പ്രിവന്റീസ് ഓഫിസിലാണ് ഇന്ന് രാവിലെ അര്‍ജ്ജന്‍ ആയങ്കിയുംട ഭാര്യ അമല വീണ്ടും ഹാജരായിരിക്കുന്നത്.നേരത്തെ ഒരു തവണ അമലയെ കൊച്ചിയിലെ ഓഫിസില്‍ വിളിച്ചു വരുത്തി മണിക്കൂറുകളോളം കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു

മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു:പൊതുമേഖലയിലെ ഭിന്നശേഷിക്കാര്‍ക്കും സ്‌പെഷ്യല്‍ കാഷ്വല്‍ലീവ്

22 Jun 2021 11:55 AM GMT
ഇക്കാര്യം ആവശ്യപ്പെട്ട് എറണാകുളം ട്രാക്കോ കേബിള്‍ ജീവനക്കാരനായ കെ ശ്രീകുമാര്‍ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പരാതി മാനുഷികമായി പരിഗണിക്കാന്‍ കമ്മീഷന്‍ ധനവകുപ്പിന് നിര്‍ദ്ദേശം നല്‍കി. ഇതിനെ തുടര്‍ന്നാണ് 165/2020 ധനം നമ്പരായി സ്‌പെഷ്യല്‍ കാഷ്വല്‍ലീവ് അനുവദിച്ച് ധന സെക്രട്ടറി ഉത്തരവിറക്കിയത്

ലോക് ഡൗണ്‍:ഇതര സംസ്ഥാന തൊഴിലാളികളുടെ ക്ഷേമാന്വേഷണത്തിന് എറണാകുളത്ത് 34 ലെയ്‌സന്‍ ഓഫീസര്‍മാര്‍

7 May 2021 9:48 AM GMT
ഈ ഉദ്യോഗസ്ഥര്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നിടത്ത് നേരിട്ടു ചെന്ന് അവരുടെ ഭാഷയില്‍ ആശയ വിനിമയം നടത്തുമെന്ന് എറണാകുളം റൂറല്‍ എസ് പി കെ കാര്‍ത്തിക്ക് പറഞ്ഞു.പ്രത്യേക പാസോ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവോ ഉണ്ടെങ്കിലെ അന്തര്‍ ജില്ലാ ഗതാഗതം സാധ്യമാകു.ബന്ധപ്പെട്ട രേഖകള്‍ ഇല്ലത്ത വാഹനങ്ങള്‍ കണ്ടു കെട്ടും. അനാവശ്യമായി പുറത്തിറങ്ങിയാല്‍ കര്‍ശന നടപടി

സമൂഹ സേവനത്തിനായി 'യെല്ലോ ഹാര്‍ട്ട്' കാംപയിനുമായി കേരള ബ്ലാസ്റ്റേഴ്‌സ്

22 April 2021 12:26 PM GMT
സമൂഹത്തിനുവേണ്ടി സംഭാവനകള്‍ ചെയ്യുന്ന നല്ല ഹൃദയമുള്ളവരെയും നായകന്മാരെയും കണ്ടെത്തി അഭിനന്ദിക്കുകയും ആവശ്യക്കാരെ സഹായിക്കുകയുമാണ് യെല്ലോ ഹാര്‍ട്ട് ലക്ഷ്യമിടുന്നതെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു

കെ ടി ജലീലിനെതിരായ ലോകായുക്ത ഉത്തരവ്: സര്‍ക്കാരിനും കോടതിയെ സമീപിക്കാമെന്ന് നിയമോപദേശം

14 April 2021 7:07 AM GMT
സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത് കെ ടി ജലീല്‍ കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്.ഇതിനു പുറമേ സര്‍ക്കാരിനും കോടതിയെ സമീപിക്കാമെന്നാണ് നിയമോപദേശം.ലോകായുക്ത ഉത്തരവിനെ ചോദ്യം ചെയ്ത് കഴിഞ്ഞ ദിവസം ജലീല്‍ കോടതിയെ സമീപിച്ചിരുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന് തിരിച്ചടി; കേരളത്തില്‍ നിന്നും ഒഴിവു വരുന്ന രാജ്യസഭാ അംഗങ്ങളുടെ തിരഞ്ഞെടുപ്പ് മെയ് രണ്ടിനകം നടത്തണമെന്ന് ഹൈക്കോടതി

12 April 2021 9:29 AM GMT
തിരഞ്ഞെടുപ്പ് മാറ്റിവെച്ചത് ചോദ്യം ചെയ്ത് എസ് ശര്‍മ്മ എംഎല്‍എയും നിയമസഭാ സെക്രട്ടറിയും സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുണ്ടായിരിക്കുന്നത്. കേരള നിയമസഭയുടെ പുതിയ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത ശേഷം തിരഞ്ഞെടുപ്പു നടത്താമെന്നായിരുന്നു കമ്മീഷന്റെ വാദം

രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് മരവിപ്പിച്ച നടപടിക്കെതിരെ ഹരജി; ഹൈക്കോടതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി

26 March 2021 2:19 PM GMT
എസ് ശര്‍മ്മ എംഎല്‍എയും കേരള നിയമസഭാ സെക്രട്ടറിയും സമര്‍പ്പിച്ച ഹരജികളിലാണ് കോടതി നടപടി. സഭയില്‍ ഒഴിവു വരുന്ന തിയ്യതി മുതല്‍ പുതിയ അംഗം ഉണ്ടായിരിക്കണമെന്ന ഭരണഘടനയിലെ അനുച്ഛേദത്തിന്റെ ലംഘനമാണ് തിരഞ്ഞെടുപ്പു മരവിപ്പിച്ചതിലൂടെ സംഭവിച്ചിരിക്കുന്നതെന്നു ഹരജിക്കാര്‍ ആരോപിച്ചു.

വാളയാര്‍ കേസ്:രേഖകള്‍ 10 ദിവസത്തിനകം സിബി ഐക്ക് കൈമാറണമെന്ന് ഹൈക്കോടതി

19 March 2021 10:22 AM GMT
കേസിന്റെ അന്വേഷണം എത്രയും പെട്ടന്ന് ഏറ്റെടുക്കണമെന്ന് സിബി ഐക്കും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. കേസന്വേഷണത്തിനാവശ്യമായ എല്ലാ സഹകരണങ്ങളും സിബിഐയ്ക്ക് നല്‍കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു

വാളയാര്‍ കേസ്: സിബി ഐ അന്വേഷണം വിജ്ഞാപനത്തില്‍ വ്യക്തതയില്ലെന്ന് കേന്ദ്രം ഹൈക്കോടതിയില്‍

4 March 2021 12:04 PM GMT
കേസില്‍ തുടരന്വേഷണമാണോ വേണ്ടത് അതോ പുനരന്വേഷണമാണോ വേണ്ടതെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നില്ലെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു.കേസ് സിബി ഐക്ക് കൈമാറുന്നതിനുള്ള സാഹചര്യം എന്തെന്ന് വിജ്ഞാപനം വ്യക്തമാക്കുന്നില്ല. മാത്രവുമല്ല കേസുമായി ബന്ധപ്പെട്ട് രേഖകളും കൈമാറിയിട്ടില്ല

സെമിത്തേരി ആക്ടിനെതിരായ ഹരജി:മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഒരു മാസം അനുവദിച്ച് ഹൈക്കോടതി

24 Feb 2021 3:25 PM GMT
ഹരജി അടുത്ത മാസം 29ന് വീണ്ടും പരിഗണിക്കും.നിയമം ഏകപക്ഷീയവും സുപ്രിം കോടതി വിധിയുടെ ലംഘനവുമാണെന്നാണ് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ വാദം

സ്പെഷ്യല്‍ മാരേജ് ആക്ട്:വിവാഹങ്ങള്‍ ഡിജിറ്റല്‍ സംവിധാനത്തിലൂടെ ആക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി

24 Feb 2021 3:09 PM GMT
നിര്‍ബന്ധിത നോട്ടിസ് കാലാവധിയില്‍ ഇളവു നല്‍കണമെന്ന ആവശ്യവും അനുവദിക്കാനാവില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി.യുകെയില്‍ ക്വീന്‍സ് യൂനിവേഴ്സിറ്റിയില്‍ പോസ്റ്റു ഗ്രാജുവേറ്റ് കോഴ്സിനു ചേരാനുള്ള യുവതിയാണ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്

കേരള ബാങ്കിലെ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു

15 Feb 2021 4:01 PM GMT
പിഎസ്‌സിക്കു വിടാത്ത തസ്തികളിലേക്കാണ് നിയമനം നടത്താന്‍ തീരുമാനിച്ചതെന്നു സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചുവെങ്കിലും ഈ വാദം കോടതി അംഗീകരിച്ചില്ല. കേരള ബാങ്കില്‍ ചീഫ് എക്സിക്യുട്ടിവ് ഓഫിസര്‍ മുതല്‍ പ്യൂണ്‍ വരെയുള്ള തസ്തികകളില്‍ നിയമനം നടത്തുന്നതിനു പിഎസ്‌സിക്കു മാത്രമാണ് അധികാരമെന്നു ഹരജിക്കാര്‍ ബോധിപ്പിച്ചു

വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ എക്‌സൈസ് മെഡല്‍; എറണാകുളം ജില്ലയിലെ ജേതാക്കള്‍ക്ക് സമ്മാനിച്ചു

7 Jan 2021 9:16 AM GMT
എക്‌സെസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി എന്‍ സുദീര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ എ എസ് ജയന്‍ , കെ ആര്‍ രാമ പ്രസാദ്, ഡെപ്യൂട്ടി കമ്മീഷണറുടെ സ്‌പെഷ്യല്‍ ആക്ഷന്‍ ഷാഡോ ടീമിലെ പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) എന്‍ ജി അജിത്ത് കുമാര്‍ , സിവില്‍ എക്‌സൈസ് ഓഫീസര്‍ എന്‍ ഡി ടോമി എന്നിവര്‍ക്കാണ് സമൂഹത്തിന്റെ പൊതുമായ നന്‍മയെ കരുതി ചെയ്യുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്ന വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡല്‍ നല്‍കി ആദരിച്ചത്

സി എം രവീന്ദ്രന്‍ ഇ ഡിക്കു മുന്നില്‍ ഹാജരായി

17 Dec 2020 5:33 AM GMT
കൊച്ചിയിലെ ഇ ഡി ഓഫിസിലാണ് രവീന്ദ്രന്‍ ഇന്ന് ഹാജരായത്. ചോദ്യം ചെയ്യലിനായിഹാജരാകണമെന്നാവശ്യപ്പെട്ട് നാലു തവണ ഇ ഡി രവീന്ദ്രന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ കൊവിഡ് ബാധിച്ചത് ചൂണ്ടിക്കാട്ടി മൂന്നു തവണയും രവീന്ദ്രന്‍ ഹാജരായിരുന്നില്ല.ഇ ഡിയുടെ നോട്ടീസിനെതിരെ രവീന്ദ്രന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ ഇന്ന് വിധി പറയാനിരിക്കെയാണ് ഹാജരാകല്‍

കൊവിഡ്: മൃതദേഹം സംസ്‌ക്കരിക്കുന്നതുള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങളെ സംബന്ധിച്ച് വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി

31 Oct 2020 3:55 AM GMT
ഡല്‍ഹി കെഎംസിസി ജനറല്‍ സെക്രട്ടറിയും, സാമൂഹ്യ പ്രവര്‍ത്തകനുമായ കെ കെ മുഹമ്മദ് ഹാലിം അഡ്വ.ഹാരിസ് ബീരാന്‍ മുഖേനെ സമര്‍്പ്പിച്ച ഹരജിയിലാണ് കോടതി നടപടി.പ്രോട്ടോക്കോള്‍ നിയന്തണത്തിന്റെയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ പേരിലും സ്വന്തം മകനു പോലും മാതാവിന്റെ മുഖം കാണാന്‍ പോലും അനുവദിക്കാതെ മൃതദേഹം മറവ് ചെയത് കളയുന്ന ക്രൂരമായ മനുഷ്യത്വ രഹിത നടപടിയും ഭരണഘടനാ അവകാശങ്ങളുടെ ലംലനങ്ങളുമാണെന്ന് ഹരജിക്കാരന്‍ കോടതിയില്‍ ബോധിപ്പിച്ചു
Share it