സ്പെഷ്യല്‍ മാരേജ് ആക്ട്:വിവാഹങ്ങള്‍ ഡിജിറ്റല്‍ സംവിധാനത്തിലൂടെ ആക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി
നിര്‍ബന്ധിത നോട്ടിസ് കാലാവധിയില്‍ ഇളവു നല്‍കണമെന്ന ആവശ്യവും അനുവദിക്കാനാവില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി.യുകെയില്‍ ക്വീന്‍സ് യൂനിവേഴ്സിറ്റിയില്‍ പോസ്റ്റു ഗ്രാജുവേറ്റ് കോഴ്സിനു ചേരാനുള്ള യുവതിയാണ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്

കൊച്ചി: സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരമുള്ള വിവാഹങ്ങള്‍ ഡിജിറ്റല്‍ സംവിധാനത്തിലൂടെ ആക്കണമെന്ന ആവശ്യവും നിര്‍ബന്ധിത നോട്ടിസ് കാലാവധിയില്‍ ഇളവു നല്‍കണമെന്ന ആവശ്യവും അനുവദിക്കാനാവില്ലെന്നു ഹൈക്കോടതി. സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ഒരു മാസത്തെ നോട്ടിസ് കാലാവധിയില്‍ ഇളവു നല്‍കാനാവില്ലെന്നും ഇക്കാര്യത്തില്‍ നിയമഭേദഗതി വന്നെങ്കില്‍ മാത്രമേ അനുവദിക്കാനാവുവെന്നു കോടതി വ്യക്തമാക്കി.
യുകെയില്‍ ക്വീന്‍സ് യൂനിവേഴ്സിറ്റിയില്‍ പോസ്റ്റു ഗ്രാജുവേറ്റ് കോഴ്സിനു ചേരാനുള്ള യുവതിയാണ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. വിവാഹ നടപടിക്രമം ഓണ്‍ലൈന്‍ സംവിധാനതത്തിലൂടെയാക്കാനാവില്ലെന്നു കോടതി വിലയിരുത്തി. ദമ്പതിയാകുന്നവര്‍ വിവാഹ രജിസ്ട്രാറുടെ മുമ്പാകെ ഹാജരാവേണ്ടത് നിര്‍ബന്ധമാണെന്നും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.
RELATED STORIES
മാധ്യമപ്രവര്ത്തകന് കെ പി സേതുനാഥ് ഉള്പ്പെടെ അഞ്ച്...
22 Sep 2023 12:08 PM GMTപാനായിക്കുളം സിമി കേസ്: എന്ഐഎയുടെ ഹരജി സുപ്രിംകോടതി തള്ളി
21 Sep 2023 9:32 AM GMTകാനഡയില് വീണ്ടും ഖലിസ്ഥാന് നേതാവ് കൊല്ലപ്പെട്ടു; വിസ നിര്ത്തിവച്ച്...
21 Sep 2023 8:05 AM GMTനിപ: ഭീഷണി ഒഴിഞ്ഞിട്ടില്ല; വിശദമായ പഠനം നടത്തുമെന്ന് മുഖ്യമന്ത്രി
19 Sep 2023 2:21 PM GMTപുതിയ പാര്ലിമെന്റില് ആദ്യ ബില് വനിതാസംവരണം; പ്രാബല്യത്തില് വരിക...
19 Sep 2023 10:08 AM GMTനിപയില് വീണ്ടും ആശ്വാസം: ഹൈറിസ്ക് സമ്പര്ക്കപ്പട്ടികയില് 61 പേരുടെ...
18 Sep 2023 11:54 AM GMT