കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ്: അര്‍ജ്ജുന്‍ ആയങ്കിയുടെ ഭാര്യ വീണ്ടും കസ്റ്റംസിനു മുന്നില്‍ ഹാജരായി
കൊച്ചിയിലെ പ്രിവന്റീസ് ഓഫിസിലാണ് ഇന്ന് രാവിലെ അര്‍ജ്ജന്‍ ആയങ്കിയുംട ഭാര്യ അമല വീണ്ടും ഹാജരായിരിക്കുന്നത്.നേരത്തെ ഒരു തവണ അമലയെ കൊച്ചിയിലെ ഓഫിസില്‍ വിളിച്ചു വരുത്തി മണിക്കൂറുകളോളം കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്തുകേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന പ്രതി അര്‍ജ്ജുന്‍ ആയങ്കിയുടെ ഭാര്യ അമലയെ വീണ്ടും ചോദ്യം ചെയ്യുന്നതിനായി കസ്റ്റംസ് വിളിച്ചു വരുത്തി. കൊച്ചിയിലെ പ്രിവന്റീസ് ഓഫിസിലാണ് ഇന്ന് രാവിലെ അമല വീണ്ടും ഹാജരായിരിക്കുന്നത്.നേരത്തെ ഒരു തവണ അമലയെ കൊച്ചിയിലെ ഓഫിസില്‍ വിളിച്ചു വരുത്തി അമലയെ മണിക്കൂറുകളോളം കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഈ മൊഴികള്‍ പരിശോധിച്ച ശേഷമാണ് കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി വീണ്ടും ഹാജരകാണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം അമലയ്ക്ക് കസ്റ്റംസ് നോട്ടീസ് നല്‍കിയിരുന്നത്.
അര്‍ജ്ജുന്‍ ആയങ്കിയുടെ സ്വര്‍ണക്കടത്തിനെക്കുറിച്ച് അമലയക്ക് അറിവുണ്ടായിരുന്നുവെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തലെന്നാണ് വിവരം.ഇക്കാര്യങ്ങളിലെല്ലാം വ്യക്തത വരുത്തുന്നതിനാണ് വീണ്ടും അമലയെ വിളിച്ചു വരുത്തിയിരിക്കുന്നതെന്നാണ് വിവരം. അമലയെ ആദ്യ ചോദ്യം ചെയ്തതിനു ശേഷം കസ്റ്റംസ് കോടതിയില്‍ നല്‍കിയ റിപോര്‍ട്ട് അര്‍ജ്ജുന്‍ ആയങ്കിയുടെ വാദം തള്ളുന്നതായിരുന്നു.അര്‍ജ്ജന്‍ ആയങ്കിക്കോ തനിക്കോ തന്റെ മാതാവ് യാതൊരു വിധ സഹായവും നല്‍കിയിട്ടില്ലെന്ന് അമല മൊഴി നല്‍കിയതായിട്ടായിരുന്നു കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നത്.അമലയുടെ മൊഴി അര്‍ജ്ജുന്‍ ആയങ്കി ആദ്യം നല്‍കിയ മൊഴിക്ക് വിരുദ്ധമാണിതെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നു.
RELATED STORIES
ഇറാഖില്‍ വിവാഹ ഹാളിലുണ്ടായ തീപ്പിടിത്തത്തില്‍ 100 പേര് മരിച്ചു
27 Sep 2023 5:27 AM GMTകരിങ്കരപ്പുള്ളിയില്‍ പാടത്ത് കുഴിച്ചിട്ടത് കാണാതായ യുവാക്കളെ തന്നെ;...
27 Sep 2023 5:18 AM GMTഏഷ്യന്‍ ഗെയിംസ്; ഷൂട്ടിങ്ങില്‍ സ്വര്‍ണവും വെള്ളിയും കരസ്ഥമാക്കി...
27 Sep 2023 5:03 AM GMTപാകിസ്താനു വേണ്ടി ചാരപ്രവര്‍ത്തനം; യുപി സ്വദേശിയായ 'സൈനികന്'...
26 Sep 2023 6:58 PM GMTകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: മുന്‍ അക്കൗണ്ടന്റ് സി കെ ജില്‍സിനെയും...
26 Sep 2023 3:08 PM GMTആദിവാസി പെണ്‍കുട്ടികളുടെ വസ്ത്രമഴിപ്പിച്ച സംഭവം പ്രതിഷേധാര്‍ഹം: വിമന്‍ ...
26 Sep 2023 2:22 PM GMT