Kerala

കെ ടി ജലീലിനെതിരായ ലോകായുക്ത ഉത്തരവ്: സര്‍ക്കാരിനും കോടതിയെ സമീപിക്കാമെന്ന് നിയമോപദേശം

സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത് കെ ടി ജലീല്‍ കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്.ഇതിനു പുറമേ സര്‍ക്കാരിനും കോടതിയെ സമീപിക്കാമെന്നാണ് നിയമോപദേശം.ലോകായുക്ത ഉത്തരവിനെ ചോദ്യം ചെയ്ത് കഴിഞ്ഞ ദിവസം ജലീല്‍ കോടതിയെ സമീപിച്ചിരുന്നു

കെ ടി ജലീലിനെതിരായ ലോകായുക്ത ഉത്തരവ്: സര്‍ക്കാരിനും കോടതിയെ സമീപിക്കാമെന്ന് നിയമോപദേശം
X

കൊച്ചി: മുന്‍മന്ത്രി കെ ടി ജലീലിനെതിരായ ലോകായുക്ത ഉത്തരവിനെതിരെ സര്‍ക്കാരിന് കോടതിയെ സമീപിക്കാമെന്ന് നിയമോപദേശം.അഡ്വക്കറ്റ് ജനറലാണ് ഇത് സംബന്ധിച്ച് സര്‍ക്കാരിന് നിയമോപദേശം നല്‍കിയിരിക്കുന്നത്.സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത് കെ ടി ജലീല്‍ കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്.ഇതിനു പുറമേ സര്‍ക്കാരിനും കോടതിയെ സമീപിക്കാമെന്നാണ് നിയമോപദേശം.ലോകായുക്ത ഉത്തരവിനെ ചോദ്യം ചെയ്ത് കഴിഞ്ഞ ദിവസം ജലീല്‍ കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് ഇന്നലെ ജലീലിന്റെ ഹരജി പരിഗണിച്ച കോടതി വീണ്ടും പരിഗണിക്കാന്‍ മാറ്റിയിരുന്നു.ഇന്നലെ ഹരജി പരിഗണിക്കുന്നതിനിടയില്‍ ജലീല്‍ മന്ത്രി സ്ഥാനം രാജിവെച്ചിരുന്നു.

ലോകായുക്ത നിയമ പ്രകാരം ഒരു മന്ത്രിക്കെതിരെ അന്വേഷണം തീരുമാനിച്ചാല്‍ നടപടിയെടുക്കുന്നതു സംബന്ധിച്ചു മുഖ്യമന്ത്രിയെ അറിയിക്കണം. ഇതു സംബന്ധിച്ചു ലോകായുക്ത പരാതിയുടെ പകര്‍പ്പു സഹിതം മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് അയച്ചതിന്റെ രേഖകള്‍ പരാതിക്കാരന്‍ ഇന്നലെ കോടതിയില്‍ ഹാജരാക്കിയിരുന്നു. 2021 മാര്‍ച്ച് 26 ലെ ഇടക്കാല ഉത്തരവ് മന്ത്രിയുടെ ഭാഗം മനപൂര്‍വം മറച്ചുവെച്ചെന്ന ജലീലിന്റെ ആരോപണം ശരിയല്ലെന്നു പരാതിക്കാരന്റെ അഭിഭാഷകര്‍ കോടതിയില്‍ ബോധിപ്പിച്ചു.

അതേ സമയം മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നതടക്കം ലോകായുക്തയുടെ നിരീക്ഷണങ്ങളും വിധിയും ഹരജി തീര്‍പ്പാകുന്നത് വരെ സ്റ്റേ ചെയ്യണമെന്ന ജലീലിന്റെ ഇടക്കാല ആവശ്യം ഡിവിഷന്‍ബെഞ്ച് അനുവദിച്ചിരുന്നില്ല.ലോകായുക്ത നിയമത്തിന് വിരുദ്ധവും സ്വാഭാവിക നീതിയുടെ ലംഘനവുമാണ് വിധിയെന്നും റദ്ദാക്കണമെന്നുമായിരുന്നു ഹരജിക്കാരെന്റ വാദം.പ്രാഥമികാന്വേഷണം പോലും നടത്താതേയും വിഷയം വിലയിരുത്താതേയുമാണ് ലോകായുക്തയുടെ വിധി ഉണ്ടായതെന്ന് ഹരജിക്കാരന്‍ വാദിച്ചു. ഇരു വിഭാഗത്തിന്റെയും വാദം കേട്ട ശേഷം കോടതി വീണ്ടും പരിഗണിക്കാനായി ഹരജി മാറ്റുകയായിരുന്നു.ഇതിനു പിന്നാലെയാണ് ഇപ്പോള്‍ സര്‍ക്കാരിനും കോടതിയെ സമീപിക്കാമെന്ന് നിയമോപദേശം നല്‍കിയിരിക്കുന്നത്.

Next Story

RELATED STORIES

Share it