Top

You Searched For " court"

സ്വര്‍ണക്കടത്ത് : ഉന്നത വ്യക്തികളുടെ പങ്ക് അന്വേഷിക്കണമെന്ന് എന്‍ ഐ എ

18 Sep 2020 9:52 AM GMT
ഗൂഡാലോചനയില്‍ അടക്കം സ്വര്‍ണക്കടത്തില്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള പങ്ക് ഉണ്ടോയെന്ന് അന്വേഷിക്കേണ്ടത് അനിവാര്യമാണെന്നും എന്‍ ഐ എ കൊച്ചിയിലെ കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ടില്‍ വ്യക്തമാക്കി.

കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; ശ്രീറാം വെങ്കിട്ടരാമന്‍ ഒക്ടോബര്‍ 12ന് ഹാജരാകാന്‍ കോടതിയുടെ അന്ത്യശാസനം

18 Sep 2020 8:00 AM GMT
കുറ്റപത്രവും അനുബന്ധ രേഖകളായ സാക്ഷിമൊഴികള്‍, മെഡിക്കല്‍ പരിശോധന റിപ്പോര്‍ട്ട്, ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ എന്നിവയുടെ പരിശോധനയില്‍ നരഹത്യ കുറ്റത്തിന്റെ വകുപ്പായ 304 (ii) ശ്രീറാമിനെ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു.

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് പോലിസ്; ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

15 Sep 2020 2:40 AM GMT
കേസിലെ പ്രധാന സാക്ഷിയെ സ്വാധീനിക്കാന്‍ അഭിഭാഷകന്‍ വഴി ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്റെ നീക്കം.

സ്വര്‍ണക്കടത്തു കേസ്: എന്‍ ഐ എ പിടിച്ചെടുത്ത ഡിജിറ്റല്‍ തെളിവുകള്‍ ലഭിക്കാന്‍ കസ്റ്റംസ് കോടതിയില്‍ അപേക്ഷ നല്‍കി

4 Sep 2020 3:11 PM GMT
സി -ഡാക്കിലെ പരിശോധന ഫലം കൈമാറാനാണ് കോടതിയില്‍ അപേക്ഷ നല്‍കിയത്. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്‌ന, സന്ദീപ് അടക്കമുള്ള പ്രതികളുടെ മൊബൈല്‍ ഫോണുകളും ലാപ്ടോപുകളും എന്‍ ഐ എ പിടിച്ചെടുത്തിരുന്നു. ഇതില്‍ നിന്ന് ലഭിച്ച പരിശോധനാ ഫലം ആവശ്യപ്പെട്ടാണ് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്

സ്വര്‍ണക്കടത്ത്: ലോക്കറിലെ സ്വര്‍ണത്തിന്റെയും പണത്തിന്റെയും ഉറവിടം സ്വപ്‌ന വെളിപ്പെടുത്തിയിരുന്നില്ലെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ; പ്രതികളുടെ റിമാന്റ് കോടതി നീട്ടി

26 Aug 2020 8:39 AM GMT
ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരന്ന പണത്തിനും സ്വര്‍ണത്തിനും താനും ഉത്തരവാദിയാണെന്ന് സ്വപ്‌നയുമായി ചേര്‍ന്ന് ബാങ്ക് ലോക്കര്‍ ആരംഭിച്ച ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാപാല്‍ സമ്മതിച്ചതായും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ നല്‍കിയ റിപോര്‍ടില്‍ വ്യക്തമാക്കി.സ്വപ്നയ്ക്ക് കമ്മീഷന്‍ നല്‍കിയിട്ടില്ലെന്ന് സെയിന്‍ വെഞ്ചേഴ്‌സ് ഡയറക്ടര്‍ പി വി വിനോദ് മൊഴി നല്‍കിയതായും എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു

മുക്കം മുലപ്പാല്‍ വിവാദം: മാതാവിനെ ശിക്ഷിച്ച് കോടതി; കോടതി പിരിയും വരെ തടവും 1000 രൂപ പിഴയും

21 Aug 2020 1:52 PM GMT
കോടതി പിരിയും വരെയും തടവും 1000 രൂപ പിഴയുമാണ് താമരശ്ശേരി സിജെഎം കോടതി വിധിച്ചത്. ജുവൈനല്‍ ആക്ട് പ്രകാരം ആണ് ശിക്ഷ.

വ​ഞ്ചി​യൂ​ർ സ​ബ് ട്ര​ഷ​റി ത​ട്ടി​പ്പ്: മുഖ്യപ്രതി ബിജുലാലിൻ്റെ ജാമ്യാപേക്ഷ തള്ളി

19 Aug 2020 9:45 AM GMT
പ്ര​തി​ക്ക് ജാ​മ്യം ന​ൽ​കി​യാ​ൽ തെ​ളി​വ് ന​ശി​പ്പി​ക്കാ​ൻ സാ​ധ്യ​ത​യെ​ന്ന സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​ന്‍റെ വാ​ദം അം​ഗീ​ക​രി​ച്ചാ​ണ് കോടതി ന​ട​പ​ടി.

നടിയെ ആക്രമിച്ച കേസ്: സാക്ഷി വിസ്താരത്തിനായി പി ടി തോമസ് എംഎല്‍എ കോടതിയില്‍

17 Aug 2020 6:47 AM GMT
കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിലാണ് പി ടി തോമസ് ഹാജരായത്. കേസിലെ നിര്‍ണായക സാക്ഷിയാണ് പി ടി തോമസ് എംഎല്‍എ.അക്രമത്തിനിരയായ നടി സംഭവത്തിനു ശേഷം നടന്‍ ലാലിന്റെ തൃക്കാക്കരയിലെ വീട്ടിലെത്തിയപ്പോള്‍ പി ടി തോമസ എംഎല്‍എയും അവിടെ എത്തുകയും വിഷയത്തില്‍ ഇടപെടുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പി ടി തോമസ് കേസില്‍ സാക്ഷിയായത്

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത്; സ്വപ്‌നയുടെയും സന്ദീപിന്റെയും കസ്റ്റഡി കാലാവധി ഇന്നവസാനിക്കും, കോടതിയില്‍ ഹാജരാക്കും

1 Aug 2020 2:04 AM GMT
കഴിഞ്ഞ ഏഴ് ദിവസമായി കസ്റ്റംസ് കസ്റ്റഡിയിലുള്ള ഇരുവരെയും രാവിലെ 11 ഓടെ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള കോടതിയില്‍ ഹാജരാക്കും. നേരത്തെ പത്ത് ദിവസം എന്‍ഐഎയും ഇരുവരെയും ചോദ്യം ചെയ്തിരുന്നു.

ആലപ്പുഴയില്‍ കൃഷ്ണ പിള്ള സ്മാരകം തകര്‍ത്ത സംഭവം: അഞ്ചു പ്രതികളെയും കോടതി വെറുതെ വിട്ടു

30 July 2020 6:48 AM GMT
വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന സമയത്ത് പേഴ്‌സണല്‍ സ്റ്റാഫിലുണ്ടായിരുന്ന ലതീഷായിരുന്നു കേസിലെ ഒന്നാം പ്രതി,സിപി എം പ്രവര്‍ത്തകരായിരുന്ന സാബു,ദീപു,രാജേഷ്, പ്രമോദ് എന്നിവരായിരുന്നു കേസിലെ മറ്റു പ്രതികള്‍.2013 ഒക്ടോബര്‍ 31 ന് പുലര്‍ച്ചെയായിരുന്നു കേസിനാസ്പദമായ മായ സംഭവം.സിപിഎമ്മിലെ വിഭാഗീയതയാണ് സ്മാരകം തകര്‍ക്കപ്പെട്ടതിന് പിന്നിലെന്നായിരുന്നു അന്ന് ഉയര്‍ന്ന് ആരോപണം.കൃഷ്ണ പിളള താമസിച്ചിരുന്ന വീടിന് തീയിയുകയും പ്രതിമ അടിച്ചു തകര്‍ക്കുകയുമായിരുന്നു.ആദ്യം ലോക്കല്‍ പോലിസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരുന്നു

സ്വര്‍ണക്കടത്ത്: സ്വപ്‌നയുടെയും സന്ദീപിന്റെയും എന്‍ ഐ എ കസ്റ്റഡി ഇന്ന് തീരും; ഇരുവരുടെയും കസ്റ്റഡി ആവശ്യപ്പെട്ട് കസ്റ്റംസ്

21 July 2020 4:31 AM GMT
ഇരുവരെയും കൊച്ചിയിലെ എന്‍ ഐ എ പ്രത്യേക കോടതിയില്‍ ഇന്ന് രാവിലെ 11 മണിയോടെ ഹാജരാക്കും.ഏഴു ദിവസമായിരുന്നു ഇരുവരെയും കോടതി എന്‍ ഐ എയുടെ കസ്റ്റഡിയില്‍ വിട്ടു നല്‍കിയിരുന്നത്. ഇതിനു ശേഷം കേസിലെ ഒന്നാം പ്രതിയായ പി എസ് സരിത്തിനെയും കോടതി എന്‍ ഐ എയുടെ കസ്റ്റഡിയില്‍ വിട്ടു നല്‍കിയിരുന്നു

പാലത്തായി പീഡനക്കേസ്: ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

14 July 2020 2:15 PM GMT
ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ്, ഇന്ത്യന്‍ ശിക്ഷാനിയമം എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കുറ്റപത്രം തയ്യാറാക്കിയത്.

ഷര്‍ജീല്‍ ഉസ്മാനിയെ കോടതിയില്‍ ഹാജരാക്കി; ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

9 July 2020 1:44 PM GMT
വിദ്യാര്‍ത്ഥി നേതാവും സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനുമായ ഷര്‍ജീല്‍ ഉസ്മാനിയെ ഇന്നലെയാണ് അഅ്‌സംഗഢിലെ സ്വവസതിക്കു മുമ്പില്‍വച്ച് മഫ്ത്തിയിലെത്തിയ അജ്ഞാത സംഘം കസ്റ്റഡിയിലെടുത്തത്

ഹിന്ദു ക്ഷേത്രനിര്‍മാണത്തിനെതിരായ ഹരജികള്‍ തള്ളി പാക് കോടതി

8 July 2020 3:16 PM GMT
വിഷയം രാജ്യത്തെ ഇസ്‌ലാമിക പ്രത്യയശാസ്ത്ര സമിതിയുടെ പരിഗണനയ്ക്കു വിടുകയും ചെയ്തു.

സിബിഎസ്ഇ പത്ത്, പ്ലസ്ടു ക്ലാസുകളിലെ പരീക്ഷകള്‍ റദ്ദാക്കി

25 Jun 2020 9:55 AM GMT
ജൂലൈ ഒന്നുമുതല്‍ 12 വരെ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് റദ്ദാക്കിയത്.

വിമാന വാഹിനി കപ്പലിലെ മോഷണം: പ്രതികളെ കൊച്ചിയില്‍ എത്തിച്ച് റിമാന്റു ചെയ്തു

11 Jun 2020 3:02 PM GMT
ബീഹാര്‍ സ്വദേശി സുമിത് കുമാര്‍ സിങ്(23), രാജസ്ഥാന്‍ സ്വദേശി ദയാറാം(22) എന്നിവരെയാണ് എന്‍ഐഎ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്.വീഡിയോ കോണ്‍ഫറന്‍സ് വഴിയാണു പ്രതികളെ കോടതി മുമ്പാകെ ഹാജരാക്കിയത്

അഞ്ചുടി ഇസ്ഹാഖ് വധം: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി

3 Jun 2020 1:12 PM GMT
തിരൂര്‍ അഡീഷണല്‍ ഡിസ്ട്രിക് ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജി ടി മധുസൂദനനാണ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്.

വീഡിയോ കോണ്‍ഫറന്‍സിങിലൂടെ പ്രതിയെ കോടതിയില്‍ ഹാജരാക്കി

28 May 2020 2:47 PM GMT
പുളിക്കീഴ് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയെയാണ് വീഡിയോ കോണ്‍ഫറന്‍സിങിലൂടെ തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കണ്ടു നടപടികള്‍ പൂര്‍ത്തിയാക്കി ജാമ്യം അനുവദിച്ചത്.

സൗദിയില്‍ കോടതി വിധി പകര്‍പ്പുകള്‍ ഓണ്‍ലൈന്‍ മുഖേന ലഭിക്കും

21 March 2020 2:36 PM GMT
പരീക്ഷണാര്‍ത്ഥം പദ്ദതി നടപ്പാക്കിയ ശേഷമാണ് പുതുതായി പദ്ദതി മറ്റു കോടതികളിലേക്കും വ്യാപിപ്പിക്കുന്നത്.

യുവ നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങള്‍ കോടതിയില്‍ ഹാജരാക്കിയ അഭിഭാഷകനെ വിസ്തരിച്ചു

11 March 2020 2:52 PM GMT
ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ്, പാസ്പോര്‍ട്ട്, തിരിച്ചറിയല്‍ കാര്‍ഡ്, മൊബൈല്‍ ഫോണ്‍ എന്നിവ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ അഭിഭാഷകന്‍ ഇ സി പൗലോസിനെയാണ് എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി മുമ്പാകെ പ്രതിഭാഗം വിസ്തരിച്ചത്

നടിയെ ആക്രമിച്ച കേസ്: നടി ഭാമയെ ഇന്ന് വിസ്തരിക്കും

6 March 2020 5:05 AM GMT
പ്രത്യേക കോടതിയില്‍ അടച്ചിട്ട മുറിയിലാണ് കേസിന്റെ വിസ്താരം നടക്കുന്നത്. മഞ്ജു വാര്യര്‍, ഗീതു മോഹന്‍ദാസ്, റിമി ടോമി എന്നിവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ സാക്ഷി പറഞ്ഞിരുന്നു.

ജസ്പ്രീതിന്റെ ആത്മഹത്യ: വിദ്യാര്‍ത്ഥി പ്രതിഷേധം ശക്തം; കോടതിയെ സമീപിക്കാനൊരുങ്ങി സഹോദരി

4 March 2020 5:56 AM GMT
കോളജ് പ്രിന്‍സിപ്പലിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ഓഫീസിനകത്ത് പൂട്ടിയിട്ടു. ജസ്പ്രീത് സിംഗ് വിഷയത്തില്‍ പ്രിന്‍സിപ്പല്‍ പക്ഷപാതപരമായി പെരുമാറി എന്ന് ആരോപിച്ചാണ് പ്രവര്‍ത്തകരുടെ പ്രതിഷേധം. പിന്നാലെ എസ്എഫ്‌ഐ പ്രവര്‍ത്തകരും പ്രതിഷേധവുമായി എത്തി.

പെരിയ ഇരട്ടക്കൊലപാതകം:ക്രൈംബ്രാഞ്ച് കേസ് ഡയറി കൈമാറിയില്ലെന്ന് സിബി ഐ

2 March 2020 6:25 AM GMT
കേസ് ഏറ്റെുക്കണമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടെങ്കിലും സിബി ഐയുടെ കേസ് അന്വേഷണം മുന്നോട്ടു പോകുന്നില്ലെന്ന് ചൂണ്ടികാട്ടി കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കള്‍ എറണാകുളം സിജെഎം കോടതിയെ സമീപിച്ചിരുന്നു.ഇതിനു മറുപടിയായി സിബി ഐ സമര്‍പിച്ച റിപോര്‍ടിലാണ് കേസ് രേഖകള്‍ ക്രൈംബ്രാഞ്ച് കൈമാറിയില്ലെന്ന് വ്യക്തമാക്കിയത്.

തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് പൗരത്വത്തിന് തെളിവ്: കോടതി

15 Feb 2020 1:23 PM GMT
അനധികൃതമായി ഇന്ത്യയില്‍ താമസിക്കുന്ന ബംഗ്ലാദേശി പൗരന്മാരാണെന്ന സംശയത്തെത്തുടര്‍ന്ന് 2017ല്‍ അറസ്റ്റിലായ മന്‍ഖുര്‍ഡ് ദമ്പതികളെ കുറ്റവിമുക്തരാക്കികൊണ്ടാണ് കോടതിയുടെ സുപ്രധാന വിധി.

കൊലയാളി പരാമർശം; കേ​ന്ദ്ര​മ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദി​നെ​തി​രെ കോടതി കേ​സെ​ടു​ത്തു

15 Feb 2020 8:15 AM GMT
ശ​ശി ത​രൂ​ർ എം​പി​ നൽകിയ ​മാനനഷ്ടക്കേസിന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം സി​ജെഎം കോ​ട​തി​യാ​ണു കേ​ന്ദ്ര​മ​ന്ത്രി​ക്കെ​തി​രേ കേ​സെ​ടു​ത്ത​ത്.

15 ലക്ഷം നല്‍കാമെന്ന് പറഞ്ഞ് വഞ്ചിച്ചു; മോദിക്കും അമിത് ഷായ്ക്കും എതിരേ വഞ്ചനാക്കുറ്റത്തിന് കേസ്

3 Feb 2020 5:39 PM GMT
ജാര്‍ഖണ്ഡ് ഹൈക്കോടതിയിലെ അഭിഭാഷകന്‍ എച്ച് കെ സിംഗാണ് മൂവരും ജനത്തെ വഞ്ചിച്ചുവെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പരാതി നല്‍കിയത്. പരാതി പരിഗണിച്ച ഹൈക്കോടതി വാദം കേള്‍ക്കുന്നതിനായി മാര്‍ച്ച് രണ്ടിലേക്ക് മാറ്റി.

നെടുങ്കണ്ടം കസ്റ്റഡി മരണം: സിബി ഐ എഫ് ഐ ആര്‍ സമര്‍പ്പിച്ചു

27 Jan 2020 5:07 PM GMT
നെടുങ്കണ്ടം സ്വദേശി രാജ് കുമാര്‍ പീരുമേട് സബ് ജയിലില്‍ റിമാന്റില്‍ കഴിയവെ മരിച്ച സംഭവത്തിലാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്.കേസില്‍ സസ്പെന്‍ഷനില്‍ കഴിയുന്ന നെടുങ്കണ്ടം സ്റ്റേഷനിലെ എസ്‌ഐ കെ എ സാബു (46), അസിസ്റ്റന്റെ സബ് ഇന്‍സ്പെക്ടര്‍ സി ബി റെജിമോന്‍ (48), സിവില്‍ പോലിസ് ഓഫീസര്‍മാരായ എസ് നിയാസ് (33), സജീവ് ആന്റണി (42), ഹോം ഗാര്‍ഡ് കെ എം ജയിംസ് (52), ജിതിന്‍ കെ ജോര്‍ജ് (31), അസിസ്റ്റന്റ് സബ് ഇന്‍സ്പക്ടര്‍ റോയ് പി വര്‍ഗീസ് (54) എന്നിവര്‍ക്കെതിരെയാണ് സിബിഐ തിരുവനന്തപുരം യൂനിറ്റ് എഫ്ഐആര്‍ നല്‍കിയിരിക്കുന്നത്.

ഭരണഘടനയും വിചാരധാരയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ കോടതി നിലപാട് നിര്‍ണായകം: ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍

23 Jan 2020 9:56 AM GMT
പൗരത്വ ഭേദഗതി നിയമത്തിനെതിരേ ജനങ്ങള്‍ ഭരണഘടന ഉയര്‍ത്തിപ്പിടിച്ചും ദേശീയ പതാകയേന്തിയും രാജ്യത്തിന്റെ തെരുവുകള്‍ മുഴുവന്‍ പ്രക്ഷുബ്ധമാക്കുമ്പോള്‍ ഭരണഘടനയനുസരിച്ച് വിധി പുറപ്പെടുവിക്കാന്‍ സുപ്രിം കോടതി ധൃതിപ്പെടേണ്ടതിനു പകരം ഭരണകൂടത്തോട് ചേര്‍ന്നു കൊണ്ടുള്ള മെല്ലപ്പോക്ക് നിലപാടാണ് സ്വീകരിച്ചു കാണുന്നത്.

ചന്ദ്രശേഖര്‍ ആസാദിന്റെ ജാമ്യ ഹരജി ഡല്‍ഹി തീസ്ഹസാരി കോടതി ഇന്ന് വീണ്ടും പരിഗണിക്കും

15 Jan 2020 1:02 AM GMT
ആസാദിനെതിരെയുള്ള എല്ലാ കേസുകളുടെയും വിവരങ്ങള്‍ ഇന്ന് ഹാജരാക്കാനും നിര്‍ദ്ദേശമുണ്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ജുമാമസ്ജിദിന് മുന്നിലെ പ്രതിഷേധത്തിനിടെയാണ് ചന്ദ്രശേഖര്‍ ആസാദിനെ പോലിസ് അറസ്റ്റ് ചെയ്തത്.

പോലിസിലെ രഹസ്യവിവരങ്ങൾ ഊരാളുങ്കൽ സൊസൈറ്റിക്ക് നൽകില്ലെന്ന് സർക്കാർ

14 Jan 2020 12:15 PM GMT
സോഫ്റ്റ് വെയര്‍ വികസനത്തിന് മാത്രമാണ് ഊരാളുങ്കലിന് കരാര്‍ നല്‍കിയതെന്നും ഇക്കാര്യത്തില്‍ പോലിസ് മേധാവി പുറപ്പെടുവിച്ച ഉത്തരവിലെ അക്ഷരപ്പിശക് മൂലമാണ് ആശയക്കുഴപ്പം ഉണ്ടായതെന്നും ഉത്തരവ് പുതുക്കി ഇറക്കിയെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

നടിയെ ആക്രമിച്ച കേസ്: പ്രതിപട്ടികയില്‍ നിന്നൊഴിവാക്കണമെന്ന ദിലീപിന്റെ ഹരജി കോടതി തള്ളി

4 Jan 2020 5:53 AM GMT
പ്രഥമ ദൃഷ്ട്യാ ഹരജി അനുവദിക്കാനുള്ള കാര്യങ്ങള്‍ കാണുന്നില്ലെന്ന് വ്യക്തമാക്കിയാണ് ദിലീപിന്റെ വിടുതല്‍ ഹരജി തള്ളിയിരിക്കുന്നത്.തനിക്കെതിരെ പ്രോസിക്യൂഷന്‍ ചുമത്തിയിരിക്കുന്ന നിരത്തിയിരിക്കുന്ന തെളിവുകള്‍ വിചാരണയിലേക്ക് പോകുന്നതിന് പര്യാപ്തമല്ലെന്നായിരുന്നു ദിലീപ് ഉയര്‍ത്തിയിരുന്ന പ്രധാന വാദം.കേസുമായി ബന്ധപ്പെട്ട് ദിലീപ് നേരത്തെ ഹൈക്കോടതിയില്‍ അടക്കം നല്‍കിയ ഹരജികളില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്ന അതേ വാദഗതികള്‍ തന്നെയാണ് വിടുതല്‍ ഹരജിയിലും ഉന്നയിച്ചിരിക്കുന്നത്. ദിലീപിന്റെ വിടുതല്‍ ഹരജി തള്ളി സാഹചര്യത്തില്‍ കുറ്റം ചുമത്തല്‍ അടക്കമുള്ള നടപടികളിലേക്ക്് ഉടന്‍ തന്നെ വിചാരണ കോടതി കടക്കും

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസ്: പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹരജി നല്‍കി

31 Dec 2019 9:56 AM GMT
കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. കൊച്ചിയിലെ വിചാരണ കോടതിയിലാണ് ദിലീപ് ഹരജി നല്‍കിയത്.ദിലീപ് ഇന്ന് കോടതയില്‍ ഹാജരരായില്ല. അഭിഭാഷകനാണ് ദിലീപിനു വേണ്ടി വിടുതല്‍ ഹരജി നല്‍കിയത്.തനിക്ക് ഈ കുറ്റകൃത്യത്തില്‍ പങ്കില്ലെന്നും തന്നെ പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കണമെന്നുമാണ് ദിലീപ് ഹരജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്

ഹര്‍ത്താലില്‍ ജാമ്യമില്ല വകുപ്പില്‍ അറസ്റ്റ്: പോലിസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം

18 Dec 2019 11:09 AM GMT
പരപ്പനങ്ങാടി ചിറമംഗലം പടിഞ്ഞാറ് താമസിക്കുന്ന എസ്ഡിപിഐ പ്രവര്‍ത്തകന്‍ മുഹമ്മദ് അഷ്‌റഫിനെ ഹാജരാക്കിയപ്പോഴാണ് പോലിസ് നടപടിക്കെതിരേ പരപ്പനങ്ങാടി മജിസ്‌ട്രേറ്റ് താക്കീത് നല്‍കിയത്.

വരാപ്പുഴ കസ്റ്റഡി മരണം: എസ് ഐ അടക്കം ഒമ്പത് പേരെ പ്രതിചേര്‍ത്ത് ക്രൈംബ്രാഞ്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു

16 Dec 2019 4:30 PM GMT
പറവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ്(ആര്‍ടിഎഫ്) ഉദ്യോഗസ്ഥരായ പി പി സന്തോഷ്‌കുമാര്‍, ജിതിന്‍ രാജ്, എം എസ് സുമേഷ്, എസ ്‌ഐ ജി എസ് ദീപക്ക്, ഇന്‍സ്‌പെക്ടര്‍ ക്രിസ്പിന്‍ സാം എഎസ്‌ഐമാരായ സി എന്‍ ജയാനന്ദന്‍, സന്തോഷ് ബേബി, കോണ്‍സ്റ്റബിള്‍മാരായ പി ആര്‍ ശ്രീരാജ്, ഇ ബി സുനില്‍കുമാര്‍ എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം ആദ്യത്തെ നാലു പേര്‍ക്കെതിരെയാണു കൊലക്കുറ്റം ചുമത്തിയിട്ടുള്ളത്. അന്യായമായ തടങ്കല്‍, കൃത്യനിര്‍വഹണത്തിലുള്ള വീഴ്ച എന്നിവ കേരള പൊലീസ് ആക്ട് പ്രകാരം 9 പേര്‍ക്കെതിരെയും ചുമത്തിയിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങള്‍ ദിലീപിന് ബുധനാഴ്ച പരിശോധിക്കാമെന്ന് കോടതി

11 Dec 2019 7:32 AM GMT
മൂന്നു വിദഗ്ദരുടെ സഹായത്താല്‍ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ അനുവദിക്കണമെന്നായിരുന്നു ദീലിപ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇത് കോടതി തള്ളിക്കളഞ്ഞു. സുപ്രിം കോടതിയുടെ ഉത്തരവ് പ്രകാരം ഒരു ഐടി ഒരു വിദഗ്ദനെ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പരിശോധിക്കാമെന്ന് കോടതി വ്യക്തമാക്കി.ബുധനാഴ്ച കോടതി സമയത്തിനു ശേഷം ദൃശ്യങ്ങള്‍ പരിശോധിക്കാനാണ് അനുവദിച്ചിരിക്കുന്നത്
Share it