Latest News

ബീഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം; ആധാര്‍, വോട്ടര്‍ ഐഡി തുടങ്ങിയവ പരിഗണിക്കണമെന്ന് കോടതി, വഴങ്ങി തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബീഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം; ആധാര്‍, വോട്ടര്‍ ഐഡി തുടങ്ങിയവ പരിഗണിക്കണമെന്ന് കോടതി, വഴങ്ങി തിരഞ്ഞെടുപ്പ് കമ്മീഷന്‍
X

ന്യൂഡല്‍ഹി: വോട്ടര്‍മാരുടെ ഐഡന്റിറ്റി പുനപ്പരിശോധിക്കുന്നതിന് ആധാര്‍, വോട്ടര്‍ ഐഡി, റേഷന്‍ കാര്‍ഡ് എന്നിവ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിക്കണമെന്ന് സുപ്രിംകോടതി. 2025 ലെ ബീഹാര്‍ തിരഞ്ഞെടുപ്പിന് മുമ്പ് ഈ പ്രക്രിയ പ്രഖ്യാപിച്ചത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ച കോടതിയോട് ആധാര്‍ രേഖയായി പരിഗണിക്കാമെന്ന് തിരഞ്ഞടുപ്പ് കമ്മീഷന്‍ അറിയിച്ചു. വോട്ടര്‍ പട്ടികയില്‍ അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് അക്കാര്യം കോടതിയെ അറിയിക്കുമെന്ന് വ്യക്തമാക്കി.

2003ന് ശേഷം രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരെ മാത്രം ആധാര്‍ പോലുള്ള പൊതുവായ സര്‍ക്കാര്‍ ഐഡികള്‍ ഉപയോഗിക്കാതെ തന്നെ വീണ്ടും പരിശോധിക്കാന്‍ നിര്‍ബന്ധിക്കുന്നതിലെ ഏകപക്ഷീയവും വിവേചനപരവുമായ രീതിയെ കോടതി രൂക്ഷമായി വിമര്‍ശിച്ചു.

അതേസമയം . പൗരന്മാരല്ലാത്തവര്‍ വോട്ടര്‍പട്ടികയില്‍ ഉണ്ടാകാന്‍ പാടില്ലെന്നത് ശരിയാണെന്നു പറഞ്ഞ കോടതി വോട്ടര്‍ പട്ടികയിലെ പരിഷ്‌കരണം തുടരാമെന്നും കോടതി വ്യക്തമാക്കി. തിരഞ്ഞെടുപ്പിന് കുറഞ്ഞ ദിസങ്ങള്‍ ബാക്കിനില്‍ക്കെയാണോ ആ തീയതി നിങ്ങള്‍ക്ക് നിശ്ചയിക്കാന്‍ കഴിഞ്ഞതെന്നും കോടതി ചോദിച്ചു.തുടര്‍വാദം കേള്‍ക്കുന്നത് കോടതി ജൂലൈ 21ലേക്ക് മാറ്റി.

Next Story

RELATED STORIES

Share it