Latest News

ആദിശേഖര്‍ വധക്കേസ് പ്രതി കുറ്റക്കാരനെന്ന് കോടതി

ആദിശേഖര്‍ വധക്കേസ് പ്രതി കുറ്റക്കാരനെന്ന് കോടതി
X

തിരുവനന്തപുരം: കാട്ടാക്കടയിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി പ്രിയരഞ്ജന്‍ കുറ്റക്കാരനെന്ന് കോടതി. അല്‍പസമയത്തിനകം വിധി വരുമെന്നാണ് വിവരം. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് വിധി പറയുക.

പൂവച്ചല്‍ സ്വദേശികളായ അരുണ്‍കുമാറിന്റെയും ദീപയുടെയും മകനായ ആദിശേഖര്‍ (15)നെയാണ് പ്രതിയായ പ്രിയരഞ്ജന്‍ കാറിടിച്ച് കൊലപ്പെടുത്തിയത്. 2023 ആഗസ്റ്റ് 30ന് വൈകിട്ടാണ് വീടിന് സമീപത്തെ റോഡിലാണ് സംഭവം. പുളിങ്കോട് ക്ഷേത്രമതിലില്‍ മൂത്രമൊഴിച്ചത് കുട്ടി ചോദ്യംചെയ്തതിലുള്ള വൈരാഗ്യമാണ് കാരണം.

Next Story

RELATED STORIES

Share it