Latest News

രണ്ടു കോടിയുടെ കൈക്കൂലിക്കേസ്; മുന്‍കൂര്‍ ജാമ്യം തേടി ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍കുമാര്‍ കോടതിയില്‍

രണ്ടു കോടിയുടെ കൈക്കൂലിക്കേസ്; മുന്‍കൂര്‍ ജാമ്യം തേടി ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍കുമാര്‍ കോടതിയില്‍
X

കൊച്ചി: രണ്ടു കോടിയുടെ കൈക്കൂലിക്കേസില്‍ പ്രതിയായ ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍കുമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഹൈക്കോടതിയിലാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. തന്നെ പ്രതി ചേര്‍ത്തത് ദുരുദ്ദേശത്തോടെയാണെന്നും കേസ് കെട്ടിചമച്ചതാണെന്നുമാണ് ജാമ്യാപേക്ഷയില്‍ പറഞ്ഞിരിക്കുന്നത്. ഇന്നുച്ചക്കു ശേഷം ഹരജി പരിഗണിക്കാനാണ് സാധ്യത.

അതേസമയം, കൈക്കൂലി കേസില്‍ പ്രതികള്‍ വിജിലന്‍സ് ഓഫീസില്‍ ഹാജരായി. കേസിലെ നാലാം പ്രതി രഞ്ജിത്ത് വാര്യര്‍,രണ്ടാംപ്രതി വില്‍സണ്‍, മൂന്നാംപ്രതി മുകേഷ് എന്നിവരാണ് ഹാജരായത്.കോടതി നിര്‍ദേശപ്രകാരമാണ് ചോദ്യം ചെയ്യലിന് ഹാജരായി.

നാലാം പ്രതി രഞ്ജിത്ത് വാര്യര്‍,രണ്ടാംപ്രതി വില്‍സണ്‍, മൂന്നാംപ്രതി മുകേഷ് എന്നിവര്‍ക്ക് ഇന്നലെയാണ് ജാമ്യം ലഭിച്ചത്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ്അറസ്റ്റിലായ ഉപാധികളോടെയാണ് ജാമ്യം. പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം കോടതി തളളുകയായിരുന്നു.

Next Story

RELATED STORIES

Share it