Latest News

വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ പരാമര്‍ശം; പോസ്റ്റ് നീക്കം ചെയ്തില്ലെങ്കില്‍ കേസെടുക്കും; രാഷ്ട്രീയ നിരൂപകന്‍ അഭിജിത് അയ്യര്‍ മിത്രയ്ക്ക് കോടതിയുടെ മുന്നറിയിപ്പ്

വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ പരാമര്‍ശം; പോസ്റ്റ് നീക്കം ചെയ്തില്ലെങ്കില്‍ കേസെടുക്കും; രാഷ്ട്രീയ നിരൂപകന്‍ അഭിജിത് അയ്യര്‍ മിത്രയ്ക്ക് കോടതിയുടെ മുന്നറിയിപ്പ്
X

ന്യൂഡല്‍ഹി: ന്യൂസ് ലോണ്‍ട്രി എക്‌സിക്യൂട്ടീവ് എഡിറ്റര്‍ മനീഷ പാണ്ഡെക്കും വനിതാ പത്രപ്രവര്‍ത്തകര്‍ക്കെതിരെയും നടത്തിയ അപകീര്‍ത്തികരമായ പോസ്റ്റുകള്‍ പിന്‍വലിച്ചില്ലെങ്കില്‍ രാഷ്ട്രീയ നിരൂപകന്‍ അഭിജിത് അയ്യര്‍ മിത്രയ്‌ക്കെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കി ഡല്‍ഹി ഹൈക്കോടതി. വരുന്ന അഞ്ചു മണിക്കൂറിനുള്ളില്‍ പോസ്റ്റ് നീക്കം ചെയ്യണമെന്നാണ് നിര്‍ദേശം.

2025 ഫെബ്രുവരി മുതല്‍ മെയ് വരെ അഭിജിത് അയ്യര്‍-മിത്രയുടേതായി വന്ന പോസ്റ്റുകള്‍ 'ഒരു പരിഷ്‌കൃത സമൂഹത്തിലും അനുവദനീയമല്ല' എന്ന് കോടതി പറഞ്ഞു. നിശ്ചിത സമയത്തിനുള്ളില്‍ ട്വീറ്റുകള്‍ നീക്കം ചെയ്യുമെന്ന് മിസ്റ്റര്‍ അയ്യര്‍ മിത്രയുടെ അഭിഭാഷകന്‍ ഉറപ്പുനല്‍കിയതിനെത്തുടര്‍ന്ന് കോടതി തുടര്‍ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

മാധ്യമപ്രവര്‍ത്തകര്‍ സമര്‍പ്പിച്ച സിവില്‍ മാനനഷ്ടക്കേസ് പരിഗണിക്കുന്നതിനിടെയാണ് സിംഗിള്‍ ജഡ്ജി ബെഞ്ച് ഈ നിരീക്ഷണങ്ങള്‍ നടത്തിയത്. പരാതിക്കാര്‍.

മാധ്യമപ്രവര്‍ത്തകരെ 'വേശ്യകള്‍' എന്നും ന്യൂസ് ലോണ്‍ട്രിയെ 'വേശ്യാലയം' എന്നും പറഞ്ഞുകൊണ്ട് സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവച്ചതാണ് അയ്യര്‍മിത്രക്കെതിരേയുള്ള പരാതി.'പശ്ചാത്തലം എന്തുതന്നെയായാലും, സ്ത്രീകള്‍ക്കെതിരായ ഇത്തരം ഭാഷകള്‍ സമൂഹത്തില്‍ അനുവദനീയമാണോ?' എന്ന് കോടതി ചോദിച്ചു. ഒരുപക്ഷേ ഒരു ഭരണഘടനാ കോടതി എന്ന നിലയില്‍, പ്രതിക്കെതിരെ സ്വമേധയാ ക്രിമിനല്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കസ്റ്റഡിയിലെടുക്കാന്‍ നിര്‍ദേശം നല്‍കാം എന്നു പറഞ്ഞ കോടതി, നിങ്ങള്‍ എന്തുകൊണ്ടാണ് പോസറ്റ് നീക്കം ചെയ്യാത്തത് എന്നും ചോദിച്ചു.

നേരത്തെ നോട്ടിസുകള്‍ നല്‍കിയിട്ടും വാദം കേള്‍ക്കുന്ന സമയമായപ്പോഴേക്കും കുറ്റകരമായ ഉള്ളടക്കം നീക്കം ചെയ്യാത്തതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു. അതേസമയം, കുറ്റകരമായ പോസ്റ്റുകള്‍ നീക്കം ചെയ്യുമെന്ന് അയ്യര്‍-മിത്രയുടെ അഭിഭാഷകനായ ജയ് ആനന്ദ് ദേഹാദ്രായി അറിയിച്ചു.

Next Story

RELATED STORIES

Share it