Top

You Searched For "against "

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്: പ്രതികളായ നാലുപേരെ സിപിഎം പുറത്താക്കി; ജില്ലാ കമ്മിറ്റി അംഗങ്ങളെ തരംതാഴ്ത്തി

26 July 2021 3:45 PM GMT
പ്രതികളും ലോക്കല്‍ കമ്മിറ്റി അംഗങ്ങളുമായ ബിജു കരീം, സുനില്‍കുമാര്‍, ബ്രാഞ്ച് കമ്മിറ്റി അംഗം ജില്‍സണ്‍, ഭരണസമിതി പ്രസിഡന്റ് കെ കെ ദിവാകരന്‍ എന്നിവരെയാണ് പുറത്താക്കിയത്. രണ്ടുദിവസമായി നടന്ന ജില്ലാ സെക്രട്ടേറിയറ്റിനും തുടര്‍ന്ന് നടന്ന ജില്ലാ കമ്മിറ്റി യോഗത്തിനും ശേഷമാണ് അച്ചടക്ക നടപടി സംബന്ധിച്ച് തീരുമാനമുണ്ടായത്.

മന്ത്രി എ കെ ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

22 July 2021 9:02 AM GMT
മന്ത്രിയുടെ കോലത്തില്‍ കരിഓയില്‍ ഒഴിച്ചു പ്രതിഷേധിച്ചു. മന്ത്രിയെ ഉടന്‍ പുറത്താക്കണമെന്നും ആദ്യ പിണറായി മന്ത്രിസഭയില്‍ നിന്ന് ശശീന്ദ്രന്‍ രാജി വയ്ക്കാനിടയായ കേസില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു

എ കെ ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കണം: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

20 July 2021 9:21 AM GMT
ഭണഘടനാപരമായ പദവിയില്‍ ഇരിക്കുന്ന മന്ത്രിക്കെതിരെ യുവതിയും പിതാവും ഗുരുതരമായ പരാതിയാണ് ഉന്നയിച്ചിരിക്കുന്നത്. കേസ് ഒത്തുതീര്‍പ്പാക്കാന്‍ വിളിച്ച മന്ത്രി ശശീന്ദ്രന്‍ സംസാരിച്ചത് താക്കീതിന്റെ സ്വരത്തിലെണെന്നാണ് പരാതിക്കാരി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരിക്കുന്നത്.

ശൗചാലയങ്ങള്‍ക്ക് അയ്യങ്കാളി നാമകരണം; ജാതീയ യുക്തിയില്‍നിന്ന് സര്‍ക്കാര്‍ പിന്‍മാറണം- ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

14 July 2021 6:21 PM GMT
തിരുവനന്തപുരം: ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍ യാത്രക്കാര്‍ക്ക് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ സംവിധാനിക്കുന്ന പൊതുശൗചാലയങ്ങള്‍ക്ക് മഹാത്മാ അയ്യങ്ക...

പാലാരിവട്ടം പാലം അഴിമതി: പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജിന്റെ പങ്ക് നിര്‍ണായകമെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍

12 July 2021 3:28 PM GMT
അഴിമതി നിരോധന നിയമപ്രകാരം മുന്‍കൂര്‍ അനുമതി വാങ്ങാതെ തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സൂരജ് ഹൈക്കോടതിയെ സമീപിച്ചത്. അനുമതിയില്ലാതെ തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് നിലനില്‍ക്കുകിയില്ലെന്നു റദ്ദാക്കണമെന്നുമാണ് സൂരജ് ആവശ്യപ്പെട്ടത്. അതേ സമയം നടപടി ക്രമങ്ങള്‍ പാലിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നു കേസ് നിലനില്‍ക്കുമെന്നും വിജിലന്‍സ് വ്യക്തമാക്കി

കൊവിഡിനെതിരെ നടേശന്‍ വരച്ചുകൊണ്ടേയിരിക്കുന്നു

5 July 2021 10:13 AM GMT
കൊറോണ വൈറസ് തന്റെ എല്ലാമായ അമ്മയുടെ ജീവന്‍ കവര്‍ന്നതോടെയാണ് ആ നിയോഗം സ്വയം സ്വീകരിച്ചത്. എണ്‍പതുകാരിയായ നടേശന്റെ അമ്മ കൊവിഡ് ബാധിച്ച് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെയാണ് ലോകത്തോട് യാത്ര പറഞ്ഞത്. കലാകാരനും ചുവരെഴുത്തുകാരനുമായ നടേശന്‍ അതോടെ തീരുമാനം എടുത്തു.ചുവരെഴുത്തിലൂടെ കൊറോണയ്‌ക്കെതിരെ പ്രതിരോധം തീര്‍ക്കുക

'ലഹരിയല്ല ജീവിതം' ; മയക്ക് മരുന്നുപയോഗത്തിനെതിരെ സന്ദേശഗാനവുമായി എറണാകുളം ആരോഗ്യവകുപ്പ്

26 Jun 2021 6:27 AM GMT
ലഹരി വസ്തുക്കള്‍ വ്യക്തികളിലും സമൂഹത്തിലും ഉണ്ടാക്കുന്ന വിപത്തിനെതിരെ സമൂഹത്തെ ഉണര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്.

വത്തിക്കാന്‍ കോടതിയുടെ വിധി സത്യമെന്ന് വിശ്വസിക്കുന്നില്ല;പുറത്താക്കിയത് തന്റെ വാദം കേള്‍ക്കാതെ: സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍

14 Jun 2021 7:32 AM GMT
വത്തിക്കാന്‍ കോടതിയില്‍ തന്റെ ഭാഗം വാദിക്കുന്നതിനായി അഭിഭാഷകനെ നിയോഗിച്ചിരുന്നു.എന്നാല്‍ അദ്ദേഹത്തിനെ വത്തിക്കാന്‍ സഭാ കോടതിയുടെ നടപടിയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നും സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ വ്യക്തമാക്കി.

വിവാദ മരം മുറി ഉത്തരവ് : മുഖ്യമന്ത്രിയും റവന്യുമന്ത്രിയും സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് ജെഎസ്എസ്

12 Jun 2021 11:34 AM GMT
തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കര്‍ഷകരെ സഹായിക്കാന്‍ എന്ന വ്യാജേന എല്‍ഡിഎഫ് നേതൃത്വം എടുത്ത രാഷ്ട്രീയ തീരുമാനം ഏതാനും ഉദ്യോഗസ്ഥരെ ബലിയാടാക്കി അവസാനിപ്പിക്കാനുള്ള ഗൂഢാലോചനയാണ് ഇപ്പോള്‍ അണിയറയില്‍ നടക്കുന്നതെന്നും രാജന്‍ ബാബു പറഞ്ഞു

വിദേശത്ത് നേഴ്‌സിംഗ് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്ത്

2 Jun 2021 4:12 AM GMT
എറണാകുളം കലൂരില്‍ പ്രവര്‍ത്തിച്ചിരുന്ന ടേക്ക് ഓഫ് എച്ച് ആര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനെതിരെയാണ് കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.സ്ഥാപനത്തിന്റെ നടത്തിപ്പുകാരായ ഫിറോസ് ഖാന്‍,അബ്ദുള്‍ സത്താര്‍ എന്നിവരെ കഴിഞ്ഞ ദിവസം പോലിസ് അറസ്റ്റു ചെയ്തിരുന്നു. വിദേശത്ത് നേഴ്‌സിംഗ് ജോലി നല്‍കാമെന്ന് പറഞ്ഞാണ് ഇവര്‍ ഉദ്യോഗാര്‍ഥികളെ കബളിപ്പിച്ച് പണം തട്ടിയത്.

കൊവിഡ് പ്രതിരോധ സാമഗ്രികള്‍ക്ക് അമിത വില; എറണാകുളത്ത് 20 മെഡിക്കല്‍ ഷോപ്പുകള്‍ക്കെതിരെ കേസ്

28 May 2021 10:38 AM GMT
കോതമംഗലം, പറവൂര്‍, അങ്കമാലി, പറവൂര്‍, മുവാറ്റുപുഴ, ഊന്നുകല്‍, കല്ലൂര്‍ക്കാട്, പോത്താനിക്കാട്, പെരുമ്പാവൂര്‍, കൂത്താട്ടുകുളം, പുത്തന്‍കുരിശ്,ഞാറക്കല്‍ പ്രദേശങ്ങളിലെ മെഡിക്കല്‍ ഷോപ്പുകളിലാണ് അമിതവില ഈടാക്കിയത്.

നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വി: യുഡിഎഫിന് ബാധ്യതയായത് നേതൃ'ശൂന്യത' യെന്ന് കത്തോലിക്ക സഭ മുഖപത്രം

6 May 2021 10:56 AM GMT
നേതൃശേഷി എല്‍ഡിഎഫിനെ തുടര്‍ഭരണത്തിനൊരുക്കി.അധികാരത്തോടുള്ള ആര്‍ത്തിയാല്‍ രാഷ്ട്രീയ മര്യാദ മറന്ന് മറുകണ്ടം ചാടിയവരെ ജനം തിരഞ്ഞുപിടിച്ച് ശിക്ഷിക്കുന്നതിന് കേരളം ഇക്കുറി സാക്ഷിയായി കോണ്‍ഗ്രസിന് സംഘടനാ തിരഞ്ഞെടുപ്പ് നടത്താനുള്ള ആത്മധൈര്യമില്ലാത്തതിനാല്‍ വീതം വെയ്പ് രാഷ്ട്രീയത്തിലാണ് അവരുടെ വിശ്വാസവും, ആശ്വാസവും. നേതൃമാറ്റത്തിലൂടെ യുഡിഎഫ് നേതൃശേഷി വീണ്ടെടുക്കണം

വൈഗയുടെ കൊലപാതകം: പ്രതി സനുമോഹനെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് മഹാരാഷ്ട്ര പോലിസുമായി ചേര്‍ന്ന് അന്വേഷിക്കുമെന്ന് കൊച്ചി സിറ്റി പോലിസ്

25 April 2021 2:08 PM GMT
2017 ലാണ് സനുമോഹനെതിരെ മഹാരാഷ്ട്രയില്‍ സാമ്പത്തിക തട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്തത്.പിന്നീട് ഇയാള്‍ ഒളിവില്‍ പോയിരുന്നതിനാല്‍ അന്വേഷണം പൂര്‍ത്തീകരിച്ചിരുന്നില്ലെന്ന് കൊച്ചി സിറ്റി പോലിസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഐശ്വര്യ ഡോഗ്രെ.മകള്‍ വൈഗയ കൊലപ്പെടുത്തിയ ശേഷം സനുമോഹന്‍ സഞ്ചരിച്ച വഴികളിലൂടെയും ഒളിവില്‍ കഴഞ്ഞ ഇതരസംസ്ഥാനങ്ങളിലെ വിവിധ സ്ഥലങ്ങളിലും സനുമോഹനെയുമായി അന്വേഷണം സംഘം തെളിവെടുപ്പ് തുടരുന്നു.

കൊവിഡ് വ്യാപനം: എറണാകുളം ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍ക്കെതിരെ കോണ്‍ഗ്രസ്; കൊവിഡ് രോഗികള്‍ക്ക് ബെഡ് മാറ്റിവെയ്ക്കുന്നില്ലെന്ന് വിമര്‍ശനം

22 April 2021 1:03 PM GMT
ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ ഇരുപത്തിയഞ്ച് ശതമാനം ബെഡുകള്‍ കൊവിഡ് രോഗികള്‍ക്കായി മാറ്റി വെക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ഡി സി സി പ്രസിഡന്റ് ടി ജെ വിനോദ് എം എല്‍ എ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

ഓണ്‍ലൈന്‍ റമ്മികളി : സര്‍ക്കാര്‍ വിജ്ഞാപനം സ്‌റ്റേ ചെയ്യണമെന്ന ആവശ്യം കോടതി തള്ളി

8 April 2021 11:07 AM GMT
ഓണ്‍ലൈന്‍ റമ്മി കളി സംഘടപ്പിക്കുന്ന കമ്പനികളാണ് ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.ഹരജിയില്‍ വിശദമായ മറുപടി സമര്‍പ്പിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു

ചവറയില്‍ വോട്ടര്‍മാര്‍ക്ക് മദ്യം വിതരണം ചെയ്തു; എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരേ പരാതിയുമായി യുഡിഎഫ് (വീഡിയോ)

4 April 2021 10:43 AM GMT
വീഡിയോ തെളിവുകള്‍ അടക്കം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ബാറില്‍നിന്ന് ടോക്കണ്‍ വഴിയാണ് മദ്യവിതരണം നടന്നതെന്നും പരാതിയില്‍ പറയുന്നു. എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായ സുജിത് വിജയന്‍ സ്വന്തം ബാറില്‍നിന്ന് വോട്ടര്‍മാര്‍ക്ക് മദ്യം ഒഴുക്കുകയാണെന്നാരോപിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി ഷിബു ബേബി ജോണ്‍ വീഡിയോ പുറത്തുവിട്ടത്.

ട്വന്റി ട്വന്റി പിണറായി വിജയന്റ ബി ടീം;ന്യൂയോര്‍ക്കില്‍ പിണറായി വിജയന്‍ ചികില്‍സയ്ക്ക് പോയപ്പോള്‍ ഫണ്ടു സ്വരൂപണ യോഗം വിളിച്ചത് ഈ കമ്പനി മുതലാളിയെന്ന് പി ടി തോമസ്

3 April 2021 11:00 AM GMT
പിണറായി വിജയനും കമ്പനി മുതലാളിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് ജനം തിരിച്ചറിയണമെന്നും പി ടി തോമസ് പറഞ്ഞു.കിഴക്കമ്പലത്തെ മൂതലാളിയെ പണം പിരിക്കാന്‍ ഗവണ്‍മെന്റ് ഓദ്യോഗികമായി ചുമതലപ്പെടുത്തിയിട്ടുണ്ടോ എന്നും, എത്ര പണം സ്വരൂപിച്ചെന്ന് വ്യക്തമാക്കണമെന്നും പി ടി തോമസ് ആവശ്യപ്പെട്ടു

കിറ്റക്‌സ് മുതലാളി കോര്‍പ്പറേറ്റ് രാഷ്ട്രീയ ലാഭത്തിനുവേണ്ടി നുണപ്രചരണം നടത്തുന്നു: എസ്ഡിപി ഐ

30 March 2021 10:00 AM GMT
കിറ്റക്‌സ് കമ്പനിയില്‍ നിന്നും രാസമാലിന്യവും മനുഷ്യ വിസര്‍ജ്ജ്യവും കലര്‍ന്ന മലിന ജലം ഒരു പ്രദേശത്തെ ജലസ്രോതസ്സുകളും പ്രകൃതിയും മലിനവും രോഗാതുരമാക്കി. ഇതേ തുടര്‍ന്നുണ്ടായ ജനരോക്ഷം മറച്ചുവെയ്ക്കാന്‍ വേണ്ടിയാണ് കിറ്റക്‌സ് മുതലാളി ട്വന്റി20 എന്ന കോര്‍പ്പറേറ്റ് സംഘടന ആരംഭിച്ചതെന്ന് എസ്ഡിപി ഐ എറണാകുളം ജില്ലാ കമ്മിറ്റിയംഗം സൈനുദ്ദീന്‍ പള്ളിക്കര,കിഴക്കമ്പലം മുന്‍ ഗ്രാമപ്പഞ്ചായത്ത് അംഗവും എസ്ഡിപി ഐ മണ്ഡലം കമ്മിറ്റി അംഗവുമായ അബ്ദുറഹ്മാന്‍ ചേലക്കുളം, മണ്ഡലം കമ്മിറ്റി അംഗം അഫ്‌സല്‍ പെരിങ്ങാല വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു

മതത്തിന്റെ പേരില്‍ വോട്ട് ചോദിച്ചു; ശോഭ സുരേന്ദ്രനെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

22 March 2021 6:06 PM GMT
മന്ത്രി കടകംപള്ളി സുരേന്ദ്രനെ വ്യക്തിഹത്യ നടത്താന്‍ ശ്രമിച്ചെന്നും ആരോപണമുണ്ട്. കരിക്കകം സ്വദേശിയായ ഡിവൈഎഫ്‌ഐ നേതാവ് ബി എസ് സജിയാണ് തിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് പരാതി നല്‍കിയത്.

ഇടതുസര്‍ക്കാര്‍ കേരളത്തെ മദ്യാലയമാക്കി:ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ്

20 March 2021 10:20 AM GMT
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 29 ബാറുകള്‍ ഉണ്ടായിരുന്നിടത്ത് ഇടതുസര്‍ക്കാര്‍ അത് 624 ബാറുകളാക്കി ഉയര്‍ത്തി. അടച്ചുപൂട്ടിയ ബാറുകള്‍ തുറക്കില്ലെന്നു പറയുകയും എന്നാല്‍ എല്ലാം തുറന്നുകൊടുക്കുകയും പുതുതായി അനുവദിക്കുകയും ചെയ്തു. ഒരു തുള്ളി മദ്യം പോലും അധികം ലഭ്യമാക്കില്ലെന്നു പറഞ്ഞിടത്ത് കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് 65,000 കോടി രൂപയുടെ മദ്യമാണ് സര്‍ക്കാര്‍ മലയാളിയെകൊണ്ട് കുടിപ്പിച്ചത്

സി പി എമ്മിന് പരാജയഭീതി;പിണറായിയുടെയും കൊടിയേരിയുടെയും സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് കെ ബാബു

19 March 2021 10:00 AM GMT
സിപിഎമ്മും ബി ജെ പിയുമായി ഡീല്‍ ഉണ്ടെന്ന ആര്‍എസ് എസ് നേതാവ് ബാലശങ്കറിന്റെ ആരോപണത്തോടാണ് സി പി എം നേതാക്കള്‍ പ്രതികരിക്കേണ്ടത്. കെ എസ് യു പ്രവര്‍ത്തകനായി പൊതു ജീവിതം തുടങ്ങിയ തന്റെ മതേതര നിലപാട് ഇതുവരെ ആരും ചോദ്യം ചെയ്തിട്ടില്ല.കോണ്‍ഗ്രസിനോടുള്ള തന്റെ കൂറ് ചോദ്യം ചെയ്യാന്‍ ഇന്ന് വരെ അവസരം ഉണ്ടാക്കിയിട്ടില്ല

ഡോളര്‍ക്കടത്ത്: മുഖമന്ത്രിക്കും മന്ത്രിമാര്‍ക്കും ബന്ധമുണ്ടെന്ന് സ്വപ്‌നയുടെ മൊഴിയുണ്ടെന്ന് കസ്റ്റംസ്

5 March 2021 6:22 AM GMT
മുഖ്യമന്ത്രി,സ്പീക്കര്‍,എതാനും മന്ത്രിമാര്‍ എന്നിവരുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വിവരങ്ങളാണ് സ്വപ്‌ന രഹസ്യമൊഴിയില്‍ നല്‍കിയത്.യുഎഇ മുന്‍ കോണ്‍സുല്‍ ജനറലുമായി മുഖ്യമന്ത്രിക്ക് അടുത്ത ബന്ധമാണുണ്ടായിരുന്നതെന്നും സ്വപ്‌നയുടെ മൊഴിയില്‍ ഉണ്ടെന്ന് കസ്റ്റംസ് വ്യക്തമാക്കുന്നു.കോണ്‍സുലര്‍ ജനറലുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്ന് സ്വപ്‌നയുടെ മൊഴിയുണ്ടെന്നും കസ്റ്റംസ് നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് കണ്ണിയായി പ്രവര്‍ത്തിച്ചതെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു

സമരം നടത്തുന്ന പി എസ് സി റാങ്ക് പട്ടികയിലുള്ളവരുമായി സര്‍ക്കാര്‍ നടത്തുന്നത് വഴിപാട് ചര്‍ച്ച: രമേശ് ചെന്നിത്തല

27 Feb 2021 11:09 AM GMT
പെരുമാറ്റ ചട്ടം നിലവില്‍ വന്നതോടെ ഒരു തീരുമാനവും എടുക്കാന്‍ കഴിയില്ലെന്ന് അറിഞ്ഞുകൊണ്ടാണ് സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ആഴക്കടല്‍ മല്‍സ്യബന്ധനം സംബന്ധിച്ച കരാറുമായി ബന്ധപ്പെട്ട് ധൈര്യവും അന്തസമുണ്ടെങ്കില്‍ മുഖ്യമന്ത്രി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണം. സ്പ്രിന്‍ക്‌ളറുമായി ഉണ്ടാക്കിയ അതെ തട്ടിപ്പ് കരാറാണ് ഇവിടെയും നടന്നതെന്നും രമേശ് ചെന്നിത്തല

ഇന്ധന വിലവര്‍ധന: തലമുണ്ഡനം ചെയ്ത് പിച്ചചട്ടിയുമായി പ്രതിഷേധിക്കും: ഹോട്ടല്‍ ആന്റ് റെസ്‌റ്റോറന്റ് അസോസിയേഷന്‍

25 Feb 2021 4:28 PM GMT
മാര്‍ച്ച് രണ്ടിന് രാവിലെ 11 മണിമുതല്‍ എറണാകുളത്തെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഓഫീസിനു മുന്നിലാണ് പ്രതിഷേധം. കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാനകമ്മിറ്റിയുടേയും എറണാകുളം ജില്ലാ കമ്മിറ്റിയുടേയും ആഭിമുഖ്യത്തിലാണ് സമരം.

ദേശീയപാത: കുടിയൊഴിപ്പിക്കലിനെതിരെ ശവമഞ്ചമേന്തി പ്രതിഷേധം

23 Feb 2021 11:32 AM GMT
എറണാകുളം കൂനമ്മാവില്‍ ദേശീയപാത ഭൂമിയേറ്റെടുപ്പ് ഹിയറിംഗ് നടക്കുന്ന സെന്റ് ഫിലോമിനാസ് സ്‌കൂള്‍ ഹാളിന് മുമ്പില്‍ സ്ഥലമെടുപ്പ് വിജ്ഞാപനം കത്തിച്ച് പ്രതിഷേധിച്ചു. ഹിയറിംഗില്‍ പങ്കെടുക്കാതെയും രേഖകള്‍ സമര്‍പ്പിക്കാതെയും നൂറു കണക്കിന് പേര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു

കൊച്ചി രാജ്യാന്തര ചലച്ചിത്രമേള: സലിംകുമാറിനെ മാറ്റി നിര്‍ത്തിയത് മറ്റു കലാകാരന്മാര്‍ക്കുള്ള സര്‍ക്കാരിന്റെ മുന്നറിയിപ്പാണെന്ന് കോണ്‍ഗ്രസ്

17 Feb 2021 11:46 AM GMT
വിയോജിപ്പുകളുടെ സ്വരം ഉള്‍ക്കൊള്ളാന്‍ കഴിയാത്തയാളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ചലച്ചിത്ര അക്കാദമിയുടെ സി പി എം സ്വഭാവം നില നിര്‍ത്താന്‍ നാലു പേര്‍ക്ക് പിന്‍വാതില്‍ നിയമനം നല്‍കണമെന്ന് കത്തെഴുതിയ ചെയര്‍മാന്‍ കമലില്‍ നിന്ന് സാംസ്‌ക്കാരിക കേരളം കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല

രാമക്ഷേത്ര നിര്‍മ്മാണത്തിന് എല്‍ദോസ് കുന്നപ്പിള്ളി ഫണ്ട് നല്‍കിയതില്‍ രമേശ് ചെന്നിത്തല നിലപാട് വ്യക്തമാക്കണം:എസ് ഡി പി ഐ

11 Feb 2021 10:52 AM GMT
രാമക്ഷേത്ര മാതൃക കൈമാറുന്ന ഫോട്ടോ എടുത്തത് എംഎല്‍എയുടെ സ്റ്റാഫാണെന്ന് വ്യക്തമായതോടെ എല്‍ദോസ് കുന്നപ്പിള്ളിയുടെ വാദങ്ങളെല്ലാം പൊള്ളയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. നാല് വോട്ടിന് വേണ്ടി ഹിന്ദുത്വ വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ് എല്‍ദോസ് കുന്നപ്പിള്ളിയില്‍ നിന്നുണ്ടായത്

ടി പത്മനാഭന്റെ പ്രസ്താവന വസ്തുതകള്‍ മനസ്സിലാക്കാതെ:വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍

25 Jan 2021 12:21 PM GMT
സംഭവത്തെക്കുറിച്ച് വസ്തുതകള്‍ മനസിലാക്കാതെയാണ് തനിക്കെതിരെ പരാമര്‍ശം ഉന്നയിച്ചിരിക്കുന്നത്. യഥാര്‍ഥ വസ്തുതകള്‍ മനസ്സിലാക്കാനുള്ള ധാര്‍മിക ബാധ്യത അദ്ദേഹം കാണിക്കണമായിരുന്നു എന്നും ജോസഫൈന്‍ പറഞ്ഞു

സോളാര്‍ കേസ്: സര്‍ക്കാര്‍ നടത്തുന്നത് തട്ടിപ്പുകേസുകളിലെ പ്രതിയെ മുന്‍ നിര്‍ത്തിയുള്ള തരം താണ രാഷ്ട്രീയക്കളി : ഹൈബി ഈഡന്‍

25 Jan 2021 4:04 AM GMT
തിരഞ്ഞെടുപ്പുകളില്‍ കൃത്യമായി എത്തുന്ന പുലിയായി സോളാര്‍ കേസ് മാറുന്നു.തട്ടിപ്പ് കാരിയുടെ സാരിത്തുമ്പില്‍ പിടിച്ച് തിരഞ്ഞെടുപ്പിനെ നേരിടേണ്ടി വരുന്ന ഗതികേടിലേക്ക് ഇടതുമുന്നണി കുപ്പു കുത്തിയിരിക്കുന്നു

ക്രിസ്ത്യന്‍- മുസ്‌ലിം വിഭാഗങ്ങള്‍ക്കിടയില്‍ വര്‍ഗീയ ചേരിതിരിവിന് ശ്രമം; ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് പോപുലര്‍ ഫ്രണ്ട്

20 Jan 2021 2:03 PM GMT
ക്രിസ്മസിന് ഹലാല്‍ മാസം ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്ത് രംഗത്തുവരികയും ഇപ്പോള്‍ ബാങ്ക് വിളി നിരോധിക്കണമെന്ന പ്രചരണം നടത്തി സൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന ഇന്റര്‍ ചര്‍ച്ച് ലെയ്റ്റി കൗണ്‍സില്‍ ആര്‍എസ്എസിന്റെ കുഴലൂത്തുകാരായി മാറുകയാണ്.

വീട്ടില്‍ക്കയറി പെണ്‍കുട്ടിക്കെതിരെ അക്രമം : പ്രതി പിടിയില്‍

11 Jan 2021 8:10 AM GMT
ഓച്ചന്തുരുത്ത് സ്വദേശി ജസ്റ്റിന്‍ (22) നെയാണ് ഞാറക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്.

എറണാകുളത്ത് വീട്ടുജോലിക്കാരി ഫ്ളാറ്റില്‍ നിന്ന് വീണ് മരിച്ച സംഭവം: പുനരന്വേഷണം നടത്തണമെന്ന് വനിത കമ്മീഷന്‍; ഫ്‌ളാറ്റുടമ 14 വയസുകാരിയെ ക്രൂരമായി ഉപദ്രവിച്ച കേസിലെ പ്രതിയെന്ന്

14 Dec 2020 12:37 PM GMT
കുമാരി ജോലി ചെയ്തിരുന്ന ഫ്ലാറ്റുടമയായ ഇംതിയാസ് ഇതിന് മുമ്പ് 14 വയസ്സുള്ള കുട്ടിയെ വീട്ടില്‍ നിര്‍ത്തി ജോലി ചെയ്യിക്കുകയും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്ത കേസിലെ പ്രതിയാണെന്നും എന്നാല്‍ അന്ന് ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തിയാണ് പോലിസ് കേസെടുത്തതന്നും എം സി ജോസഫൈന്‍ പറഞ്ഞു

കേന്ദ്രസര്‍ക്കാരിന്റെ സങ്കര ചികില്‍സാ പദ്ധതി: ഡോക്ടര്‍മാരുടെ പണിമുടക്ക് തുടങ്ങി; വലഞ്ഞ് രോഗികള്‍

11 Dec 2020 4:56 AM GMT
രാവിലെ ആറു മുതല്‍ ആരംഭിച്ച പണിമുടക്ക് വൈകുന്നേരം ആറു വരെ നീണ്ടു നില്‍ക്കും.കൊവിഡ് ചികില്‍സയെയും, അത്യാഹിത വിഭാഗങ്ങളെയും പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മിക്ക ആശുപത്രികളിലും അത്യാഹിത വിഭാഗങ്ങള്‍ മാത്രമെ പ്രവര്‍ത്തിക്കുന്നുളളു.ഡോക്ടര്‍മാരുടെ സമരം അറിയാതെ ദൂര സ്ഥലങ്ങളില്‍ നിന്നടക്കം ആശുപത്രിയില്‍ എത്തിയ രോഗികള്‍ വലഞ്ഞു

പ്രതികൂലാവസ്ഥ നേരിടുന്ന വിദ്യാര്‍ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കാന്‍ സിബി സിബിഎസ്ഇ, ഐസിഎസ്‌സി സ്‌കൂളുകള്‍ക്ക് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി

3 Dec 2020 1:47 PM GMT
2009 ലെ സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസ നിയമത്തില്‍ ഇതുമായി ബന്ധപ്പെട്ട് സ്‌കൂളുകള്‍ക്കും കേന്ദ്ര-സംസ്ഥാന, സര്‍ക്കാറുകള്‍ക്കുമുള്ള ബാധ്യത വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഓരോ വര്‍ഷവും ഒന്നാം ക്ലാസില്‍ 25 ശതമാനം സീറ്റിലെങ്കിലും ഈ വിഭാഗം വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കണം. അവരോട് വിവേചനം പാടില്ലെന്നും നിര്‍ബന്ധമായും വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ സാഹചര്യം ഒരുക്കി നല്‍കണമെന്നും സൗജന്യ വിദ്യാഭ്യാസ നിയമത്തില്‍ പറയുന്നുണ്ട്

തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ്: എല്‍ഡിഎഫില്‍അവഗണനയെന്ന്; ആലപ്പുഴയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ട് നിന്ന് ഐഎന്‍എല്‍

25 Nov 2020 5:15 AM GMT
അടുത്ത സമയത്ത് വന്ന ജോസ് കെ മാണിക്ക് കൊടുക്കുന്ന പരിഗണന പോലും എല്‍ഡിഎഫില്‍ വര്‍ഷങ്ങളായി നില്‍ക്കുന്ന തങ്ങള്‍ക്കില്ലെന്നാണ് ഐഎന്‍എല്‍ ജില്ലാ നേതൃത്വം പറയുന്നത്. ന്യൂനപക്ഷ മേഖലയില്‍ മികച്ച നേട്ടമുണ്ടാക്കുവാന്‍ ഐഎന്‍എല്ലിന് പരിഗണന നല്‍കി വിട്ട് വീഴ്ച്ചയോടെയുള്ള സമീപനം ഉണ്ടാക്കുവാന്‍ സിപിഎം ശ്രമിച്ചങ്കിലും മുന്നണിയിലെ രണ്ടാം കക്ഷിയുടെ കടുപിടത്തമാണ് ഐഎന്‍എല്ലിന് അവഗണനയുണ്ടാകാന്‍ കാരണമെന്നാണ് നേതാക്കള്‍ പറയുന്നത് .

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ശിവശങ്കറിന്റെ ആരോപണത്തിനെതിരെ ഇ ഡി

17 Nov 2020 6:11 AM GMT
അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ശിവശങ്കര്‍ കോടതിയെ അറിയിച്ചതെന്ന് ഇ ഡി.കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്ന സമയത്ത് അത്തരത്തില്‍ തര്‍ക്കമുണ്ടായിരുന്നുവെങ്കില്‍ ജാമ്യഹരജിയില്‍ വാദം നടക്കുമ്പോള്‍ അദ്ദേഹത്തിന് ഉന്നയിക്കാമായിരുന്നു.അതു ചെയ്യാതെ ഇപ്പോള്‍ ഇത്തരത്തില്‍ അന്വേഷണ ഏജന്‍സിക്കെതിരെ ആരോപണം ഉന്നയിക്കുന്നത് മനപ്പൂര്‍വമാണെന്നും മാധ്യമ ശ്രദ്ധനേടുകയെന്നതാണ് ഇതിനു പിന്നിലെ ലക്ഷ്യമെന്നും ഇ ഡി വ്യക്തമാക്കുന്നു
Share it