Top

You Searched For "order "

മുട്ടില്‍ മരം കൊള്ളക്കേസ്: കര്‍ശന നിലപാടുമായി ഹൈക്കോടതി; ഉന്നതര്‍ ഉണ്ടെങ്കിലും പിടികൂടണം

1 Sep 2021 11:41 AM GMT
പട്ടയ ഭൂമിയിലെ മാത്രമല്ല വന ഭൂമിയിലെ മരങ്ങളും മുറിച്ചുകടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കണം.മരം മുറിച്ചു കടത്താന്‍ ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടോയെന്നും അന്വേഷിക്കണം.അത്തരത്തില്‍ ഒത്താശ ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെയും കര്‍ശന നടപടി വേണം

തിരുവാര്‍പ്പ് പള്ളിത്തര്‍ക്കക്കേസ്: കോടതി ഉത്തവ് നടപ്പാക്കാത്തതില്‍ ഹൈക്കോടതിയുടെ വിമര്‍ശനം

12 Aug 2021 2:18 PM GMT
യാക്കോബായ- ഓര്‍ത്തഡോക്‌സ് തര്‍ക്കം നിലനില്‍ക്കുന്ന കോട്ടയം തിരുവാര്‍പ്പ് പള്ളിയുമായി ബന്ധപ്പെട്ട് കോടതി ഉത്തരവ് നടപ്പാക്കാത്തതിനെതിരെയാണ് ഹൈക്കോടതിയുടെ വിമര്‍ശനം

ട്രാന്‍സ് ജെന്‍ഡര്‍ അനന്യയുടെ അസ്വാഭാവിക മരണം:വിശദമായി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

22 July 2021 9:10 AM GMT
എറണാകുളം ജില്ലാ പോലിസ് മേധാവിയും സാമൂഹിക നീതി വകുപ്പ് ഡയറക്ടറും അന്വേഷണം നടത്തി നാലാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ആവശ്യപ്പെട്ടു

രാജ്യദ്രോഹക്കേസ്: ചോദ്യം ചെയ്യലിനായി ഐഷ സുല്‍ത്താന ഹാജരാകണമെന്ന് ഹൈക്കോടതി

17 Jun 2021 10:12 AM GMT
അറസ്റ്റു ചെയ്താല്‍ വ്യവസ്ഥകളോടെ ഇടക്കാല ജാമ്യം നല്‍കി വിട്ടയക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.ഒരാഴ്ചയാണ് ഇടക്കാല ജാമ്യത്തിന്റെ കാലാവധിയെന്നും കോടതി നിര്‍ദ്ദേശിച്ചു.ഈ മാസം 20 നാണ് കവരത്തി പോലിസ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി ഐഷ സുല്‍ത്താനയ്ക്ക് നോട്ടീസ് നല്‍കിയിരുന്നത്.

വിവാദ ഉത്തരവുമായി വീണ്ടും ലക്ഷദ്വീപ് ഭരണകൂടം; മല്‍സ്യബന്ധന യാനങ്ങളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സിസിടിവിയും വേണം

5 Jun 2021 6:50 AM GMT
ദ്വീപിലെ ബഹുഭൂരിപക്ഷം വരുന്ന മല്‍സ്യത്തൊഴിലാളി കുടുംബങ്ങളുടെ പ്രധാന ജീവനോപാധിയായ മല്‍സ്യബന്ധത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കാനാണ് പുതിയ നീക്കം.

ന്യൂനപക്ഷ ക്ഷേമ പദ്ധതി: 80 : 20 അനുപാതം റദ്ദാക്കിയ കോടതി വിധിയിലൂടെ സര്‍ക്കാര്‍ സാമൂഹ്യ നീതി ഉറപ്പാക്കണമെന്ന് മെക്ക

28 May 2021 12:59 PM GMT
പൊതുഖജനാവില്‍നിന്ന് ശമ്പളം നല്‍കുന്ന ഉദ്യോഗ തൊഴില്‍ മേഖലകളിലും എയ്ഡഡ് സ്ഥാപനങ്ങള്‍ അനുവദിക്കുന്ന കാര്യത്തിലും ജനസംഖ്യാ കണക്കനുസരിച്ച് വിഹിതം നിശ്ചയിക്കുവാന്‍ ഇന്നത്തെ ഹൈക്കോടതിവിധി കാരണമാകുമെങ്കില്‍ ന്യൂനപക്ഷങ്ങളുടെ സന്തുലിത വികസനവും സാമൂഹ്യനീതിയും ഉറപ്പുവരുത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മെക്ക സംസ്ഥാന ജനറല്‍ സെക്രട്ടറിഎന്‍ കെ അലി വ്യക്തമാക്കി.

ജില്ലയില്‍ സഞ്ചരിക്കാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; വിചിത്ര ഉത്തരവുമായി കാസര്‍കോട് ജില്ലാ കലക്ടര്‍

19 April 2021 7:06 AM GMT
ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്ന ഉത്തരവിനെതിരെ ജില്ലയില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

യോഗ്യതയുള്ള വനിതകള്‍ക്ക് രാത്രികാല ജോലിയുടെ പേരില്‍ അവസരം നിഷേധിക്കരുതെന്ന് ഹൈക്കോടതി

16 April 2021 10:47 AM GMT
ഫയര്‍ ആന്റ് സേഫ്റ്റി ഓഫിസര്‍ തസ്തികയില്‍ പുരുഷന്മാര്‍ മാത്രം മതിയെന്നതിനെതിരെയാണ് ഫയര്‍ സേഫ്റ്റി എന്‍ജിനീയറിംഗ് ബിരുദ ധാരിയായ കൊല്ലം സ്വദേശിയായ യുവതി ഹരജിയുമായി കോടതിയെ സമീപിച്ചത്

'മുകളില്‍ നിന്നുള്ള ഉത്തരവ്': 10 റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ ഡല്‍ഹി പോലിസ് പിടിച്ച്‌കൊണ്ടുപോയി

31 March 2021 5:15 PM GMT
ബുധനാഴ്ച പുലര്‍ച്ചെ നാലുപേരടങ്ങുന്ന ഒരു കുടുംബത്തെ പോലിസ് പിടിച്ച് കൊണ്ടുപോയി. ആറ് പേരുള്ള മറ്റൊരു കുടുംബത്തെ 10 ദിവസം മുമ്പ് താല്‍ക്കാലിക ക്യാംപില്‍നിന്ന് കസ്റ്റഡിയിലെടുത്തതായും ഡല്‍ഹിയിലെ കാഞ്ചന്‍ കുഞ്ചിലെ അഭയാര്‍ഥി കോളനിയിലെ താമസക്കാര്‍ പറയുന്നു.

ഇരട്ട വോട്ട്: മാര്‍ഗ്ഗ നിര്‍ദ്ദേശവുമായി ഹൈക്കോടതി;ഇരട്ട വോട്ടുള്ളവര്‍ ഒറ്റ വോട്ടുമാത്രമെ ചെയ്യുന്നുള്ളുവെന്ന് ഉറപ്പാക്കണം,സത്യാവാങ്മൂലം വാങ്ങണം

31 March 2021 10:25 AM GMT
ഇരട്ട വോട്ടുള്ളവര്‍ വോട്ടു ചെയ്യാന്‍ എത്തുന്ന സമയത്ത് ഇവരുടെ ഫോട്ടോ എടുക്കണം.വോട്ടു രേഖപ്പെടുത്തി ഇവര്‍ മടങ്ങുന്ന സമയത്ത് കൈയ്യിലെ മഷി ഉണങ്ങിയിട്ടുണ്ടെന്നും മഷി മായ്ക്കാന്‍ സാധിക്കില്ലെന്നും ് ഉറപ്പുവരുത്തകയും ചെയ്യണം

തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കു സ്‌റ്റേ; സ്‌പെഷ്യല്‍ അരി വിതരണം തുടരാമെന്ന് ഹൈക്കോടതി

29 March 2021 8:24 AM GMT
ഹരജിയില്‍ ഇരുവിഭാഗത്തിന്റെയും വാദം കേട്ട കോടതി അരിവിതരണം തുടരാമെന്ന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. എന്നാല്‍ ഇത് തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കരുതെന്നും ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.മുന്‍ഗണനേതര വിഭാഗങ്ങള്‍ക്ക് 15 രൂപ നിരക്കില്‍ 10 കിലോ സ്‌പെഷ്യല്‍ അരി വിതരണം ചെയ്യാനുള്ള സര്‍ക്കാരിന്റെ തീരുമാനമായിരുന്നു പ്രതിപക്ഷത്തിന്റെ പരാതിയെ തുടര്‍ന്ന് തിരഞ്ഞെടുപ്പു കമ്മീഷന്‍ തടഞ്ഞിരുന്നത്

അടിപിടിക്കേസ് ഒത്തുതീര്‍ക്കാന്‍ കൈക്കൂലി; എ എസ് ഐക്ക് രണ്ടു വര്‍ഷം തടവും പിഴയും

27 Feb 2021 9:48 AM GMT
ശാന്തന്‍പാറ പോലിസ് സ്റ്റേഷനിലെ എഎസ് ഐ എം വി ജോയിയെയാണ് കൈക്കൂലി വാങ്ങിയ കേസില്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിജഡ്ജി ജോബിന്‍ സെബാസ്റ്റ്യന്‍ രണ്ടു വര്‍ഷം തടവിന് ശിക്ഷിച്ചത്. 50000 രൂപ പിഴയടയ്ക്കുകയും വേണം

ഭെല്‍ ഇഎംഎല്‍ കൈമാറ്റം:കോടതി അലക്ഷ്യ ഹരജിയില്‍ ഇടക്കാല ഉത്തരവ്;നാലാഴ്ചക്കകം വിധി നടപ്പാക്കണം

25 Feb 2021 1:17 PM GMT
ഓഹരി കൈമാറ്റത്തിനുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നടപടിക്രമങ്ങള്‍ മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കാന്‍ ഒക്ടോബര്‍ 13 ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.എന്നാല്‍ ഇത് നടപ്പിലാക്കിയിരുന്നില്ല

കോതമംഗലം ചെറിയ പളളി ഏറ്റെടുക്കല്‍: സിംഗിള്‍ ബഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് താല്‍ക്കാലികമായി തടഞ്ഞു

7 Jan 2021 2:49 PM GMT
പളളി സര്‍ക്കാര്‍ ഏറ്റെടുക്കുന്നില്ലെങ്കില്‍ ജനുവരി എട്ടിനു മുന്‍പ് സിആര്‍പിഎഫ് ഏറ്റെടുക്കണമെന്ന് സിംഗിള്‍ ബഞ്ച് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്തു സംസ്ഥാന സര്‍ക്കാരും യാക്കോബായ വിഭാഗവും സമര്‍പ്പിച്ച ഹരജികളിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുണ്ടായത്

വണ്ടിയിടിപ്പിച്ചയാള്‍ പരിക്കറ്റയാള്‍ക്ക് ചികില്‍സ ഉറപ്പാക്കാതെ മുങ്ങി;നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

6 Jan 2021 11:21 AM GMT
കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് ഉത്തരവ് നല്‍കിയത്. ആവശ്യമായ നടപടികള്‍ സ്വീകരിച്ച ശേഷം നാലാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കേസ് ഫെബ്രുവരി 4 ന് പരിഗണിക്കും

തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ സംവരണം: സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി

14 Dec 2020 6:23 AM GMT
സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് ഉണ്ടായിരിക്കുന്നത്.തദ്ദേശ സ്ഥാപനങ്ങളില്‍ തുടര്‍ച്ചയായി മൂന്നുതവണ അധ്യക്ഷ സ്ഥാനം സംവരണം ചെയ്യപ്പെടുന്ന തദ്ദേശ സ്ഥാപനങ്ങളെ പൊതുവിഭാഗത്തിലേക്ക് മാറ്റി വീണ്ടും നറുക്കെടുപ്പ് നടത്തണമെന്നായിരുന്നു സിംഗിള്‍ ബെഞ്ച് ഉത്തരവ്

യൂ ട്യൂബര്‍ക്ക് ശിക്ഷ ഉറപ്പാക്കുന്നതിനൊപ്പം ശിക്ഷ സ്വയം നടപ്പാക്കിയവരെയും ഒഴിവാക്കരുത്: മനുഷ്യാവകാശ കമ്മീഷന്‍

30 Sep 2020 6:29 AM GMT
തിരുവനന്തപുരം ജില്ലാ പോലിസ് മേധാവി ഇതുസംബന്ധിച്ച് സ്വീകരിച്ച നടപടികള്‍ രണ്ടാഴ്ചയ്ക്കകം അറിയിക്കണമെന്ന് കമ്മീഷന്‍ ജുഡിഷ്യല്‍ അംഗം പി മോഹനദാസ് ആവശ്യപ്പെട്ടു.

പോക്സോ കേസുകളില്‍ മാര്‍ഗ നിര്‍ദേശങ്ങളുമായി ഹൈക്കോടതി; ഇരകള്‍ക്കുള്ള ആശ്രയ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണം

9 Sep 2020 2:27 PM GMT
വിധിന്യായത്തിന്റെ പകര്‍പ്പ് സ്വീകരിച്ച തീയതി മുതല്‍ രണ്ട് മാസത്തിനുള്ളില്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും പോക്‌സോ നിയമത്തിലെ വ്യവസ്ഥകള്‍ നടപ്പിലാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഒരു നോഡല്‍ ഓഫീസറെ നിയമിക്കണം. പോക്‌സോ നിയമം സംസ്ഥാനത്ത് ശരിയായി നടപ്പാക്കുന്നതിന് തടസ്സമാകുന്ന പ്രശ്‌നങ്ങള്‍ ആ ഉദ്യോഗസ്ഥന്‍ തിരിച്ചറിയുകയും പരിഹരിക്കുകയും ചെയ്യണം

കൃഷിയാവശ്യങ്ങള്‍ക്കുള്ള ഭൂമി മറ്റാവശ്യങ്ങള്‍ക്കു ഉപയോഗിക്കരുതെന്ന്; മുന്‍ ഉത്തരവ് സംസ്ഥാനത്ത് മുഴുവന്‍ ബാധകമാക്കണമെന്നു ഹൈക്കോടതി

5 Aug 2020 2:16 PM GMT
ഭൂമി പതിവ് ചട്ടപ്രകാരം കൃഷിയാവശ്യങ്ങള്‍ക്കുള്ള ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന മുന്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടുക്കി ജില്ലയിലെ മൂന്നാര്‍ ഉള്‍പ്പെടെയുള്ള എട്ടു വില്ലേജുകള്‍ക്കു മാത്രമായി 2019 ആഗസ്ത് 22 നു വിജ്ഞാപനം ഇറക്കിയിരുന്നു

കൊവിഡ്: ആലപ്പുഴ ജില്ലയില്‍ മല്‍സ്യബന്ധന നിരോധനം ജൂലൈ 22 വരെ നീട്ടി

16 July 2020 4:10 PM GMT
ജില്ലയിലെ മല്‍സ്യത്തൊഴിലാളികള്‍ക്കും മത്സ്യസംസ്‌കരണമേഖലയിലെ തൊഴിലാളികള്‍ക്കും കൊവിഡ് രോഗബാധ സ്ഥിരീകരിച്ചതിനെതുടര്‍ന്ന് മല്‍സ്യബന്ധനവും വിപണനവും ജൂലൈ 16 വരെ നേരത്തെ നിരോധിച്ചിരുന്നു

കൊവിഡ്: പ്രതിഷേധ സമരങ്ങള്‍ക്ക് ഹൈക്കോടതിയുടെ വിലക്ക്

15 July 2020 9:13 AM GMT
കേന്ദ്ര സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.നിയന്ത്രണങ്ങള്‍ ലംഘിക്കുന്നില്ലെന്ന് ചീഫ് സെക്രട്ടറിയും ഡിജിപി യും ഉറപ്പാക്കണമെന്നും ഹൈക്കോടതി പറഞ്ഞു

ചീങ്കണ്ണിപ്പാറയിലെ തടയണ പൊളിക്കണമെന്ന് ഹൈക്കോടതി

9 Jun 2020 1:56 PM GMT
പി വി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള ചീങ്കണ്ണിപ്പാറയിലെ തടയണ പൊളിക്കണമെന്നുള്ള മലപ്പുറം ജില്ലാ കലക്ടറുടെ ഉത്തരവ് നടപ്പാക്കണമെന്ന് ഹൈക്കോടതി. കലക്ടറുടെ ഉത്തരവ് റദ്ദാക്കണമെന്ന എംഎല്‍എയുടെ ഭാര്യാപിതാവിന്റെ ഹരജി ഹൈക്കോടതി തള്ളി. ദുരന്തനിവാരണ നിയമപ്രകാരം തടയണപൊളിക്കാന്‍ മുന്‍ മലപ്പുറം കലക്ടര്‍ അമിത് മീണ 2017 ഡിസംബര്‍ എട്ടിന് ഇറക്കിയ ഉത്തരവ് ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു

കൊവിഡ്: വര്‍ധിപ്പിച്ച ബസ് ചാര്‍ജ് കുറച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു

9 Jun 2020 10:14 AM GMT
സ്വകാര്യ ബസുടമകള്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.സാധാരണ സാഹചര്യത്തിലേക്ക് മടങ്ങുന്നതുവരെ വര്‍ധിപ്പിച്ച ചാര്‍ജ് വര്‍ധനവ് ഈടാക്കാമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.യാത്രക്കാരുടെ സാമൂഹിക അകലം പാലിച്ച് ബസുകള്‍ സര്‍വീസ് നടത്തണം.നിരക്ക് വര്‍ധന സംബന്ധിച്ച് ബന്ധപ്പെട്ട സമിതിയുടെ റിപോര്‍ടില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കണം

സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ് ; രേഖാമൂലം വിശദീകരണം സമര്‍പ്പിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

28 May 2020 1:40 PM GMT
ഡാമുകളിലെ ഇപ്പോഴത്തെ ജലനിരപ്പ് ആശങ്ക ഉണ്ടാക്കുന്നതാണെന്നും അടിയന്തര നടപടി വേണമെന്നും ആവശ്യപ്പെട്ട് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചീഫ് ജസ്റ്റിസിനയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ നടപടി. അണക്കെട്ടുകളുടെ ജലനിരപ്പ് ക്രമീകരിക്കണമെന്ന പരാതിയില്‍ സര്‍ക്കാരിനും കെഎസ്ഇബിക്കും ദുരന്തനിവാരണ അതോറിറ്റിക്കും നോട്ടീസയച്ച കോടതി നിലവില്‍ അണക്കെട്ടുകളിലെ സ്ഥിതിയെന്തെന്നും, മഴക്കാലത്തിന് മുമ്പ് സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദീകരിക്കണമെന്നും നിര്‍ദ്ദേശിച്ചു

ആലുവ റെയില്‍വേ ഗുഡ്‌ഷെഡിലെ പൊടി മലിനീകരണം തടയണം; റെയില്‍വേക്ക് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം

18 May 2020 11:16 AM GMT
തിരുവനന്തപുരം സിവിഷണല്‍ റെയില്‍വേ മാനേജര്‍ക്കാണ് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിര്‍ദ്ദേശം നല്‍കിയത്. വിഷയത്തില്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു

ഇന്ന് സമ്പൂര്‍ണ ലോക്ക് ഡൗണ്‍: കര്‍ശന നിര്‍ദേശങ്ങളുമായി സര്‍ക്കാര്‍

10 May 2020 1:17 AM GMT
തിരുവനന്തപുരം: ലോക്ക് ഡൗണ്‍ തീരും വരെ ഞായറാഴ്ച ദിവസങ്ങളില്‍ നടപ്പാക്കുന്ന സമ്പൂര്‍ണ ലോക്ക് ഡൗണിന് സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി...

കൊച്ചിയിലെ വെള്ളക്കെട്ട് ഒഴിവാക്കല്‍: പദ്ധതിയുടെ ഒന്നാം ഘട്ടം മെയ് മധ്യത്തിനു മുമ്പ് പൂര്‍ത്തിയാണമെന്ന് ഹൈക്കോടതി

29 April 2020 7:37 AM GMT
മഴക്കാലത്തിനു മുമ്പ് പൂര്‍ത്തിയാക്കേണ്ട ഓപറേഷന്‍ ബ്രേക്ക് ത്രൂ രണ്ടാം ഘട്ട ജോലികളുടെ പുരോഗതി റിപോര്‍ട്ട് നല്‍കണമെന്നു കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതിനായി കലക്ടര്‍ ദുരന്ത നിവാരണ നിയമപ്രകാരം ഉചിതമായ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി

കൊവിഡ്-19 : സ്പ്രിങ്ഗ്ലറിനു ഡേറ്റാ കൈമാറ്റം; കര്‍ശന ഉപാധികള്‍ വെച്ച് ഹൈക്കോടതി

24 April 2020 11:29 AM GMT
വ്യക്തികളുടെ വിവരം മറച്ചു വെച്ചു മാത്രമെ ശേഖരിക്കുന്ന ഡേറ്റ സ്പ്രിങ്ഗ്ലറിന് നല്‍കാവു. ഡേറ്റയുടെ രഹസ്യ സ്വഭാവം കാത്തു സൂക്ഷിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കണം.കരാര്‍ കാലാവധി കഴിഞ്ഞാല്‍ ലഭിച്ച ഡേറ്റ സ്പ്രിങ്ഗ്ലര്‍ കൃത്യമായി സംസ്ഥാന സര്‍ക്കാരിനെ തിരിച്ച് ഏല്‍പ്പിക്കണം.നേരിട്ടോ അല്ലാതെയോ സ്പ്രിങ്ഗ്ലര്‍ കമ്പനി അവരെ സംസ്ഥാന സര്‍ക്കാര്‍ ഏല്‍പ്പിക്കുന്ന ഡേറ്റ വാണിജ്യ ആവശ്യത്തിനടക്കം ഉപയോഗിക്കാന്‍ പാടില്ലെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.പ്രമോഷന്‍ നടപടികള്‍ക്കായി സംസ്ഥാന സര്‍ക്കാരിന്റെ പേരോ ലോഗോയോ സ്പ്രിങ്ഗ്ലര്‍ കമ്പനി ഉപയോഗിക്കാന്‍ പാടില്ലെന്നും ഹൈക്കോടതി നിര്‍ദേശിച്ചു

കൊവിഡ്-19 : എറണാകുളത്ത് ഒരു തദ്ദേശ സ്ഥാപനത്തിന്റെ പരിധിയില്‍ രണ്ടു മൊബൈല്‍ റീചാര്‍ജിംഗ് ഷോപ്പുകള്‍ പ്രവര്‍ത്തിക്കാമെന്ന് ജില്ലാ കലക്ടര്‍

1 April 2020 7:09 AM GMT
രാവിലെ ഏഴു മുതല്‍ വൈകുന്നേരം അഞ്ചു വരെ മാത്രമായിരിക്കും ഈ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം.മറ്റു സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതിയില്ലെന്നും മൊബൈല്‍ സേവനം മാത്രം നല്‍കുന്ന സ്ഥാപനങ്ങള്‍ക്കാണ് അനുമതിയെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.എറണാകുളത്ത് പാര്‍സല്‍ സര്‍വീസ് നടത്തുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം രാവിലെ ഏഴു മുതല്‍ വൈകുന്നേരം അഞ്ചുവരെയും വിതരണ സമയം രാത്രി എട്ടുവരെയായിരിക്കുമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി
Share it