Kerala

കൊച്ചി നഗരത്തില്‍ വഴിയോരക്കച്ചവടം: അര്‍ഹരായവര്‍ക്ക് ഉടന്‍ ലൈസന്‍സ് നല്‍കണമെന്ന് ഹൈക്കോടതി

നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ ഒഴിപ്പിക്കണം. തിങ്കളാഴ്ച മുതല്‍ നടപടി തുടങ്ങണമെന്നു ഹൈക്കോടതി നിര്‍ദേശം നല്‍കി

കൊച്ചി നഗരത്തില്‍ വഴിയോരക്കച്ചവടം: അര്‍ഹരായവര്‍ക്ക് ഉടന്‍ ലൈസന്‍സ് നല്‍കണമെന്ന് ഹൈക്കോടതി
X

കൊച്ചി: കൊച്ചി നഗരത്തില്‍ വഴിയോരക്കച്ചവടം നടത്താനുള്ള ലൈസന്‍സിന് അര്‍ഹരായവര്‍ക്ക് ഉടന്‍ ലൈസന്‍സ് നല്‍കണമെന്നും നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ ഒഴിപ്പിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. തിങ്കളാഴ്ച മുതല്‍ നടപടി തുടങ്ങണമെന്നു ഹൈക്കോടതി നിര്‍ദേശം നല്‍കി. വഴിയോരക്കച്ചവടം നടത്താനുള്ള ലൈസന്‍സിന് അര്‍ഹരായവരുടെ പട്ടിക നഗരസഭയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നതുള്‍പ്പെടെയുള്ള മുന്‍ ഉത്തരവു നടപ്പാക്കണമെന്നു ഹൈക്കോടതി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. നടപടികള്‍ സ്വീകരിച്ച് വരുകയാണെന്ന് കോര്‍പ്പറേഷന്‍ കോടതിയില്‍ വ്യക്തമാക്കി.

തെരുവു കച്ചവടത്തിനുള്ള ലൈസന്‍സ് നല്‍കാന്‍ നഗരസഭ തിരഞ്ഞെടുത്തവരുടെയും ലൈസന്‍സ് ലഭിച്ചവരുടെയും യോഗ്യരെന്ന് ടൗണ്‍ വെന്‍ഡിംഗ് കമ്മിറ്റി കണ്ടെത്തിയവരുടെയും പട്ടിക ഡിസംബര്‍ 21 നകം നഗരസഭയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ ഡിസംബര്‍ 16 ന് നിര്‍ദ്ദേശിച്ചിരുന്നു. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം അനധികൃത തെരുവു കച്ചവടം തടയാന്‍ നഗരസഭയിലെ 74 ഡിവിഷനുകളിലും ജാഗ്രതാ സമിതികള്‍ രൂപീകരിച്ചതായി കോര്‍പ്പറേഷന്‍ അറിയിച്ചു. നഗരസഭാ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തിലുള്ള ജാഗ്രതാ സമിതികളുടെ പട്ടികയും ഇതോടൊപ്പം സമര്‍പ്പിച്ചു.

Next Story

RELATED STORIES

Share it