Latest News

തൃശൂരിൽ വൻകവർച്ച; ക്ഷേത്ര ഭണ്ഡാരങ്ങൾ കുത്തി തുറന്നു

തൃശൂരിൽ വൻകവർച്ച; ക്ഷേത്ര ഭണ്ഡാരങ്ങൾ കുത്തി തുറന്നു
X

തൃശൂർ: തൃശൂർ നഗരത്തിൽ ക്ഷേത്രങ്ങളിൽ മോഷണശ്രമം. രണ്ടു ക്ഷേത്രങ്ങളിലാണ് മോഷണം.തൃശൂർ ഡിഐജി ഓഫീസിന് തൊട്ടടുത്തുള്ള ഇരട്ടിച്ചിറ ക്ഷേത്രത്തിലാണ് ആദ്യം മോഷണശ്രമം നടന്നത്. രാവിലെ ക്ഷേത്ര ഭാരവാഹികൾ എത്തിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. ഓഫീസും ഭണ്ഡാരവും കുത്തിത്തുറക്കാൻ മോഷ്ടാക്കൾ ശ്രമം നടത്തിയിരുന്നു. എന്നാൽ ഇവിടെ നിന്നും കാര്യമായൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് വിവരം.

ഇരട്ടിച്ചിറ ക്ഷേത്രത്തിന് തൊട്ടടുത്തുള്ള മാരിയമ്മൻ ക്ഷേത്രത്തിലെ ഭണ്ഡാരവും കവർന്നു. ഇവിടെ നിന്നും ഏകദേശം പതിനായിരം രൂപയോളം കവർന്നതായാണ് റിപ്പോർട്ട്. രണ്ട് സംഭവങ്ങളിലും പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Next Story

RELATED STORIES

Share it