തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കു സ്‌റ്റേ; സ്‌പെഷ്യല്‍ അരി വിതരണം തുടരാമെന്ന് ഹൈക്കോടതി
ഹരജിയില്‍ ഇരുവിഭാഗത്തിന്റെയും വാദം കേട്ട കോടതി അരിവിതരണം തുടരാമെന്ന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. എന്നാല്‍ ഇത് തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കരുതെന്നും ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.മുന്‍ഗണനേതര വിഭാഗങ്ങള്‍ക്ക് 15 രൂപ നിരക്കില്‍ 10 കിലോ സ്‌പെഷ്യല്‍ അരി വിതരണം ചെയ്യാനുള്ള സര്‍ക്കാരിന്റെ തീരുമാനമായിരുന്നു പ്രതിപക്ഷത്തിന്റെ പരാതിയെ തുടര്‍ന്ന് തിരഞ്ഞെടുപ്പു കമ്മീഷന്‍ തടഞ്ഞിരുന്നത്

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ സ്‌പെഷ്യല്‍ അരി വിതരണം തുടരാമെന്ന് ഹൈക്കോടതി. അരി വിതരണം തടഞ്ഞ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു.തിരഞ്ഞെടുപ്പു കമ്മീഷന്റെ നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹരജിയില്‍ ഇരുവിഭാഗത്തിന്റെയും വാദം കേട്ട കോടതി അരിവിതരണം തുടരാമെന്ന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. എന്നാല്‍ ഇത് തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കരുതെന്നും ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.
മുന്‍ഗണനേതര വിഭാഗങ്ങള്‍ക്ക് 15 രൂപ നിരക്കില്‍ 10 കിലോ സ്‌പെഷ്യല്‍ അരി വിതരണം ചെയ്യാനുള്ള സര്‍ക്കാരിന്റെ തീരുമാനമായിരുന്നു പ്രതിപക്ഷത്തിന്റെ പരാതിയെ തുടര്‍ന്ന് തിരഞ്ഞെടുപ്പു കമ്മീഷന്‍ തടഞ്ഞിരുന്നത്.തുടര്‍ന്ന്് സര്‍ക്കാര്‍ അപ്പീലുമായി കോടതിയെ സമീപിക്കുകയായിരുന്നു.സ്‌പെഷ്യല്‍ അരി നേരത്തെയും വിതരണം ചെയ്തിരുന്നുവെന്നും ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നതാണെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.അരിവിതരണം തടഞ്ഞ തിരഞ്ഞെടുപ്പു കമ്മീഷന്റെ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.
RELATED STORIES
'ആര്എസ്എസുകാര് 21ാം നൂറ്റാണ്ടിലെ കൗരവര്'; രാഹുല് ഗാന്ധിക്കെതിരേ...
1 April 2023 12:07 PM GMTബംഗാള്, ഗുജറാത്ത് അക്രമങ്ങള് 2024ന്റെ ബിജെപിയുടെ ട്രെയിലര്...
1 April 2023 11:59 AM GMTകണ്ണൂര് കേളകത്ത് പുഴയില് കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി...
1 April 2023 7:22 AM GMTഅനധികൃതമായി യുഎസ് അതിര്ത്തി കടക്കാന് ശ്രമിച്ച ഇന്ത്യന് കുടുംബം...
1 April 2023 6:03 AM GMTകോഴിക്കോട്ട് വസ്ത്രാലയത്തില് വന് തീപ്പിടിത്തം; കാറുകള് കത്തിനശിച്ചു
1 April 2023 4:08 AM GMTമോദിയുടെ ബിരുദം സംബന്ധിച്ച വിവരം നല്കേണ്ട; കെജ്രിവാളിന് കാല് ലക്ഷം...
31 March 2023 2:26 PM GMT