Top

You Searched For "stay "

ശബരിമല വിമാനത്താവള പദ്ധതി: ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതിയുടെ താല്‍കാലിക സ്റ്റേ

3 July 2020 2:51 PM GMT
അയന ട്രസ്റ്റ് നല്‍കിയ ഹരജിയിലാണ് താല്‍ക്കാലിക ഉത്തരവ്. 2263 ഏക്കര്‍ സ്ഥലമാണ് സര്‍ക്കാര്‍ ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ചെറുവള്ളി എസ്റ്റേറ്റില്‍ നിന്ന് ഭൂമി ഏറ്റെടുക്കാന്‍ കോട്ടയം ജില്ലാ കലക്ടര്‍ക്ക് അനുവാദം നല്‍കി റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവ് ഇറക്കിയത് ജൂണ്‍ 18 നായിരുന്നു. തുടര്‍ന്നാണ് ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവ് ചോദ്യം ചെയ്ത് അയന ട്രസ്റ്റ് ഹൈക്കോടതിയെ സമീപിച്ചത്

മടങ്ങിയെത്തുന്ന പ്രവാസികളുടെ താമസം: കോട്ടയം ജില്ലയില്‍ 234 കൊവിഡ് ഐസൊലേഷന്‍ കേന്ദ്രങ്ങള്‍ സജ്ജം

5 May 2020 3:22 PM GMT
ഹോട്ടലുകള്‍, ലോഡ്ജുകള്‍, ഹോം സ്റ്റേകള്‍, മതസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട താമസകേന്ദ്രങ്ങള്‍, കോളജ് ഹോസ്റ്റലുകള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങള്‍ തുടങ്ങിയവയാണ് കൊവിഡ് ഐസൊലേഷന്‍ കേന്ദ്രങ്ങളായി കണ്ടെത്തിയിട്ടുള്ളത്.

പാലാരിവട്ടത്തെ ഭാരപരിശോധന: ഹൈക്കോടതി ഉത്തരവിന് സ്റ്റേ ആവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍

5 Feb 2020 1:35 AM GMT
പാലാരിവട്ടം മേല്‍പ്പാലം പൊളിച്ചുപണിയുംമുമ്പ് ഭാരപരിശോധന നടത്താനുള്ള വിദഗ്ധസമിതിയെ കോടതി നിയമിക്കണമെന്നാവശ്യപ്പെടുന്ന ഹരജി ഹൈക്കോടതി ബുധനാഴ്ച പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചത്.

അനധികൃത സ്വത്തു സമ്പാദന കേസ്: ജേക്കബ് തോമസിനെതിരെയുളള ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഹൈക്കോടതിയുടെ താല്‍ക്കാലിക സ്‌റ്റേ

8 Jan 2020 2:32 PM GMT
കഴിഞ്ഞ ആഴ്ചയാണ് അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജേക്കബ് തോമസിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു കൊണ്ട് ഡി ജി പി ഉത്തരവിട്ടത്. 2018 ഒക്ടോബര്‍ 16നു സത്യന്‍ നാരാവൂര്‍ എന്നയാള്‍ നല്‍കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സംസ്ഥാന പോലിസ് മേധാവി ഉത്തരവിട്ടത്. ജനുവരി 31നകം അന്വേഷണം പൂര്‍ത്തിയാക്കി റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നു നിര്‍ദ്ദേശിച്ചുകൊണ്ട് തിരുവനന്തപുരം ക്രൈംബ്രാഞ്ച് യൂനിറ്റിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.ബിനാമി പേരില്‍ ജേക്കബ് തോമസ് തമിഴ്നാട്ടില്‍ സ്വത്ത് സമ്പാദിച്ചുവെന്നാണ് പരാതിക്കാരന്റെ ആരോപണം

പത്തനംതിട്ട നഗര മധ്യത്തിലെ മാലിന്യ പ്ലാന്റിന് കോടതിയുടെ സ്‌റ്റേ

24 July 2019 2:09 PM GMT
ദിനംപ്രതി ഉണ്ടാകുന്ന മാലിന്യത്തിന്റെ അളവ് കണക്കുകൂട്ടിയതിനു ശേഷം മാത്രമേ സ്ഥാപിക്കുന്ന പ്ലാന്റിന്റെ പ്രാപ്തി നിശ്ചയിക്കുവാന്‍ കഴിയൂ എന്നിരിക്കെ ഇക്കാര്യത്തില്‍ ആധികാരികമായ രേഖകളോ കണക്കുകളോ നഗരസഭയുടെ പക്കല്‍ ഇല്ലെന്നും ഹരജിയില്‍ ബോധിപ്പിച്ചു.

ഖാദര്‍ കമ്മിറ്റി റിപോര്‍ട്: സ്‌റ്റേ തുടരും

28 Jun 2019 10:14 AM GMT
സ്റ്റേ നീക്കുന്നതിനായി സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിച്ചത്.റിപോര്‍ട് നടപ്പാക്കുന്നതിന് നേരത്തെ ഹൈക്കോടതി സമ്പൂര്‍ണമായ സ്റ്റേയായിരുന്നു ഏര്‍പ്പെടുത്തിയിരുന്നത് ഇത് നീക്കണമെന്നായിരുന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് നീക്കാന്‍ ഹൈക്കോടതി തയാറായില്ല

സര്‍ക്കാരിന് തിരിച്ചടി ;ഖാദര്‍ കമ്മിറ്റി റിപോര്‍ട് നടപ്പിലാക്കുന്നത് ഹൈക്കോടതി സ്‌റ്റേ ചെയ്തു

17 Jun 2019 6:54 AM GMT
കമ്മിറ്റി റിപോര്‍ട് നടപ്പിലാക്കുന്നതിനെതിരെ എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്സ് അസോസിയേഷനാണ് കോടതിയെ സമീപിച്ചത്.കേസില്‍ വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി സര്‍ക്കാരിന് നോട്ടീസും അയച്ചിട്ടുണ്ട്

റിപബ്ലിക് ടി വി ഉടമ അര്‍ണബ് ഗോസ്വാമിക്കെതിരെയുള്ള അപകീര്‍ത്തികേസ് ഹൈക്കോടതി സ്റ്റേ ചെയ്തു

28 May 2019 3:21 PM GMT
യുഎഇയില്‍ നിന്നുള്ള പ്രളയ ദുരിതാശ്വാസഫണ്ട് നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ലജ്ജയില്ലാത്ത ജനതയെന്നു മലയാളികളെ കുറിച്ചു പരാമര്‍ശിച്ചത് കേരള ജനതയെ അപകീര്‍ത്തിപ്പെടുത്തിയെന്നു ചൂണ്ടിക്കാട്ടി സിപിഎം നേതാവ് പി ശശി നല്‍കിയ കേസാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്

ഭൂമിവില്‍പന വിവാദം : മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെയുള്ള കേസിന്റെ നടപടികള്‍ കോടതി സ്റ്റേ ചെയ്തു

21 May 2019 10:15 AM GMT
ജോഷി വര്‍ഗീസ് നല്‍കിയ പരാതിയില്‍ കാക്കനാട് മജിസ്‌ടേറ്റ് കോടതി സ്വമേധയാ എടുത്ത കേസിന്റെ തുടര്‍ നടപടികളാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി സ്റ്റേ ചെയ്തത്. അതിരൂപതയിലെ ഭൂമിയിടപാട് സംബഡിച്ച് എഴുകേസുകളാണ് നല്‍കിയിരുന്നത്. ഇതില്‍ ഒരു കേസിലെ നടപടിയാണ് കോടതി സ്്‌റ്റേ ചെയ്തിരിക്കുന്നത്

നടിയെ ആക്രമിച്ച കേസ്: വിചാരണ സുപ്രിംകോടതി സ്‌റ്റേ ചെയ്തു

3 May 2019 9:15 AM GMT
നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന മെമ്മറി കാര്‍ഡ് തൊണ്ടിമുതലാണോ രേഖയാണോ എന്ന് അറിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ച സാഹചര്യത്തിലാണ് വിചാരണ സ്‌റ്റേ ചെയ്യാന്‍ സുപ്രിംകോടതി തീരുമാനിച്ചത്.

അനധികൃത സ്വത്തു സമ്പാദന കേസ്: കെ ബാബുവിനെതിരായ നടപടി നിര്‍ത്തിവെയക്കാന്‍ ഹൈക്കോടതി ഉത്തരവ്

2 April 2019 2:20 PM GMT
ബാബുവിനെതിരെ കുറ്റപത്രം വായിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ തല്‍ക്കാലം നിര്‍ത്തിവെയ്ക്കാനാണ് ജസ്റ്റിസ് പി ഉബൈദിന്റെ നിര്‍ദേശം
Share it