Kerala

അടിപിടിക്കേസ് ഒത്തുതീര്‍ക്കാന്‍ കൈക്കൂലി; എ എസ് ഐക്ക് രണ്ടു വര്‍ഷം തടവും പിഴയും

ശാന്തന്‍പാറ പോലിസ് സ്റ്റേഷനിലെ എഎസ് ഐ എം വി ജോയിയെയാണ് കൈക്കൂലി വാങ്ങിയ കേസില്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിജഡ്ജി ജോബിന്‍ സെബാസ്റ്റ്യന്‍ രണ്ടു വര്‍ഷം തടവിന് ശിക്ഷിച്ചത്. 50000 രൂപ പിഴയടയ്ക്കുകയും വേണം

അടിപിടിക്കേസ് ഒത്തുതീര്‍ക്കാന്‍ കൈക്കൂലി; എ എസ് ഐക്ക് രണ്ടു വര്‍ഷം തടവും പിഴയും
X

കൊച്ചി: അടിപിടിക്കേസ് ഒത്തുതീര്‍ക്കാന്‍ കൈക്കൂലി വാങ്ങിയ എ എസ് ഐ യെ രണ്ടു വര്‍ഷം തടവിനും 50,000 രൂപ പിഴയും ശിഷ വിധിച്ചു.ശാന്തന്‍പാറ പോലിസ് സ്റ്റേഷനിലെ എഎസ് ഐ എം വി ജോയിയെയാണ് കൈക്കൂലി വാങ്ങിയ കേസില്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിജഡ്ജി ജോബിന്‍ സെബാസ്റ്റ്യന്‍ രണ്ടു വര്‍ഷം തടവിന് ശിക്ഷിച്ചത്. 50000 രൂപ പിഴയടയ്ക്കുകയും വേണം.അഴിമതി നിരോധനവകുപ്പു പ്രകാരമാണ് പ്രതിയെ ശിക്ഷിച്ചത്.ഉ

ടുമ്പന്‍ചോല പോലീസ് ഒട്ട് പോസ്റ്റില്‍ ജോലിയിലിരിക്കുമ്പോള്‍ 2011 സെപ്റ്റംബര്‍ 27-ന് ഇടുക്കി സ്വദേശി രാജന്റെ കൈയില്‍ നിന്നും 5000 രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് എഎസ് ഐ ജോയി ഇടുക്കി വിജിലന്‍സ് പോലിസിന്റെ പിടിയിലാകുന്നത്. അടിപിടിക്കേസില്‍ നിന്നും രാജനെ ഒഴിവാക്കുവാനാണ് ജോയി 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്.ഇടുക്കി വിജിലന്‍സ് ഡിവൈഎസ്പി പി ടി കൃഷ്ണന്‍കുട്ടിയാണ് കേസ്് അന്വേഷിച്ചത്.പ്രോസിക്യൂഷന് വേണ്ടി പബ്‌ളിക്ക് പ്രോസിക്യൂട്ടര്‍ രാജ്‌മോഹന്‍ ആര്‍ പിള്ള ഹാജരായി.

Next Story

RELATED STORIES

Share it