Top

You Searched For " to"

കൊവിഡ് പ്രതിരോധം: കൊച്ചികോര്‍പ്പറേഷനുമായി ഇന്‍ഡ്യന്‍ നേവി കൈകോര്‍ക്കും

3 May 2021 1:29 PM GMT
കൊച്ചി നഗരത്തിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട എല്ലാ രക്ഷാ പ്രവര്‍ത്തനങ്ങളിലും സഹായിക്കാന്‍ ഇന്‍ഡ്യന്‍ നേവി സജ്ജമാണെന്ന് കൊച്ചി സതേണ്‍ നേവല്‍ കമാന്റ ഫ്‌ളാഗ് ഓഫീസര്‍ കമാന്റിംഗ് ഇന്‍ ചീഫ് വൈസ് അഡ്മിറല്‍ അനില്‍കുമാര്‍ ചാവ്‌ല ഉറപ്പു നല്‍കിയതായി മേയര്‍ അഡ്വ.എം അനില്‍കുമാര്‍ പറഞ്ഞു

തീവണ്ടിയില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ദേശം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി; കോച്ചുകളില്‍ റെഡ് ബട്ടണ്‍ വേണമെന്ന് സര്‍ക്കാര്‍

30 April 2021 1:34 PM GMT
യുവതി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ പിടികൂടുമെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍

എറണാകുളത്ത് കൊവിഡ് വ്യാപനം തുടരുന്നു; 48 പഞ്ചായത്തുകളില്‍ 25%ലധികം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്

22 April 2021 1:53 PM GMT
വരാപ്പുഴയിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവും ഉയര്‍ന്ന നിലയിലുള്ളത്. 45%.കൊച്ചി കോര്‍പ്പറേഷനിലെ 65, 69 വാര്‍ഡുകള്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളാക്കും. നഗരത്തിലേക്കുള്ള റോഡുകള്‍ കടന്നു പോകുന്നതിനാല്‍ ഈ പ്രദേശത്തെ കണ്ടെയ്ന്‍മെന്റ് സോണുകളാക്കാതെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ ആക്കി നിലനിര്‍ത്തും

കടം കൊടുത്ത പണം തിരിച്ചു ചോദിച്ച യുവാവിനെ വെടിവെച്ച് കൊലപ്പെടുത്താന്‍ ശ്രമം;പ്രതി പിടിയില്‍

20 April 2021 12:20 PM GMT
വേങ്ങൂര്‍ തുരുത്തിക്കര തുരുത്തിമാലില്‍ വീട്ടില്‍ ഹിരണ്‍ചന്ദ് (23) എന്നയാളെയാണ് കുറുപ്പംപടി പോലിസ് പിടികൂടിയത്.തുരുത്തിക്കര സ്വദേശിയായ വിഷ്ണുവിനെയാണ് വെടിവെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

കൊവിഡ്: എറണാകുളത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍;നിയന്ത്രിക്കാന്‍ 140 സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ കൂടി

20 April 2021 11:49 AM GMT
വീടുകളില്‍ ഉള്‍പ്പടെ പ്രവര്‍ത്തിക്കുന്ന ട്യൂഷന്‍ സെന്ററുകളുടെ പ്രവര്‍ത്തനങ്ങളെല്ലാം തന്നെ നിരോധിച്ചു. ആവശ്യക്കാര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ സംഘടിപ്പിക്കാം. സര്‍ക്കാര്‍ തലത്തില്‍ ഉള്‍പ്പടെയുള്ള മുഴുവന്‍ മീറ്റിംഗുകളും പരിശീലന പരിപാടികളും ഓണ്‍ലൈനായി നടത്തണം. ആരാധനാലയങ്ങളിലും പൊതുജനങ്ങളുടെ പങ്കാളിത്തം നിയന്ത്രിക്കണം. ഇതും ഓണ്‍ലൈന്‍ മുഖേന നടപ്പാക്കാനും നിര്‍ദ്ദേശം നല്‍കി. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ നിര്‍ബന്ധമായും അടപ്പിക്കാനും നിര്‍ദ്ദേശമുണ്ട്

കൊവിഡ്: ഭവന സന്ദര്‍ശനങ്ങളും ഒത്തുചേര്‍ന്നുള്ള യാത്രപോകലും ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ്

15 April 2021 10:38 AM GMT
സന്ദര്‍ശകരെ ഒഴിവാക്കുക. ഒരു രോഗിയുടെ സാന്നിധ്യം ഒരു കുടുംബത്തിലെ എല്ലാവര്‍ക്കും, ഒരു വാഹനത്തിലെ യാത്രക്കാരെ മുഴുവനും രോഗപ്പകര്‍ച്ചയിലേയ്ക്ക് നയിക്കും. കുടുംബത്തിലെ പ്രായമുള്ളവരെയും കുഞ്ഞുങ്ങളെയും വീട്ടില്‍ കഴിയാന്‍ നിര്‍ബന്ധിക്കുക. ജോലിക്ക് പുറത്തുപോയി തിരികെയെത്തുമ്പോള്‍ വസ്ത്രങ്ങള്‍ കഴുകി കുളിച്ചു വൃത്തിയായ ശേഷം വീട്ടിലെ അംഗങ്ങളോട് ഇടപെടുക. തിരക്കില്‍ നിന്ന് സ്വയം ഒഴിഞ്ഞു നില്‍ക്കാന്‍ വ്യക്തിഗത ജാഗ്രത കാട്ടുക

ഭെല്‍ ഇ എംഎല്‍ കമ്പനിയുടെ ഓഹരി കൈമാറ്റം: വിധി പുനപരിശോധിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ഹരജി ഹൈക്കോടതി തള്ളി

12 April 2021 2:24 PM GMT
ഓഹരി കൈമാറ്റം പൂര്‍ത്തിയാക്കി വിധി അടിയന്തിരമായി നടപ്പാക്കണമെന്നും അല്ലാത്തപക്ഷം ജൂണ്‍ ഒന്നിന് കേന്ദ്ര വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു

സ്ത്രീ വിരുദ്ധ പ്രസ്താവന: മാപ്പു പറഞ്ഞതുകൊണ്ടു കാര്യമില്ല; ജോയ്സ് ജോര്‍ജ്ജിനെതിരെ സര്‍ക്കാര്‍ കേസെടുക്കണമെന്ന് കോണ്‍ഗ്രസ്

30 March 2021 11:58 AM GMT
ഇടുക്കി മുന്‍ എംപി ജോയ്സ് ജോര്‍ജ്ജ് നടത്തിയ പ്രസ്താവന കോളജിനേയും വിദ്യാര്‍ഥിനികളേയും സ്ത്രീകളെ ഒന്നാകെയും അപമാനിക്കുന്നതാണെന്ന് എറണാകുളം നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥിയും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമായ ടി ജെ വിനോദ് പറഞ്ഞു.സ്ത്രീ ശാക്തീകരണം, നവോത്ഥാനം എന്നെല്ലാം പ്രഘോഷിക്കുന്ന സിപിഎമ്മിന്റെ വികൃത മുഖമാണ് ജോയ്സ് ജോര്‍ജിനേപ്പോലെ മുതിര്‍ന്ന നേതാക്കളിലൂടെ പുറത്ത് വരുന്നതെന്നും ടി ജെ വിനോദ് പറഞ്ഞു

ആന്ധ്രയില്‍ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്ത്: ഇടനിലക്കാരനായ മലയാളി പിടിയില്‍

28 March 2021 10:09 AM GMT
തിരുവനന്തപുരം പാളയം സായി സദനില്‍ ജിജേന്ദ്രന്‍ (അലക്‌സ് 31) എന്നയാളെയാണ് എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്

നിയമസഭാ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് പണമിടപാടുകളുടെ പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദ്ദേശം

25 March 2021 2:46 PM GMT
വാഹന പരിശോധനകള്‍ കര്‍ശനമാക്കണം. വിമാനത്താവളങ്ങള്‍ വഴിയും കപ്പല്‍ മാര്‍ഗവും അനധികൃത പണമിടപാടുകള്‍ നടക്കാന്‍ സാധ്യത കൂടുതലാണ്. ഇവിടെയും പരിശോധനകള്‍ കര്‍ശനമാക്കണം. സാമ്പത്തികത്തിനു പുറമേ ലഹരി വസ്തുക്കളും കൂടുതലായെത്താനും സാധ്യതയുണ്ട്. പരിശോധന കര്‍ശനമാക്കാനും തിരഞ്ഞെടുപ്പ് സെപഷ്യല്‍ എക്‌സ്‌പെന്‍ഡീച്ചര്‍ ഒബ്‌സര്‍വര്‍ പുഷ്‌പേന്ദര്‍ സിംഗ് പുനിയനിര്‍ദേശിച്ചു

ഹൃദയവുമായി തിരുവനന്തപുരത്തു നിന്നും വീണ്ടും ഹെലികോപ്ടര്‍ കൊച്ചിയിലേക്ക്

18 March 2021 11:12 AM GMT
തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നിന്നും എറണാകുളം ലിസി ആശുപത്രിയിലേക്കാണ് ഹൃദയം എത്തിക്കുന്നത്. അപകടത്തെ തുടര്‍ന്ന് മസ്തിഷക്ക മരണം സംഭവിച്ച കന്യാകുമാരി, അഗസ്തീശ്വരം സ്വദേശിയായ 25 വയസ്സുള്ള അരവിന്ദിന്റെ ഹൃദയമാണ് എറണാകുളം ലിസി ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന കായംകുളം സ്വദേശിയായ 18 വയസ്സുള്ള സൂര്യനാരായണനില്‍ വച്ചു പിടിപ്പിക്കുന്നതിനായി എത്തിക്കുന്നത്

തോക്ക് ചൂണ്ടി പണം അപഹരിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേര്‍ പിടിയില്‍

17 March 2021 11:28 AM GMT
പൂണിത്തുറ ചക്കരപ്പറമ്പ് പുല്‍ പറമ്പ് റോഡില്‍ പുറക്കാട്ടില്‍ വീട്ടില്‍ തംസ് എന്ന് വിളിക്കുന്ന നിധിന്‍ ആന്റണി (33), ചേരാനല്ലൂര്‍ ചിറ്റൂര്‍ ഹോളി ഫാമിലി ചര്‍ച്ച് ഭാഗത്തുള്ള പള്ളിക്ക വീട്ടില്‍ ആന്റണി റിജോയ് (35), ഇടുക്കി രാജകുമാരി കൊല്ലാര്‍മാലില്‍ വീട്ടില്‍ എല്‍ദോ മാത്യു (43 )എന്നിവരാണ് പിടിയിലായത്

എടികെ മോഹന്‍ ബഗാനിലേക്ക് നോങ്ദാംബ നവോറെമിന്റെ കൈമാറ്റം; സാധൂകരിച്ച് ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍

16 March 2021 12:49 PM GMT
ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) പ്ലെയര്‍ സ്റ്റാറ്റസ് കമ്മിറ്റി വിധി പ്രഖ്യാപിച്ചതോടെ താരത്തിന്റെ കൈമാറ്റം എല്ലാ നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച് സാധുതയുള്ളതാണെന്ന് തെളിതായി കേരള ബ്ലാസ്‌റ്റേഴ്‌സ് മാനേജ് മെന്റ് വ്യക്തമാക്കി. കേരള ബ്ലാസ്റ്റേഴ്സില്‍ നിന്ന് എടികെഎംബിയിലേക്ക് കൈമാറ്റം ചെയ്യുന്ന സമയത്ത് താരം കളിക്കാന്‍ പൂര്‍ണമായും അനുയോജ്യനായിരുന്നുവെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു

ലാവ്‌ലിന്‍ കേസ്: രേഖകള്‍ ഇഡിക്ക് കൈമാറുമെന്ന് നന്ദകുമാര്‍

16 March 2021 10:13 AM GMT
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആദ്യം വിളിപ്പിച്ചപ്പോള്‍ സമയം കിട്ടാതിരുന്നതിനാലാണ് താന്‍ അന്ന് തെളിവുകള്‍ നല്‍കാതിരുന്നത്.കഴിഞ്ഞ തവണ ഇ ഡി വിളിപ്പിച്ചപ്പോള്‍ അവര്‍ തന്റെ മൊഴി എടുത്തിരുന്നു

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന്‍ കുത്തക കമ്പനികള്‍ക്ക് കൈമാറാനുള്ള നീക്കമെന്ന്; പ്രതിഷേധമുയരണമെന്ന് എസ്ഡിപിഐ

6 March 2021 6:01 AM GMT
സാധാരണക്കാരുടെ അത്താണിയായ റെയില്‍വേ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണ്.എറണാകുളം പോലെ ഭൂമിക്ക് ഏറെ വാണിജ്യ മൂല്യമുള്ള നഗരത്തില്‍ 68 ഏക്കര്‍ റെയില്‍വേ ഭൂമിയാണ് അദാനി കമ്പനിക്ക് നിസ്സാര വിലക്ക് കൈമാറുന്നത്.തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനിക്ക് കൈമാറ്റം ചെയ്തതിന്റെ തനിയാവര്‍ത്തനമാണ് വീണ്ടും നടക്കുന്നതെന്ന് എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍

ലൈഫ് മിഷന്‍: സന്തോഷ് ഈപ്പന്‍ നല്‍കിയ ഐ ഫോണുകളില്‍ ഒന്ന് ഉപയോഗിച്ചിരുന്നത് കൊടിയേരിയുടെ ഭാര്യയെന്ന്; വിനോദിനിയെ കസ്റ്റംസ് ചോദ്യം ചെയ്യും

6 March 2021 5:05 AM GMT
ഈ മാസം 10 ന് കൊച്ചിയിലെ ഓഫിസില്‍ ഹാജരാകാണമെന്നാണ് കസ്റ്റംസ് നിര്‍ദേശം നല്‍കിയിക്കുന്നത്. സന്തോഷ് ഈപ്പന്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷിനാണ് പാരിതോഷികമായി നല്‍കാന്‍ ഐ ഫോണുകള്‍ വാങ്ങി നല്‍കിയതത്രെ.ഇതില്‍ ഏറ്റവും വിലകൂടിയ ഫോണായിരുന്നു വിനോദിനി ഉപയോഗിച്ചിരുന്നതെന്നാണ് പുറത്തു വന്നിരിക്കുന്ന വിവരം.

ഇന്ധന വിലവര്‍ധന: തലമുണ്ഡനം ചെയ്ത് പിച്ചചട്ടിയുമായി പ്രതിഷേധിക്കും: ഹോട്ടല്‍ ആന്റ് റെസ്‌റ്റോറന്റ് അസോസിയേഷന്‍

25 Feb 2021 4:28 PM GMT
മാര്‍ച്ച് രണ്ടിന് രാവിലെ 11 മണിമുതല്‍ എറണാകുളത്തെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഓഫീസിനു മുന്നിലാണ് പ്രതിഷേധം. കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാനകമ്മിറ്റിയുടേയും എറണാകുളം ജില്ലാ കമ്മിറ്റിയുടേയും ആഭിമുഖ്യത്തിലാണ് സമരം.

ആഴക്കടല്‍ മല്‍സ്യബന്ധനം: കരാറുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പൂര്‍ണമായും പിന്‍വലിക്കണമെന്ന് കെസിബിസി

23 Feb 2021 10:03 AM GMT
കരാര്‍ റദ്ദാക്കപ്പെട്ടുവെങ്കിലും 2018 മുതല്‍ സര്‍ക്കാര്‍ ഇതിനുവേണ്ടി സ്വീകരിച്ചിട്ടുള്ള മറ്റെല്ലാ നടപടികളും അപ്രകാരം തന്നെ നിലനില്‍ക്കുകയാണ്. ആ നിലയ്ക്ക് ഈ കമ്പനി മറ്റേതെങ്കിലും മാര്‍ഗത്തിലൂടെ ഇതു പ്രാബല്യത്തില്‍ വരുത്താന്‍ ശ്രമിക്കുന്ന് തീരദേശവാസികള്‍ ഭയപ്പെടുന്നു

സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് ഉന്നതവിദ്യാഭ്യാസം സമൂലം മാറ്റാന്‍: മുഖ്യമന്ത്രി പിണറായി വിജയന്‍

18 Feb 2021 12:11 PM GMT
യൂനിവേഴ്‌സിറ്റി കലാലയങ്ങള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ മികവിന്റെ കേന്ദ്രമായി മാറും. ഇത് ദേശീയ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന സ്ഥാപനങ്ങള്‍ എന്ന നിലയിലേക്ക് ഉയരും. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ആവശ്യമായ കോഴ്‌സുകള്‍ ആരംഭിക്കും

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: കുറ്റപത്രം റദ്ദാക്കണമെന്ന ഹരജി ശിവശങ്കര്‍ പിന്‍വലിച്ചു

28 Jan 2021 2:38 PM GMT
കേസില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചതിനാലാണ് അപേക്ഷ പിന്‍വലിച്ചതെന്നാണ് വിവരം. ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരുന്നത്

ആലപ്പുഴയിലെ കയര്‍ മ്യൂസിയങ്ങളുടെ നവീകരണം അന്തിമ ഘട്ടത്തില്‍;ലേബര്‍ മൂവ്‌മെന്റ് മ്യൂസിയം ഇന്ത്യയില്‍ ആദ്യത്തേത്

17 Jan 2021 8:33 AM GMT
യാണ്‍ മ്യൂസിയം, ലേബര്‍ മൂവ്‌മെന്റ്് മ്യൂസിയം/ലിവിംഗ് കയര്‍ മ്യൂസിയം, പോര്‍ട്ട് മ്യൂസിയം എന്നിവയാണ് സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കാന്‍ തയ്യാറെടുക്കുന്നത്. തൊഴിലാളി പ്രസ്ഥാനങ്ങളുടെ ലോകചരിത്രം അടയാളപ്പെടുത്തുന്ന ലേബര്‍ മൂവ്‌മെന്റ് മ്യൂസിയം ഈ വിഭാഗത്തില്‍ ഇന്ത്യയിലെ ആദ്യത്തെ മ്യൂസിയമാണ്. പൈതൃക മന്ദിരങ്ങളുടെ പുനരുദ്ധാരണ ജോലികള്‍ പൂര്‍ത്തീകരിക്കുന്നതിനനുസരിച്ച് മ്യൂസിയത്തിലെ പ്രദര്‍ശനങ്ങളൊരുങ്ങും

വൈറ്റില മേല്‍പ്പാലം ഉദ്ഘാടനത്തിന് മുമ്പ് തുറന്നു കൊടുക്കാന്‍ ശ്രമിച്ച കേസ്: വി ഫോര്‍ കൊച്ചി കോ-ഓഡിനേറ്റര്‍ നിപുന്‍ ചെറിയാന് ഉപാധികളോടെ ജാമ്യം

13 Jan 2021 2:19 PM GMT
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഒരു ലക്ഷം രൂപക്കും രണ്ടാളുടെ ഉറപ്പിന്മേലും ജാമ്യം അനുവദിച്ചത്. എല്ലാ ശനിയാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരായി ഒപ്പിടണമെന്ന നിര്‍ദേശവുമുണ്ട്

റേഷന്‍ കാര്‍ഡ് ഇ-കാര്‍ഡിലേക്ക് മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചു: മന്ത്രി പി തിലോത്തമന്‍

9 Jan 2021 2:15 PM GMT
റേഷന്‍ കാര്‍ഡിന്റെ മുന്‍ഗണന പട്ടികയില്‍ വരാനുള്ള ചില മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തി ജീവിക്കാന്‍ നിവര്‍ത്തിയില്ലാത്ത കാന്‍സര്‍ രോഗികള്‍ പോലെയുള്ളവര്‍ക്ക് പട്ടികയില്‍ ഇടം നല്‍കാന്‍ ശ്രമിക്കും

കൊവിഡ്: ഡ്രൈ റണ്‍ പൂര്‍ത്തിയായി;എറണാകുളം ജില്ലയില്‍ ആദ്യ ഘട്ടം വാക്സിന്‍ സ്വീകരിക്കുക 60,000ത്തോളം പേര്‍

8 Jan 2021 10:04 AM GMT
രണ്ടായിരത്തിലധികം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇതിനാവശ്യമായ പരിശീലനം നല്‍കി കഴിഞ്ഞു. ഒരു വാക്സിന്‍ കേന്ദ്രത്തില്‍ പരമാവധി 100 പേര്‍ക്കാണ് വാക്സിന്‍ നല്‍കുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍, ആശ വര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍ എന്നിവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വാക്സിന്‍ നല്‍കുക

വൈറ്റില മേല്‍പ്പാലം അനധികൃതമായി തുറക്കാന്‍ ശ്രമിച്ചിതിനു പിന്നില്‍ ഗൂഢാലോചന, പോലിസ് അന്വേഷിക്കണം: മന്ത്രി ജി സുധാകരന്‍

7 Jan 2021 11:27 AM GMT
ഭരണഘടനാ വിരുദ്ധമായ കാര്യമാണ് നടന്നത്.പാലം നിര്‍മിക്കാനും അത് കമ്മീഷന്‍ ചെയ്യാനുമുള്ള ഉത്തരവാദിത്വം എന്‍ജിനീയര്‍മാര്‍ക്ക് മാത്രമാണ്.കണ്ടു നില്‍ക്കുന്നവര്‍ക്കും കുറ്റംപറയുന്നവര്‍ക്കും കയറി നിരങ്ങാനുള്ളതല്ല പാലങ്ങളും റോഡുകളും.പ്രഫഷണല്‍ ക്രമിനല്‍ മാഫിയ എറണാകുളത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനെക്കുറിച്ച് വിശദമായ അന്വേഷണം വേണം

കൊവിഡ് വാക്‌സിനേഷന്‍ തട്ടിപ്പ് ; മുന്നറിയിപ്പുമായി പോലിസ്

5 Jan 2021 1:39 PM GMT
ഓണ്‍ ലൈന്‍ അക്കൗണ്ടിലുള്ളത് കൈക്കലാക്കുകയാണ് ഇത്തരം തട്ടിപ്പുകാര്‍ ലക്ഷ്യമിടുന്നത്. ആധാര്‍ കാര്‍ഡും ഈ മെയില്‍ ഐഡിയുമൊക്കെയാണ് ഇവര്‍ ആവശ്യപ്പെടുന്നത്. തുടര്‍ന്ന് മൊബൈലില്‍ വരുന്ന ഒടിപി നമ്പര്‍ കൈമാറുന്നതോടെ ഒണ്‍ലൈന്‍ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെടുകയും ചെയ്യും

പൊരുതുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം:എറണാകുളം റിസര്‍വ് ബാങ്കിന് മുന്‍പില്‍ നാളെ എസ്ഡിപിഐ ഏകദിന ഉപവാസം നടത്തും

23 Dec 2020 4:39 PM GMT
സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ഉപവാസം. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുമ്പിലും ജില്ലാ കേന്ദ്രങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ഓഫീസുകള്‍ക്ക് മുമ്പിലും നേതാക്കള്‍ ഉപവസിക്കും.എറണാകുളത്ത് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ റൈഹാനത്ത് ടീച്ചര്‍ ഉദ്ഘാടനം ചെയ്യും

കൊച്ചി കോര്‍പറേഷന്‍: തോല്‍വിക്കു കാരണം പ്രിസൈഡിംഗ് ഓഫിസറുടെ കാസ്റ്റിംഗ് വോട്ടെന്ന് ;യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥി വേണുഗോപാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

16 Dec 2020 4:26 PM GMT
വില്ലിംഗ്ടണ്‍ ഐലന്റ് നോര്‍ത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന വേണുഗോപാലിനെതിരെ എന്‍ ഡി എ സ്ഥാനാര്‍ഥിയായിരുന്ന എം പത്മകുമാരിയാണ് ഒരുവോട്ടിന് വിജയിച്ചത്.പ്രിസൈഡിംഗ് ഓഫിസര്‍ എം പത്മകുമാരിക്ക് അനുകൂലമായി ചെയ്ത കാസ്റ്റിംഗ് വോട്ടാണ് തനിക്ക് പ്രതികൂലമായി ബാധിച്ചതെന്നും ഇത് റദ്ദാക്കണമെന്നുമാണ് എന്‍ വേണുഗോപാല്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്

സിബിഎസ്ഇ സ്‌കൂളിലെ ഫീസ് നിര്‍ണ്ണയം പരിശോധിക്കാന്‍ സമിതി രൂപീകരിക്കണമെന്ന് ഹൈക്കോടതി

9 Dec 2020 2:44 PM GMT
സ്‌കൂളുകളുടെ ഫീസ് നിര്‍ണ്ണയത്തില്‍ ഇടപെടാനാകില്ലെന്ന സിബിഎസ്ഇയുടെ നിലപാടില്‍ അതൃപ്തി രേഖപ്പെടുത്തിയ കോടതി ഇതു സംബന്ധിച്ച കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം ബോധിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചു

പോലിസ് നിയമ ഭേദഗതി:രണ്ടാഴ്ചയ്ക്കകം സര്‍ക്കാര്‍ വിശദമായ റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് ഹൈക്കോടതി

25 Nov 2020 12:41 PM GMT
ഭേദഗതി പിന്‍വലിക്കാന്‍ തീരുമാനിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഓര്‍ഡിനന്‍സിന്റെ പേരില്‍ തുടര്‍ നടപടികള്‍ ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി

45 മീറ്റര്‍ ദേശീയപാത വികസനം: വ്യവസ്ഥകള്‍ പാലിക്കാതെഭൂമിയേറ്റെടുക്കുന്നുവെന്ന്;കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നോട്ടീസ്

24 Nov 2020 2:08 PM GMT
കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെയും ഹൈവേ അതോറിറ്റിയുടെയും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട ഒരു വിദഗ്ദ്ധ സംഘത്തെ നിയമിക്കാനും രാമനാട്ടുകര മുതല്‍ ഇടപ്പള്ളി വരെയുള്ള പദ്ധതിപ്രദേശത്ത് പരിശോധന നടത്താനും ട്രൈബൂണല്‍ ഉത്തരവിട്ടു

പാലാരിവട്ടം പാലം നിര്‍മാണ അഴിമതിക്കേസ്: ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്താന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ കോടതി നിര്‍ദേശം

19 Nov 2020 8:07 AM GMT
ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച റിപോര്‍ട് തിങ്കാളാഴ്ച ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു.ഇബ്രാഹികുഞ്ഞിന്റെ ജാമ്യാപേക്ഷയം വിജിലന്‍സിന്റെ കസ്റ്റഡി അപേക്ഷയും ചൊവ്വാഴ്ച കോടതി പരിഗണിക്കും

പാലാരിവട്ടം പാലം നിര്‍മാണത്തിലെ അഴിമതി: മുഹമ്മദ് ഹനീഷിനെ വിജിലന്‍സ് പ്രതിചേര്‍ത്തു; പാലം രൂപകല്‍പന ചെയ്ത കണ്‍സള്‍ട്ടന്‍സി എംഡിയെ ചോദ്യം ചെയ്യുന്നു

19 Nov 2020 5:26 AM GMT
പാലത്തിന്റെ നിര്‍മാണകരാര്‍ നല്‍കുന്ന സമയത്ത് കേരള റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പറേഷന്‍ എം ഡി യായിരുന്ന മുഹമ്മദ് ഹനീഷ്.കേസിലെ 10ാം പ്രതിയായിട്ടാണ് മുഹമ്മദ് ഹനീഷിനെ വിജിലന്‍സ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കരാറുകാരന് അനധികൃതമായി വായ്പ നല്‍കാന്‍ ഒത്താശ ചെയ്തു.കരാറുകാരില്‍ നിന്നും സുരക്ഷാ നിക്ഷേപം ഈടാക്കുന്നതില്‍ വീഴ്ച വരുത്തി എന്നിങ്ങനെയാണ് മുഹമ്മദ് ഹനീഷിനെതിരെ വിജിലന്‍സ് ഉയര്‍ത്തുന്ന ആരോപണങ്ങള്‍

വാളയാറിലെ പെണ്‍കുട്ടികളുടെ മരണം: തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി വിധി പറയാന്‍ മാറ്റി

13 Nov 2020 3:54 PM GMT
കേസിലെ പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതിയുടെ വിധി ചോദ്യം ചെയ്താണ് അപ്പീല്‍ സമര്‍പ്പിച്ചത്. കേസില്‍ അന്വേഷണത്തിലും വിചാരണ നടപടികളില്‍ പ്രോസിക്യുഷനും വീഴ്ച സംഭവിച്ചുവെന്നു ഹരജിയില്‍ ചൂണ്ടിക്കാട്ടി

മുന്നാക്ക സംവരണം : മുന്നണികള്‍ നിലപാട് വ്യക്തമാക്കണമെന്ന് സംവരണ സമുദായമുന്നണി

28 Oct 2020 12:03 PM GMT
മുന്നാക്ക വിഭാഗങ്ങള്‍ക്ക് പരമാവധി പത്തു ശതമാനംവരെ സംവരണമേര്‍പ്പെടുത്തുവാന്‍ വ്യവസ്ഥ ചെയ്യുന്ന 103-ാം ഭരണഘടന ഭേദഗതിക്കെതിരെ കഴിഞ്ഞ ഒന്നര വര്‍ഷത്തിലധികമായി സുപ്രീംകോടതിയിലുള്ള കേസ്, അഞ്ചംഗ ഭരണഘടനാ ബഞ്ച് തീര്‍പ്പുകല്‍പിക്കുന്നതുവരെ മുന്നോക്ക സംവരണം സംസ്ഥാനത്ത് നടപ്പിലാക്കരുതെന്ന് എറണാകുളം കെഎംഇഎ ഹാളില്‍ ചേര്‍ന്ന സംവരണ സമുദായ മുന്നണിയുടെ സംസ്ഥാനതലയോഗം ആവശ്യപ്പെട്ടു

ലോണിന്റെ മറവില്‍ ഒണ്‍ലൈന്‍ തട്ടിപ്പ്;മുന്നറിയിപ്പുമായി പോലിസ്

20 Oct 2020 10:33 AM GMT
കൊവിഡ് കാലത്ത് നടന്നുകൊണ്ടിരിക്കുന്ന ഒണ്‍ലൈന്‍ തട്ടിപ്പുകളിലൊന്നാണിത്. ഇതുവരെ നേരില്‍ പോലും കാണാത്ത സംഘങ്ങളാണ് ഒരു പരിചയവുമില്ലാത്ത നിങ്ങള്‍ക്ക് ലക്ഷങ്ങളുടെ ലോണ്‍ വാഗ്ദാനവുമായ് എത്തുന്നത്. ഇത്തരം സംഘങ്ങളുമായി വാട്‌സാപ്പിലൂടെയോ മെയില്‍ വഴിയോ ബന്ധപ്പെട്ടാല്‍ ലോണ്‍ ലഭിക്കുവാന്‍ യോഗ്യനാണോ എന്നറിയാന്‍ ഫോട്ടോയും തിരിച്ചല്‍ കാര്‍ഡും രണ്ട് ഫോട്ടോയുമാണ് ഇവര്‍ ആവശ്യപ്പെടുന്നത്
Share it