Sub Lead

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്: അര്‍ജ്ജുന്‍ ആയങ്കിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും;സജേഷിനും നോട്ടീസ് അയച്ച് കസ്റ്റംസ്

മൊബൈല്‍ ഫോണും മറ്റും രേഖകളും നഷ്ടപ്പെട്ടുവെന്നാണ് ഇയാള്‍ കസ്റ്റംസിനോട് ചോദ്യം ചെയ്യലില്‍ പറഞ്ഞതെന്നാണ് അറിയുന്നത്.തനിക്ക് സ്വര്‍ണ്ണക്കടത്തുമായി യാതൊരു ബന്ധവുമില്ലെന്നും മുഹമ്മദ് ഷെഫീഖിനെ കാണാന്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത് താരനാള്ളു പണം ചോദിച്ചാണ് എന്നുമാണ്അര്‍ജ്ജുന്‍ ആയങ്കി കസ്റ്റംസിനോട് പറഞ്ഞിരിക്കുന്നതെന്നാണ് സൂചന.എന്നാല്‍ അര്‍ജ്ജുന്‍ ആയങ്കിയുടെ മൊഴികള്‍ വിശ്വാസയോഗ്യമല്ലെന്നാണ് കസ്റ്റംസിന്റെ നിലപാട്

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്: അര്‍ജ്ജുന്‍ ആയങ്കിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും;സജേഷിനും നോട്ടീസ് അയച്ച് കസ്റ്റംസ്
X

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ചുകൊണ്ട് ഡിവൈഎഫ് ഐയുടെ മുന്‍ ഭാരവാഹിയായിരുന്ന സജേഷിന് കസ്റ്റംസിന് നോട്ടീസ് അയച്ചു.നാളെ രാവിലെ 11 ന് കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫിസില്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കിയിക്കുന്നത്.കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ അര്‍ജ്ജുന്‍ ആയങ്കി ഉപയോഗിച്ചിരുന്നത് സജേഷിന്റെ കാറാണെന്ന് കണ്ടെത്തിയിരുന്നു.

സജേഷിനെ പിന്നീട് ഡിവൈഎഫ് ഐ പുറത്താക്കിയിരുന്നു.ഇന്നലെ രാത്രിയില്‍ അറസ്റ്റു ചെയ്ത അര്‍ജ്ജുന്‍ ആയങ്കിയെ ഇന്ന് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യ ചെയ്യുന്ന എറണാകുളത്തെ കോടതിയില്‍ ഹാജരാക്കും.കസ്റ്റംസിന്റെ നോട്ടീസ് പ്രകാരം ഇന്നലെ രാവിലെ രണ്ട് അഭിഭാഷകര്‍ക്കൊപ്പം ഹാജരായ അര്‍ജ്ജുന്‍ ആയങ്കിയെ ഒമ്പതു മണിക്കൂറിലധികം ചോദ്യം ചെയ്തതിനു ശേഷമാണ് വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തിയത്. മൊബൈല്‍ ഫോണ്‍ അടക്കമുള്ളവ നശിപ്പിച്ച ശേഷമാണ് അര്‍ജ്ജുന്‍ ആയങ്കി ഇന്നലെ കസ്റ്റംസിന് മുന്നില്‍ ഹാജരായതെന്നാണ് വിവരം.മൊബൈല്‍ ഫോണും മറ്റും രേഖകളും നഷ്ടപ്പെട്ടുവെന്നാണ് ഇയാള്‍ കസ്റ്റംസിനോട് ചോദ്യം ചെയ്യലില്‍ പറഞ്ഞതെന്നാണ് അറിയുന്നത്.

തനിക്ക് സ്വര്‍ണ്ണക്കടത്തുമായി യാതൊരു ബന്ധവുമില്ലെന്നും മുഹമ്മദ് ഷെഫീഖിനെ കാണാന്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത് താരനാള്ളു പണം ചോദിച്ചാണ് എന്നുമാണ്അര്‍ജ്ജുന്‍ ആയങ്കി കസ്റ്റംസിനോട് പറഞ്ഞിരിക്കുന്നതെന്നാണ് സൂചന.എന്നാല്‍ അര്‍ജ്ജുന്‍ ആയങ്കിയുടെ മൊഴികള്‍ വിശ്വാസയോഗ്യമല്ലെന്നാണ് കസ്റ്റംസിന്റെ നിലപാട്.കേസില്‍ ആദ്യം അറസ്റ്റിലായ മുഹമ്മദ് ഷെഫീഖിന്റെ മൊഴിയുടെയും ഫോണ്‍ രേഖയുടെയും അടിസ്ഥാനത്തിലാണ് അര്‍ജ്ജുന്‍ ആയങ്കിയെ കസ്റ്റംസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്.

തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലില്‍ അര്‍ജ്ജുന്‍ ആയങ്കിയുടെ പങ്ക് വ്യക്തമായതോടെയാണ് ഇയാളെ അറസ്റ്റു ചെയ്തതെന്നാണ് കസ്റ്റംസ് പറയുന്നത്.മുഹമ്മദ് ഷെഫീഖിനെ വിശദമായി ചോദ്യം ചെയ്യുന്നതിനായി കഴിഞ്ഞ ദിവസം കോടതി കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വിട്ടു നല്‍കിയിട്ടുണ്ട്. ഇയാളെ ഇന്ന് മലപ്പുറത്തെ ജെയിലില്‍ നിന്നും കൊച്ചിയില്‍ എത്തിക്കും. അര്‍ജ്ജുന്‍ ആയങ്കിയെയും ഇന്ന് കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങാനാണ് കസ്റ്റംസിന്റെ നീക്കം.തുടര്‍ന്ന് ഇ്‌രുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും.ഇവര്‍ക്കൊപ്പം സജേഷിനെയും നാളെ ചോദ്യം ചെയ്യുമെന്നാണ് വിവരം. ഇതിനു മുന്നോടിയായിട്ടാണ് നാളെ ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ച് സജേഷിന് കസ്റ്റംസ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

Next Story

RELATED STORIES

Share it