കൊച്ചി മേയറിന് ഭീഷണിക്കത്ത് ; പോലിസ് അന്വേഷണം തുടങ്ങി
കത്തില്‍ ബിന്‍ലാദന്റെ ചിത്രവും പതിപ്പിച്ചിട്ടുണ്ട്.അസഭ്യമായ ഭാഷയിലാണ് മേയര്‍ക്കെതിരെ കത്തില്‍ എഴുതിയിരിക്കുന്നത്.മേയറെ രാത്രിയുടെ മറവില്‍ ആക്രമിക്കുമെന്നും അംഗവൈകല്യം വരുത്തുമെന്നും കത്തിലുണ്ട്.

കൊച്ചി: കൊച്ചി മേയര്‍ അഡ്വ എം അനില്‍കുമാറിന് ഭീഷണിക്കത്ത്. ചീഫ് കമ്മാന്റര്‍ ഓഫ് താലിബാന്‍, ഫക്രുദ്ദീന്‍ അല്‍ത്താനി എന്ന പേരില്‍ മലയാളത്തിലാണ് ഭീഷണിക്കത്ത് തയ്യാറാക്കിയിരിക്കുന്നത്. ബിന്‍ലാദന്റെ ചിത്രവും കത്തില്‍ പതിപ്പിച്ചിട്ടുണ്ട്. അസഭ്യമായ ഭാഷയിലാണ് മേയര്‍ക്കെതിരെ കത്തില്‍ എഴുതിയിരിക്കുന്നത്.മേയറെ രാത്രിയുടെ മറവില്‍ ആക്രമിക്കുമെന്നും അംഗവൈകല്യം വരുത്തുമെന്നും കത്തിലുണ്ട്. കത്ത് കൊച്ചി സിറ്റി പൊലിസ് കമ്മിഷണര്‍ക്ക് കൈമാറി.
ഭീഷണി കത്തിന്റെ ഉറവിടം പോലീസ് അന്വേഷിക്കണമെന്ന് കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എല്‍ഡിഎഫ് പാര്‍ലമെന്റി പാര്‍ട്ടി സെക്രട്ടറി ബെനഡിക്ട് ഫെര്‍ണാണ്ടസ് പറഞ്ഞു.സഭ്യേതര ഭാഷയില്‍ കൊച്ചി മേയറെ അധിക്ഷേപിക്കുന്ന കത്തില്‍ തികഞ്ഞ അസഹിഷ്ണുതയാണ് പ്രകടമാകുന്നത്. കത്തെഴുതിയവരെയും, അവരുടെ ഉദ്യേശവും വെളിച്ചത്ത് കൊണ്ടുവരുവാനും നിയമനടപടി സ്വീകരിക്കുവാനും പോലിസ് തയ്യാറാകണം.
ഇത്തരം ഭീഷണികള്‍ കൊണ്ടൊന്നും മേയര്‍ അഡ്വ. എം. അനില്‍കുമാറിന്റെ നേതൃത്വത്തിലുളള കൊച്ചി നഗരസഭ കൗണ്‍സില്‍ സ്വീകരിച്ചു വരുന്ന ജനോപകാരപ്രദവും, വികസനോന്മുഖവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കാമെന്നുളള പ്രതിലോമ ശക്തികളുടെ മോഹം യാതൊരു കാരണവശാലും നടപ്പാകില്ലെന്നും ബെനഡിക്ട് ഫെര്‍ണാണ്ടസ് പറഞ്ഞു.
RELATED STORIES
സ്ത്രീകള്‍ക്കെതിരായുള്ള പീഡനങ്ങളില്‍ പ്രതികള്‍ക്കെതിരെ ശക്തമായ നടപടി...
4 Dec 2023 12:00 PM GMTപ്രമുഖ സാമ്പത്തികശാസ്ത്ര വിദഗ്ധനും ദലിത് ചിന്തകനുമായ എം കുഞ്ഞാമന്...
3 Dec 2023 5:07 PM GMTകളമശ്ശേരി സ്ഫോടനം; ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു; ആകെ മരണം...
2 Dec 2023 3:43 PM GMTതട്ടിക്കൊണ്ടുപോവല്‍ കേസ്: മൂന്നു പ്രതികളെയും 15 വരെ റിമാന്റ് ചെയ്തു
2 Dec 2023 10:16 AM GMTതട്ടിക്കൊണ്ടുപോവല്‍ കേസ്: ആസൂത്രണം ഒരുവര്‍ഷം മുമ്പേ; പ്രതികളെല്ലാം...
2 Dec 2023 10:13 AM GMTവെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ചതോടെ ഗസയില്‍ ആക്രമണം ശക്തമാക്കി...
2 Dec 2023 7:03 AM GMT